അവതാരങ്ങൾ
ജനനം, ശരീര ധാരണം എന്നീ അർത്ഥത്തിലാണ് അവതാരം എന്ന പദത്തിന് പ്രചുരപ്രചാരം ലഭിച്ചിട്ടുള്ളത്.
ഭാഗവത പുരാണപ്രകാരം മഹാവിഷ്ണുവിന് 22 അവതാരങ്ങൾ ഉണ്ടായിട്ടുണ്ട്.
പുരുഷൻ, വരാഹം, നാരദൻ, നരൻ, നാരായ ണ ൻ, കപിലൻ, ദത്താത്രേയൻ, യജ്ഞൻ, ഋഷഭൻ, പൃഥു, മത്സ്യം, കൂർമ്മം, ധന്വന്തരി, നരസിംഹം, വാമനൻ, പരശുരാമൻ, വേദവ്യാസൻ, രാമൻ, ബലരാമൻ, കൃഷ്ണൻ, ബുദ്ധൻ, കല്ക്കി എന്നിവയാണ് അവ.
എന്നാൽ മഹാവിഷ്ണുവിൻ്റെ 10 പ്രധാന അവതാരങ്ങൾ ചേർന്ന ' ദശാവതാര'മാണ് വിശ്വാസികൾക്കിടയിൽ ഏറെ പ്രചാരം.
ദശാവതാരം
1. കൃതയുഗത്തിൽ
മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം
2. ത്രേതായുഗത്തിൽ
വാമനൻ, പരശുരാമൻ, ശ്രീരാമൻ
3. ദ്വാപരയുഗത്തിൽ
ബലരാമൻ, ശ്രീകൃഷ്ണൻ
4. കലിയുഗത്തിൽ
കല്ക്കി (ഖഡ്ഗീ)
No comments:
Post a Comment