പെൻഷൻ ബുക്കല്ല പി.പി.ഒ.
എന്താണ്
പി.പി.ഒ.? “അതെന്റെ
പെൻഷൻ ബുക്കാണ്,” ഇതായിരിക്കും ഭൂരിഭാഗം പെൻഷൻകാരുടെയും
പ്രതികരണം.
പെൻഷൻ
പേമെന്റ് ഓർഡർ എന്നതിന്റെ ചെരുക്കെഴുത്താണ് പി.പി.ഒ. അപ്പോഴത് പെൻഷൻ പേമെന്റ് ഓർഡർ - പെൻഷൻ അംഗീകരിച്ച് എ.ജി
(അക്കൗണ്ടന്റ് ജനറൽ) യിൽ നിന്നും കിട്ടുന്ന ഉത്തരവാണ് പി.പി.ഒ. ഇതിനു രണ്ടു ഭാഗങ്ങൾ ഉണ്ടായിരിക്കും. അവയിൽ ഒരെണ്ണം പെൻഷൻകാരനുള്ളതും(
ഇതിനെ പെൻഷനേഴ്സ് ഹാഫ് എന്നു പറയും) മറ്റേത് പെൻഷൻ വിതരണ അധിക്കാരി (ട്രഷറി) ക്കുള്ളതും
(ഇത് ഡിസ്ബേഴ് സേർസ് ഹാഫ് എന്നറിയപ്പെടുന്നു.) ആയിരിക്കും.
പി.പി.ഒ ൽ എന്തൊക്കെ
ഉണ്ടാകും?
1. പെൻഷൻ
അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ്
2. കമ്യൂട്ടേഷൻ അംഗീകരിച്ചുകൊണ്ടുള്ള
ഉത്തരവ്
3. ഡി.സി.ആർ.ജി. അംഗീകരിച്ചുകൊണ്ടുള്ള
ഉത്തരവ്
ഇവ കൂടാതെ
പെൻഷൻകാരനെ സംബന്ധിക്കുന്ന,
അയാളുടെ
സേവനത്തെ സംബന്ധിക്കുന്ന, നാമനിർദ്ദേശങ്ങളെ
സബന്ധിക്കുന്ന വിവിധ കാര്യങ്ങളും ഉണ്ടായിരിക്കും. ഇവയെല്ലാം ട്രഷറി ഹാഫിലും
പെൻഷനർ ഹാഫിലും ഉണ്ടായിരിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. പെൻഷനർ ഹാഫിലെ
വിവിധ ഉത്തരവുകൾ ചേർത്ത് സ്റ്റാപ്ലർ ചെയ്ത് പുസ്തക രൂപത്തിൽ ട്രഷറിയിൽ നിന്നും
പെൻഷൻകാരനു തരുന്നതിനാൽ ഇതിനെ പെൻഷനുമായി ബന്ധപ്പെട്ട പുസ്തകമായി പെൻഷൻകാരൻ
കരുതന്നതിൽ അദ്ദേഹത്തെ കുറ്റം പറയാൻ പറ്റില്ല. വാസ്തവത്തിൽ പെൻഷൻ പുസ്തകം പെൻഷൻ അനുവദിച്ചു
കിട്ടുവാനുള്ള അപേക്ഷയാണ്.
പെൻഷൻകാരനെ
സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ് പി.പി.ഒ. ഇതിന്റെ ഒറിജിനൽ
വീട്ടിൽ ഭദ്രമായി സൂക്ഷിച്ചു വെക്കണം.പി.പി.ഒ.യുടെ ഒറിജിനൽ വീട്ടിൽ എവിടെ
വച്ചിരിക്കുന്നു എന്ന കാര്യം കുടുംബ പെൻഷനുള്ള നോമിനിയെങ്കിലും അറിഞ്ഞിരിക്കണം.
സാധാരണ ആവശ്യങ്ങൾക്കായി പി.പി.ഒ.യുടെ ഒരു ഫോട്ടോ കോപ്പി ഉപയോഗിക്കുന്നതായിരിക്കും
നല്ലത്.
പി.പി.ഒ. യിൽ
ഉണ്ടായിരിക്കേണ്ട രണ്ടു കാര്യങ്ങൾ
പി.പി.ഒ.യിൽ രണ്ടുകാര്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പി.
പി. ഒ. കയ്യിൽ കിട്ടുന്ന സമയത്തു തന്നെ നോക്കി ഉറപ്പു
വരുത്തേണ്ടതാണ്. അങ്ങനെ ചെയ്യാത്ത സുഹൃത്തുക്കൾ ഇപ്പോൾ തന്നെ അതു ചെയ്യൂ.
ഏതെന്നല്ലേ?
1. കുടുംബ പെൻഷനുള്ള നോമിനിയുടെ പേര്, ബന്ധം, ജനനതിയതി എന്നിവ പി.പി.ഒ.യിൽ രേഖപ്പെടുത്തിയിട്ടുണ്ടോ
എന്നു പരിശോധിക്കണം.
2. ജീവിതകാല കുടിശ്ശിക (Life Time Arrear) ക്കുള്ള
നാമനിർദ്ദേശം പി.പി.ഒ.യിൽ രേഖപ്പെടുത്തി യുട്ടുണ്ടോ എന്നു നോക്കണം.
ചില വ്യക്തികൾക്കു കിട്ടിയ
പി.പി.ഒ.യിൽ ഇവ രേഖപ്പെടുത്തിയിട്ടില്ല എന്നു ഞാൻ കണ്ടിട്ടുണ്ട്. ഇവ രണ്ടും വളരെ
പ്രധാനപ്പെട്ട കാര്യങ്ങളാണ്. പെൻഷൻകാരന്റെ കാലശേഷം കുടുംബ പെൻഷനും ജീവിതകാല
കുടിശ്ശികയും അർഹരായ വ്യക്തികൾക്കു ബുദ്ധിമുട്ടില്ലാതെ കിട്ടുവാൻ പി.പി.ഒ.യിലെ നാമ
നിർദ്ദേശ രേഖപ്പെടുത്തലുകൾ സഹായിക്കും. അവയുടെ അഭാവത്തിൽ കുടുംബ പെൻഷനും ജീവിത കാല കുടിശ്ശികയും നേടിയെടുക്കുവാൻ
അവകാശികൾക്കു കടമ്പകൾ പലതും കടക്കേണ്ടിവരും. പല വ്യക്തികളും ആ കടമ്പകളെ
മറികടക്കുവാൻ സാധിക്കാതെ തളർന്നു പോയ ഉദാഹരണങ്ങൾ ധാരാളം.
അതിനാൽ മേൽപറഞ്ഞ രണ്ടു നാമ നിർദ്ദേശങ്ങൾ
പി.പി.ഒ. യിൽ ഇല്ല എങ്കിൽ അവ രേഖപ്പെടുത്തി കിട്ടുവാൻ ആവശ്യമായ നടപടികൾ
ഉടനെ സ്വീകരിക്കേണ്ടതാണ്.
അതെങ്ങനെ എന്ന് അടുത്ത കുറിപ്പിൽ പ്രതീക്ഷിക്കാം. (തുടരും)
കുടുംബ പെൻഷനുള്ള നാമ നിർദ്ദേശം പി.പി.ഒ ൽ
ഇല്ലെങ്കിൽ എന്തു ചെയ്യണം?
കുടുംബ പെൻഷനുള്ള നാമ നിർദ്ദേശം പി.പി.ഒ ൽ ഇല്ലെങ്കിൽ ആയത് രേഖപ്പെടുത്തി കിട്ടുവാൻ പെൻഷൻ കാരൻ
ഉണർന്നു പ്രവർത്തിക്കണം. കുടുംബ പെൻഷനുള്ള ആദ്യ അവകാശി ജീവിത പങ്കാളിയാണ്. ജീവിത
പങ്കാളിയുടെ പേരു നാമനിർദ്ദേശം ചെയ്യപ്പെടാതിരുന്നത് എന്തുകൊണ്ട്?
കാരണങ്ങൾ പലതാകാം. ഏതാനും കാരണങ്ങൾ ചുവടെ രേഖപ്പെടുത്താം:
1. പെൻഷൻ ബുക്ക് തയ്യാറാക്കി അയക്കുന്ന സമയത്ത് ഫാമിലി പെൻഷൻ നോമിനിയുടെ പേരു
നിർദ്ദേശിച്ചിരിക്കില്ല.
2. Details of Family (Form No. 5a) പൂരിപ്പിച്ച്
നല്കിയിരിക്കില്ല. അജ്ഞതയാലോ അബദ്ധവശാലോ ആകാമിത്.
3. പെൻഷൻ ബുക്ക് എഴുതി സഹായിച്ച വ്യക്തി ഇക്കാര്യം
ഓർമ്മിപ്പിച്ചിരിക്കില്ല.
4. ജീവിത പങ്കാളിയുമായുള്ള ചില്ലറ സൗന്ദര്യ പിണക്കം മൂലം പെൻഷനർ
മനഃ പ്പൂർവ്വം ചെയ്തതുമാകാം.
5. മേൽ പരിശോധനകൾ നടത്തിയ ഓഫീസ് മേധാവി, പി.എസ്.എ.
എന്നിവർ ഇക്കാര്യം കണ്ടെത്തി പോരായ്മകൾ നികത്താൻ നടപടി എടുത്തിരിക്കില്ല.
6. വിരമിക്കൽ സമയത്ത് വിവാഹം കഴിഞ്ഞിരിക്കില്ല.
7. പിന്നീട് വിവാഹം കഴിഞ്ഞുവെങ്കിൽ തന്നെ ജീവിത പങ്കാളിയുടെ
പേര് ചേർക്കുന്ന കാര്യം പെൻഷനർ ശ്രദ്ധിക്കുകയോ മറ്റുള്ളവർ അദ്ദേഹത്തെ അതിന് പ്രേരിപ്പിക്കുകയോ
ചെയ്തിരിക്കില്ല.
8. പി.പി.ഒ. തയ്യാറാക്കുന്ന സമയത്ത് കുടുംബ പെൻഷൻ നോമിനി യുടെ
പേര് ടൈപ്പ് ചെയ്തു ചേർക്കാൻ ടൈപ്പിസ്റ്റ് വിട്ടുപോയതാകാം.
ഇനിയും മറ്റനേകം കാരണങ്ങൾ ഉണ്ടാകാം
കാരണമെന്തായാലും ഫമിലി പെൻഷനുള്ള നാമനിർദ്ദേശം ഉടൻ നടത്തി
പി.പി.ഒ. ഇൽ രേഖപ്പെടുത്തി വാങ്ങണം. പെൻഷനർ ജീവിച്ചിരിപ്പുണ്ടെങ്കിൽ കാര്യം താരതമ്യേന
എളുപ്പമാണ്.
എന്തു ചെയ്യണം?
താഴെ പറയുന്ന രേഖകൾ
തയ്യാറാക്കുക
1. ജീവിത പങ്കാളിയുടെ പേരു നിർദ്ദേശിക്കാതെ വരുവാൻ ഇടയാക്കിയ
കാര്യങ്ങൾ വിശദീകരിച്ചുകോണ്ടുള്ള കവറിങ്ങ് ലെറ്റർ
2. കുടുംബ വിവരങ്ങൾ (Details of Family Members) ചേർക്കാനുള്ള ഫോം 5എ
പൂരിപ്പിക്കുക( ഇതിൽ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും വിവരങ്ങൾ ചേർക്കുന്നതിൽ തെറ്റില്ല)
3. ജീവിത പങ്കാളിയെ സംബന്ധിച്ച വിവരങ്ങൾ (ഡിസ്ക്രിപ്റ്റീവ് റോൾ)
ഫോം 6 എ യിൽ പൂരിപ്പിക്കുക.
4. പെൻഷനറുടെയും ജീവിത പങ്കാളിയുടെയും ജോയിന്റ് ഫോട്ടോ ഗ്രാഫ്
5. വിവാഹ രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
6. ജീവിത പങ്കാളിയുടെ തിരിച്ചറിയൽ രേഖ (ആധാർ കാർഡ്) യുടെ
സാക്ഷ്യപ്പെടുത്തിയ പകർപ്പ്
7. ജീവിത പങ്കാളിയുടെ ജനനതിയതി രേഖ
8. നിലവിലുള്ള പി.പി. ഒ. യുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
ഐറ്റം 3 തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ
നോമിനിയുടെ
ഡിസ്കിപ്റ്റീവ് റോളിൽ പേര്, ജനനതിയ്യതി, ഉയരം, തിരിച്ചറിയുവാനുള്ള ശാരീരിക അടയാളങ്ങൾ 2 എണ്ണം, ഫോട്ടോ (ജോയിന്റ്
ഫോട്ടോ ഉള്ളതിനാൾ ഇവിടെ ഒഴിവാക്കിയാലും കുഴപ്പമില്ല), ഇടതു കൈയുടെ
5 വിരലുകളുടെ അടയാളങ്ങൾ, ഒപ്പ് എന്നിവ ആവശ്യപ്പെടുന്നുണ്ട്.
മാത്രമല്ല 2 സാക്ഷി കളുടെ ഒപ്പും 2 ഗസറ്റഡ് ഓഫീസർമാരുടെ സാക്ഷ്യപ്പെടുത്തലും അനിവാര്യമാണ്.
എങ്ങനെ അപേക്ഷിക്കണം? മേൽ നടപടികൾ എന്തൊക്കെ?
മുകളിൽ കൊടുത്തിട്ടുള്ള 8 രേഖകളും 4 സെറ്റ്
തയ്യാറാക്കുക. അവയിൽ ഒരെണ്ണം സ്വന്തം ആവശ്യത്തിനായി വീട്ടിൽ സൂക്ഷിക്കുക. ബാക്കി 3 സെറ്റ് അപേക്ഷകൾ അവസാനം ജോലി
ചെയ്ത ഓഫീസ് മേധാവി വഴി പി. എസ്. എ. ക്ക് അയക്കുക. ഓഫീസ് മേധാവി ആവശ്യമായ
നടപടികൾക്കു ശേഷം 2 സെറ്റ് അപേക്ഷകൾ പെൻഷൻ സാങ്ഷനിങ്ങ് അതോറിറ്റി (പി. എസ്. എ) ക്ക് അയക്കും.
പി. എസ്. എ. നാമനിർദ്ദേശം അംഗീകരിച്ച് മേലൊപ്പിട്ട് ഒരു സെറ്റ് അപേക്ഷ
ഓതറൈസേഷനായി എ. ജി. (അക്കൗണ്ടന്റ് ജനറൽ)ക്ക് അയക്കും. എ. ജി. ഓതറൈസേഷൻ നടത്തി, കുടുംബ പെൻഷൻ നാമനിർദ്ദേശം പി. പി. ഒ. യുടെ 2
ഭാഗങ്ങളിലും എഴുതി ചേർക്കുവാൻ ട്രഷറി ഓഫീസർക്ക് നിർദ്ദേശം നല്കിക്കൊണ്ട് ഉത്തരവ്
അയക്കും. അതിന്റെ കോപ്പി പെൻഷനർക്കും ലഭിക്കുന്നതാണ്. ആ കത്തു കിട്ടിയാൽ പെൻഷനർ
തന്റെ പക്കലുള്ള പി.പി.ഒ. യുമായി ട്രഷറി ഓഫീസറെ സമീപിക്കണം. അദ്ദേഹം ഫാമിലി പെൻഷനുള്ള നാമനിർദ്ദേശം പി.പി.ഒ. യുടെ ട്രഷറിയിൽ
സൂക്ഷിക്കുന്ന ട്രഷറി ഹാഫിലും പെൻഷനറുടെ പക്കലുള്ള പെൻഷനേഴ്സ് ഹാഫിലും
രേഖപ്പെടുത്തി തരും.
പി.പി.ഒ. യുടെ ട്രഷറി ഹാഫിലും പെൻഷനേഴ്സ്
ഹാഫിലും രേഖപ്പെടുത്തി തരും.
മേൽ നടപടികൾ എന്തൊക്കെ?റാ
നല്കും കൊടുക്കും ലഭിക്കു ട്രഷറിയിൽ സൂക്ഷിക്കുന്ന പെൻഷനറുടെ പക്കലുള്ള
അടുത്ത പ്രശ്നം തൂടർന്നുള്ള ലക്കങ്ങളിൽ നാം
ചർച്ച ചെയ്യും. മാന്യ സുഹൃത്തുക്കളുടെ അനുഭവങ്ങൾ പങ്കുവെക്കണം, നിർദ്ദേശങ്ങളും
അഭിപ്രായങ്ങളും രേഖപ്പെടുത്തണം. എങ്കിൽ മാത്രമെ ഈ ചർച്ച കൊണ്ട് വിചാരിച്ച ഫലം
ലഭിക്കൂ. സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്,
സ്നേഹാശംസകളോടെ,
ശിവദാസ് മാസ്റ്റർ പഴമ്പിള്ളി
ഫോൺ: 9495655019.