കാബേജ് കൃഷി
മലയാളികളുടെ സദ്യകളിൽ ഇഷ്ട വിഭവമായ തോരൻ ഉണ്ടാക്കുവാൻ കാ6ജ് വേണം. പച്ചടി, കിച്ചടി എന്നിവയും കാബേജ് ഉപയോഗിച്ച് ഉണ്ടാക്കാം. നാലു മണി പലഹാരങ്ങളായ സമൂസ, കട് ലറ്റ് എന്നിവയുടെ എല്ലർ ആയും കാബേജ് ഉപയോഗിച്ചു വരുന്നു.
ഇലക്കറികളിൽ പെടുന്ന ഒരു പച്ചക്കറിയാണ് കാബേജ് . പണ്ട് നാമിതിനെ മൊട്ടക്കൂസ് എന്നാണ് വിളിച്ചിരുന്നത്. ഈ അടുത്ത കാലത്തായി കേരളത്തിൽ ഉടനീളം കാബേജ് കൃഷിയ്ക്ക് നല്ല പ്രചാരം ലഭിച്ചിട്ടുണ്ട് .
പച്ച നിറത്തിനു പുറമേ ചുവപ്പ്, വയലറ്റ് എന്നീ നിറങ്ങളിലുള്ള കാബേജുകളും ഇന്ന് ലഭ്യമാണ്.
തൈ തയ്യാറാക്കൽ
കാബേജ് ഒരുശീതകാല പച്ചക്കറിയാണ്. ഇതിന്റെ വിത്തുകൾ പാകി മുളപ്പിച്ച തൈകളാണ് നടീൽ വസ്തുക്കളായി ഉപയോഗിക്കുന്നത് .
ഒക്ടോബർ ആദ്യവാരം വിത്തുകൾ സീഡിങ്ങ് ട്രെ (ഗ്രോ ട്രെ) കളിൽ പാകി മുളപ്പിച്ചു തൈകൾ ഉണ്ടാക്കണം. മേൽമണ്ണ്, മണൽ, ചാണകപ്പൊടി (അല്ലെങ്കിൽ കമ്പോസ്റ്റ് ) എന്നിവ 1:1:1 എന്ന അനുപാതത്തിൽ എടുത്ത് നല്ലതുപോലെ കലർത്തണം. ഈ മിശ്രിതം സീഡിങ് ട്രെയിൽ നിറച്ച് അതിലാണ് വിത്തുകൾ പാകേണ്ടതു്. നിയന്ത്രിതമായി നനയ്ക്കണം.
വിത്തിനങ്ങൾ
പ്രൈഡ് ഓഫ് ഇന്ത്യ സെലക്ഷൻ -8 , സെപ്റ്റംബർ, ഹരിറാണി , ശ്രീ ഗണേഷ് എന്നിവയാണ് സാധാരണ ഉപയോഗിക്കുന്ന വിത്തിനങ്ങൾ. വിത്തുല്പാദന കേന്ദ്രങ്ങളിൽ നിന്നോ കാർഷിക സർവ്വകലാശാലയുടെ വിപണ കേത്രങ്ങളിൽ നിന്നോ വിത്തുകൾ ലഭിക്കും. കൃഷിഭവനുകൾ വഴി മുളപ്പിച്ച തൈകൾ വിതരണം ചെയ്യാറുണ്ട്.
തൈ നടീൽ
20 മുതൽ 25 ദിവസം വരെ പ്രായമായ തൈകൾ സീഡിൽ ട്രെയിൽ നിന്നും പറിച്ചെടുത്തു് കൃഷിസ്ഥലത്ത് നടാം.
നവംബർ ആദ്യ വാരത്തോടെ തൈകൾ പറിച്ചു നട്ട് കാബേജ് കൃഷി ആരംഭിക്കുകയാ ണ് പതിവ്.
ഒറ്റയ്ക്കൊറ്റക്ക് കുഴികളെടുത്തോ ചാലുകീറി യോ കൃഷിയാരംഭിക്കാം. അടിവളമായി ചാണകപ്പൊടി, എല്ലുപൊടി , വേപ്പിൻ പിണ്ണാക്ക് പൊടി എന്നിവയിട്ടു കുഴി (ചാൽ ) മണ്ണു കേറ്റി മൂടണം. അതിൽ തൈകൾ തമ്മിൽ 50 സെൻ്റീമീറ്റർ അകലവും വരികൾ തമ്മിൽ 60 സെൻ്റീമീറ്റർ അകലും ഉണ്ടാകുന്ന വിധം കാബേജ് തൈകൾ നടുക .
പരിപാലന മുറകൾ
തൈകൾ മറിഞ്ഞു വീഴാതിരിക്കാർ ഈർക്കിൽ താങ്ങുകൾ നല്കുക. ആദ്യത്തെ കുറച്ചു ദിവസം പ്ലാവിലകൾ കൊണ്ട് മറച്ച് തണൽ കൊടുക്കുക . ദിവസവും 2 നേരം മിതമായി നനയ്കുക. നിശ്ചിത ഇടവേളകളിൽ കളകൾ പറിച്ചു കളഞ്ഞ് വളമിട്ട് മണ്ണ് കയറ്റി കൊടുക്കക. ആവശ്യമായ രോഗ പ്രതിരോധ നടപടികൾ സ്വീകരിക്കുക.
വളപ്രയോഗം
പത്ത് ദിവസം ഇടവിട്ട് ഉണങ്ങിയ ചാണക പൊടി, വേപ്പിൻ പിണ്ണാക്കു പൊടി എന്നിവ ഇട്ടു കൊടുക്കുക . ഇതിനു പുറമേ കപ്പലണ്ടി പിണ്ണാക്ക് പുളിപ്പിച്ച ദ്രാവക രൂപത്തിലുള്ള വളവും നല്കാവുന്നതാണ് . ഓരോ വളമിടിലിനു ശേഷവും തൈകളുടെ കടയ്ക്കൽ മണ്ണു കേറ്റി കൊടുക്കണം.
രോഗങ്ങൾ പ്രതിവിധികൾ
സാധാരണ രോഗങ്ങൾ വരുന്നത് തടയാൻ തടത്തിൽ വേപ്പിൻ പിണ്ണാക്ക് പൊടിച്ചത് 15 ദിവസം കൂടുമ്പോൾ വിതറുക . നൂട്രോമോണാസ് മാസത്തിലൊരിക്കൽ ഒഴിച്ചുകൊടുക്കുന്നത് കടചീയൽ , അഴുകൽ രോഗങ്ങളെ പ്രതിരോധിക്കും. ഇലതീനി പുഴുക്കൾക്കെതിരെ കാന്താരി മുളക് ലായനി നേര്പ്പിച്ചു സ്പ്രേ ചെയ്യുക.
വിളവെടുപ്പ്
തൈകള്‍ നട്ട് രണ്ടു മാസം കൊണ്ട് കാബേജ് തൈകളിൽ ഹെഡുകൾ കണ്ടുതുടങ്ങും.
ഈ കാബേജ് 10 മുതൽ 15 ദിവസം കൊണ്ട് പൂര്‍ണ വളര്‍ച്ചയെത്തും. ഭംഗിയുള്ള കാബേജ് ലഭിക്കുന്നതിന് പകുതി മൂപ്പെത്തുമ്പോള്‍ (ഹെഡ്ഡുകൾ വന്ന് ഏകദേശം 4 ദിവസം കഴിയുമ്പോൾ,അവ ചെടിയുടെതന്നെ ഇലകള്‍കൊണ്ട് പൊതിഞ്ഞും നിര്‍ത്തണം. കാബേജ് ഹെഡ്ഡുകൾക്ക് രോഗങ്ങളും കീട ശല്യവും പൊതുവേ കുറവാണ്. ഇലതീനിപ്പുഴുക്കളുടെ ആക്രമണം കാണുകയാണെങ്കില്‍ ജൈവകീടനാശിനികൾ (ഉദാഹരണം വേപ്പിന്‍കുരു സത്ത്) ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
No comments:
Post a Comment