WELCOME

ഏവർക്കും മംഗളാശംസകൾ! വായിച്ചു വളരുക! ചിന്തിച്ചു വിവേകം നേടുക! മംഗളാശംസകൾ!

WELCOME

WELCOME TO THE WEBSITE OF SIVADAS MASTER PAZHAMPILLY

Thursday, 5 November 2020

കാബേജ് നമുക്കും കൃഷി ചെയ്യാം

 കാബേജ് കൃഷി

ആമുഖം

മലയാളികളുടെ സദ്യകളിൽ ഇഷ്ട വിഭവമായ തോരൻ ഉണ്ടാക്കുവാൻ കാ6ജ് വേണം. പച്ചടി, കിച്ചടി എന്നിവയും കാബേജ് ഉപയോഗിച്ച് ഉണ്ടാക്കാം. നാലു മണി പലഹാരങ്ങളായ സമൂസ, കട് ലറ്റ് എന്നിവയുടെ എല്ലർ ആയും കാബേജ് ഉപയോഗിച്ചു വരുന്നു.

ഇലക്കറികളിൽ പെടുന്ന ഒരു പച്ചക്കറിയാണ്  കാബേജ് . പണ്ട് നാമിതിനെ മൊട്ടക്കൂസ് എന്നാണ് വിളിച്ചിരുന്നത്. ഈ അടുത്ത കാലത്തായി  കേരളത്തിൽ ഉടനീളം കാബേജ്  കൃഷിയ്ക്ക് നല്ല പ്രചാരം ലഭിച്ചിട്ടുണ്ട് . 

പച്ച നിറത്തിനു പുറമേ ചുവപ്പ്,  വയലറ്റ് എന്നീ നിറങ്ങളിലുള്ള  കാബേജുകളും ഇന്ന് ലഭ്യമാണ്. 

തൈ തയ്യാറാക്കൽ 

കാബേജ് ഒരുശീതകാല പച്ചക്കറിയാണ്.  ഇതിന്റെ വിത്തുകൾ പാകി മുളപ്പിച്ച തൈകളാണ് നടീൽ വസ്തുക്കളായി ഉപയോഗിക്കുന്നത് .

ഒക്ടോബർ ആദ്യവാരം വിത്തുകൾ സീഡിങ്ങ് ട്രെ (ഗ്രോ ട്രെ) കളിൽ   പാകി മുളപ്പിച്ചു തൈകൾ ഉണ്ടാക്കണം. മേൽമണ്ണ്, മണൽ, ചാണകപ്പൊടി  (അല്ലെങ്കിൽ കമ്പോസ്റ്റ് )   എന്നിവ 1:1:1  എന്ന അനുപാതത്തിൽ  എടുത്ത് നല്ലതുപോലെ കലർത്തണം. ഈ മിശ്രിതം സീഡിങ് ട്രെയിൽ നിറച്ച് അതിലാണ് വിത്തുകൾ പാകേണ്ടതു്. നിയന്ത്രിതമായി നനയ്ക്കണം.

വിത്തിനങ്ങൾ

 പ്രൈഡ് ഓഫ് ഇന്ത്യ സെലക്ഷൻ -8 , സെപ്റ്റംബർ, ഹരിറാണി , ശ്രീ ഗണേഷ് എന്നിവയാണ് സാധാരണ ഉപയോഗിക്കുന്ന വിത്തിനങ്ങൾ. വിത്തുല്പാദന കേന്ദ്രങ്ങളിൽ നിന്നോ കാർഷിക സർവ്വകലാശാലയുടെ വിപണ കേത്രങ്ങളിൽ നിന്നോ വിത്തുകൾ ലഭിക്കും. കൃഷിഭവനുകൾ വഴി മുളപ്പിച്ച തൈകൾ വിതരണം ചെയ്യാറുണ്ട്.

തൈ നടീൽ

20 മുതൽ 25 ദിവസം വരെ പ്രായമായ തൈകൾ സീഡിൽ ട്രെയിൽ നിന്നും പറിച്ചെടുത്തു് കൃഷിസ്ഥലത്ത് നടാം.

നവംബർ ആദ്യ വാരത്തോടെ തൈകൾ പറിച്ചു നട്ട് കാബേജ് കൃഷി ആരംഭിക്കുകയാ ണ് പതിവ്.   

ഒറ്റയ്ക്കൊറ്റക്ക് കുഴികളെടുത്തോ ചാലുകീറി യോ കൃഷിയാരംഭിക്കാം.   അടിവളമായി  ചാണകപ്പൊടി, എല്ലുപൊടി , വേപ്പിൻ പിണ്ണാക്ക് പൊടി എന്നിവയിട്ടു കുഴി (ചാൽ ) മണ്ണു കേറ്റി മൂടണം. അതിൽ തൈകൾ തമ്മിൽ 50 സെൻ്റീമീറ്റർ അകലവും വരികൾ തമ്മിൽ 60 സെൻ്റീമീറ്റർ അകലും ഉണ്ടാകുന്ന വിധം കാബേജ് തൈകൾ നടുക .

പരിപാലന മുറകൾ

തൈകൾ മറിഞ്ഞു വീഴാതിരിക്കാർ ഈർക്കിൽ താങ്ങുകൾ നല്കുക. ആദ്യത്തെ കുറച്ചു ദിവസം പ്ലാവിലകൾ കൊണ്ട് മറച്ച് തണൽ കൊടുക്കുക . ദിവസവും 2 നേരം മിതമായി നനയ്കുക. നിശ്ചിത ഇടവേളകളിൽ  കളകൾ പറിച്ചു കളഞ്ഞ് വളമിട്ട് മണ്ണ് കയറ്റി കൊടുക്കക. ആവശ്യമായ രോഗ പ്രതിരോധ നടപടികൾ സ്വീകരിക്കുക.

വളപ്രയോഗം

 പത്ത് ദിവസം ഇടവിട്ട്‌ ഉണങ്ങിയ ചാണക പൊടി, വേപ്പിൻ പിണ്ണാക്കു പൊടി എന്നിവ ഇട്ടു കൊടുക്കുക . ഇതിനു പുറമേ കപ്പലണ്ടി പിണ്ണാക്ക്  പുളിപ്പിച്ച   ദ്രാവക രൂപത്തിലുള്ള വളവും നല്കാവുന്നതാണ് . ഓരോ വളമിടിലിനു ശേഷവും തൈകളുടെ കടയ്ക്കൽ മണ്ണു കേറ്റി കൊടുക്കണം.

രോഗങ്ങൾ  പ്രതിവിധികൾ

സാധാരണ രോഗങ്ങൾ വരുന്നത് തടയാൻ തടത്തിൽ വേപ്പിൻ പിണ്ണാക്ക്  പൊടിച്ചത് 15 ദിവസം കൂടുമ്പോൾ വിതറുക . നൂട്രോമോണാസ്   മാസത്തിലൊരിക്കൽ ഒഴിച്ചുകൊടുക്കുന്നത്  കടചീയൽ , അഴുകൽ രോഗങ്ങളെ പ്രതിരോധിക്കും. ഇലതീനി പുഴുക്കൾക്കെതിരെ കാന്താരി മുളക് ലായനി നേര്പ്പിച്ചു സ്പ്രേ ചെയ്യുക.

വിളവെടുപ്പ്

തൈകള്‍ നട്ട് രണ്ടു മാസം കൊണ്ട് കാബേജ് തൈകളിൽ ഹെഡുകൾ കണ്ടുതുടങ്ങും.

ഈ കാബേജ്  10 മുതൽ 15 ദിവസം കൊണ്ട് പൂര്‍ണ വളര്‍ച്ചയെത്തും. ഭംഗിയുള്ള കാബേജ്  ലഭിക്കുന്നതിന് പകുതി മൂപ്പെത്തുമ്പോള്‍ (ഹെഡ്ഡുകൾ വന്ന് ഏകദേശം 4 ദിവസം കഴിയുമ്പോൾ,അവ ചെടിയുടെതന്നെ ഇലകള്‍കൊണ്ട് പൊതിഞ്ഞും നിര്‍ത്തണം. കാബേജ് ഹെഡ്ഡുകൾക്ക് രോഗങ്ങളും കീട ശല്യവും പൊതുവേ കുറവാണ്. ഇലതീനിപ്പുഴുക്കളുടെ ആക്രമണം കാണുകയാണെങ്കില്‍ ജൈവകീടനാശിനികൾ  (ഉദാഹരണം വേപ്പിന്‍കുരു സത്ത്) ഉപയോഗിക്കുന്നത് ഗുണം ചെയ്യും.


കർക്കടകം

 കർക്കടകം

കർക്കടം, കർക്കടകം എന്നീ 2 പദങ്ങളും സമാനാർത്ഥത്തിൽ ഉപയോഗിച്ചു വരുന്നു.

കർക്കടകത്തിന് ചിലർ ' കർക്കിടകം ' എന്ന് എഴുതുകയും ഉച്ചരിക്കുകയും ചെയ്യാറുണ്ട്. കൃത്യമായി പറഞ്ഞാൽ അതു് തെറ്റാണ്. പക്ഷെ ഭാഷയിൽ പ്രയോഗ സാധുത്വം എന്ന തത്വ പ്രകാരം ( ധാരാളം പേർ സർവ്വസാധാരണമായി പ്രയോഗിക്കുന്ന അവസ്ഥ ഉള്ളതിനാൽ ) 'കർക്കിടക' ത്തെ കർക്കടകത്തിന്റെ രൂപഭേദമായി നിഘണ്ടുകാരന്മാർ അംഗീകരിച്ചു വരുന്നു. നമുക്ക് ശരിയായ രൂപം കർക്കടകം എന്ന് ഉപയോഗിക്കാം. അതല്ലേ നല്ലത്.


കർക്കടകത്തിന്റെ അർത്ഥങ്ങൾ

ഞണ്ട്, കൊല്ലവർഷത്തിലെ അവസാന മാസം, ഒരു രാശി, കൂവളം, കരിമ്പ്, താമരക്കിഴങ്ങ്, പാൽച്ചുര, മലങ്കാര, കൊളുത്ത്, മയ്യാരം എന്നിങ്ങനെ 10 അർത്ഥങ്ങൾ ശ്രീകണ്ഠേശ്വര ത്തിന്റെ ശബ്ദതാരാവലിയിൽ കാണുന്നു. കർക്കട എന്ന വാക്കിന് ആയുധം എന്നൊരർത്ഥവും ഉണ്ട്. 

അവതാരങ്ങൾ

 അവതാരങ്ങൾ

ജനനം, ശരീര ധാരണം എന്നീ അർത്ഥത്തിലാണ് അവതാരം എന്ന പദത്തിന് പ്രചുരപ്രചാരം ലഭിച്ചിട്ടുള്ളത്.

ഭാഗവത പുരാണപ്രകാരം മഹാവിഷ്ണുവിന് 22 അവതാരങ്ങൾ ഉണ്ടായിട്ടുണ്ട്.  

പുരുഷൻ, വരാഹം, നാരദൻ, നരൻ, നാരായ ണ  ൻ, കപിലൻ, ദത്താത്രേയൻ, യജ്ഞൻ, ഋഷഭൻ, പൃഥു, മത്സ്യം, കൂർമ്മം, ധന്വന്തരി, നരസിംഹം, വാമനൻ, പരശുരാമൻ, വേദവ്യാസൻ, രാമൻ, ബലരാമൻ, കൃഷ്ണൻ, ബുദ്ധൻ, കല്ക്കി എന്നിവയാണ് അവ.

എന്നാൽ മഹാവിഷ്ണുവിൻ്റെ 10 പ്രധാന അവതാരങ്ങൾ ചേർന്ന ' ദശാവതാര'മാണ് വിശ്വാസികൾക്കിടയിൽ ഏറെ പ്രചാരം.

ദശാവതാരം

1. കൃതയുഗത്തിൽ

മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം 

2. ത്രേതായുഗത്തിൽ

വാമനൻ, പരശുരാമൻ, ശ്രീരാമൻ

3. ദ്വാപരയുഗത്തിൽ

ബലരാമൻ, ശ്രീകൃഷ്ണൻ

4. കലിയുഗത്തിൽ

കല്ക്കി (ഖഡ്ഗീ)

Sunday, 1 November 2020

ഇലക്കഷായം

കീടങ്ങളെ തുരത്താൻ ഏഴിലക്കഷായം

വിഷ രഹിതമായ പച്ചക്കറികൾ ലഭിക്കാനായി അല്പം കൃഷി ചെയ്യാം എന്നു വിചാരിച്ച് തൊടിയിൽ ലഭ്യമായ സ്ഥലത്ത് വെണ്ട, വഴുതിന പ്രാവൽ, പച്ചമുളക്, പയറ് , വെള്ളരി, കുമ്പളം, മത്തൻ.... എന്നിങ്ങനെ പലതും കൃഷി ചെയ്യുന്നവരാണ് നമ്മിൽ ഭൂരിഭാഗവും. എന്നാൽ കൃഷി ചെയതു് ഏതാനും ദിവസം കഴിയുമ്പോഴേക്കും കീടങ്ങളുടെ ആക്രമണം തുടങ്ങിയിരിക്കും. ഒരാഴ്ചയ്ക്കുള്ളി ചെടിയാകെ നശിക്കും. വിഷമരുന്നുകൾ വാങ്ങിത്തളിച്ചാൽ കീടങ്ങൾ ഉടൻ ചാവും; അധികം കാലതാമസം ഇല്ലാതെ നമ്മളും.

കീടങ്ങളെ നശിപ്പിക്കാൻ വിഷം രഹിതമായ ഒരു കഷായ ചാർത്താണ് ചുവടെ ചേർത്തിരിക്കുന്നതു്.

കീടങ്ങളെ തുരത്താൻ ഏഴിലക്കഷായം

ആവശ്യമായ വസ്തുക്കൾ

        1. വേപ്പില  500 ഗ്രാം

        2. ഒരുവേരൻ (സമൂലം)   400 ഗ്രാം

        3. പപ്പായയുടെ ഇല  400 ഗ്രാം

        4. കൊന്നയില    400 ഗ്രാം

        5. കപ്പയില  400 ഗ്രാം

        6. കുരുമുളകിൻ്റെ ഇല  400 ഗ്രാം

        7. പുകയില  100 ഗ്രാം

ഒന്നു മുതൽ ആറു വരെ വസ്തുക്കൾ 5 ലിറ്റർ വെള്ളത്തിൽ  ഇട്ട്   നന്നായി  തിളപ്പിച്ചു  വറ്റിച്ച് 3 ലിറ്റർ ആക്കുന്നു. ഈ കഷായം നന്നായി തണുത്തതിനു  ശേഷം അടുത്ത ദിവസം അതിലെ ഇലകളുടെ     ഭാഗ ങ്ങളെല്ലാം കുറെ നേരം  നല്ല പോലെ തിരുമ്മി ഉടച്ച് കഷായത്തിൽ ചേർക്കുക. പിന്നീട് കഷാ യം അരിച്ചെടുത്ത് അതിലേക്ക് 100 ഗ്രാം പുക യില ചെറുതായി അരിഞ്ഞിട്ട് മൂന്നു നാലു ദിവ സം സൂക്ഷിക്കണം. നിശ്ചിത സമയം  കഴിഞ്ഞ് പിഴിഞ്ഞ് തുണിയിൽ അരിച്ചു കഷായ ലായ നി കടുത്ത  നിറമുള്ള കുപ്പികളിൽ അടച്ചു സൂക്ഷിക്കണം. മാസങ്ങളോളം കേടുകൂടാതെയിരിക്കും.

ഏഴിലക്കഷായം ഉപയോഗിക്കുന്ന വിധം

1. പച്ചക്കറികൾ, ചെറു ചെടികൾ    എന്നിവയിലെ കീടാക്രമണത്തെ തടയുവാൻ ഇലക്കഷായ ത്തിൽ നിന്നും  10 മില്ലി എടുത്ത്  1 ലിറ്റർ വെള്ളം   ചേർത്ത്    നേർപ്പിക്കുക.     നേർപ്പിച്ച ഇലക്ഷായം ചെടിയുടെ  ഇലതണ്ട് തുടങ്ങിയ ഭാഗങ്ങളിൽ തളിച്ചു പിടിപ്പിക്കുക.    കീടങ്ങളെല്ലാം പമ്പ കടക്കും. തുടർന്നുള്ള ആക്രമണവും നന്നേ കുറവായിരിക്കും.

2. വാഴ മുതലായ വലിയ സസ്യങ്ങളിൽ തളിക്കുന്നതിന് ഗാഢത അല്പം കൂടുതൽ   വേണം. അതിനാൽ 15മില്ലി കഷായത്തിലേക്ക്  1ലിറ്റർ വെള്ളമാണ്  ചേർക്കുന്നതു്.   വാഴയുടെ എല്ലാ ഭാഗങ്ങളിലും പതിക്കുന്ന വിധം തളിക്കണം.    

 ആരോഗ്യപരമായ മുന്നറിയിപ്പ്‌        

1. നാം തയ്യാറാക്കിയ ഇലക്കഷായം തളിച്ച ചെടി കളിൽ നിന്നും എട്ടു പത്തു ദിവസത്തേക്ക് വിള വെടുക്കുകയോ ഭക്ഷിക്കുകയോ    ചെയ്യരുത്. നിശ്ചിത  സമയത്തിനു  ശേഷം   വിളവെടുത്ത് ധാരാളം വെള്ളത്തിൽ ആവർത്തിച്ച്    കഴുകി മാത്രം പാചകം ചെയ്യുക, ഭക്ഷിക്കുക.

2. ബാക്കിയുള്ള ഇലക്കഷായം ഭാവിയിലെ ഉപയോഗത്തിനായി അടച്ചു സൂക്ഷിക്കുക.(കട്ടികൾക്ക്          എടുക്കാൻ   പറ്റാത്ത സ്ഥലങ്ങളിൽ വേണം സൂക്ഷിക്കുന്നത്.)

സ്നേഹാശംസകളോടെശിവദാസ് മാസ്റ്റർ പഴമ്പിള്ളി 

വീട്ടിലെ വൈദ്യർ

 നാട്ടു/വീട്ടു വൈദ്യം

പണ്ടു മുതലെ നമ്മുടെ നാട്ടിൽ നടപ്പുള്ള കാര്യമാണിതു്. തുറിച്ചു നോക്കണ്ട, എന്താണന്നല്ലേ നോക്കിയതിൻ്റെ അർത്ഥം. മനസ്സിലായി, വ്യക്തമാക്കാം. അച്ഛൻ, അമ്മ, കുട്ടികൾ, മുത്തച്ഛൻ, അമ്മൂമ്മ തുടങ്ങി വിവിധ പ്രായത്തിലുള്ളവർ ഒത്തൊരുമിച്ചു   താമസിക്കുന്ന ഇടമാണല്ലോ വീട്. അത്തരം കടുംബങ്ങൾ ചേർന്നാണല്ലോ സമൂഹം അഥവാ നാടുണ്ടാകുന്നതു്. 
വീട്ടിലെ അന്തേവാസികൾക്ക് അസുഖം വരുക എന്നത് അസാധാരണമായ കാര്യമല്ല. അല്ലാ ചില്ലറ ശിലായ്മയാണെങ്കിൽ  കണ്ടില്ലെന്നു നടിക്കാം. കുറച്ചു കൂടിയതാണെങ്കിലോ? ഉടനെ ആശുപത്രിയിൽ പോയി അപ്പോത്തിരിക്കിരി യെ കാണമോ? ഇല്ല. അല്പം ചികിത്സയൊക്കെ നമുക്കും അറിയാമല്ലോ. (അറിയണം ). പ്രാഥമികമായ ഒരാശ്വാസമെങ്കിലും നല്കാന വ സഹായിക്കും. അതിനുതകുന്ന ഏതാനും അറിവുകൾ ശേഖരിച്ച് ചുവടെ ചേർക്കുന്നു.

 നാട്ടുവൈദ്യം - നാട്ടറിവുകൾ
 നാട്ടുവൈദ്യം - നാട്ടറിവുകൾ
1. ഉളുക്കിന്
സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക
2. പുഴുക്കടിക്ക്- 
പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചു പുരട്ടുക
3. തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക
4. ചെവി വേദനയ്ക്ക്- 
വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക
5. കണ്ണ് വേദനയ്ക്ക്- 
നന്ത്യാര്‍ വട്ടത്തിന്റെ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേർത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക
6. മൂത്രതടസ്സത്തിന്- 
ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേർത്ത് കഴിക്കുക
7. വിരശല്യത്തിന്- 
പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക
8. ദഹനക്കേടിന് - 
ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേർത്ത് കുടിക്കുക
9. കഫക്കെട്ടിന് - 
ത്രിഫലാദി ചൂർണ്ണം ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക
10. ചൂട്കുരുവിന് - 
ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക
11. ഉറക്കക്കുറവിന്-
കിടക്കുന്നതിന് മുമ്പ് ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുക.
12. വളം കടിക്ക്- 
വെളുത്തുള്ളിയും മഞ്ഞളും ചേർത്ത് അരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
13. ചുണങ്ങിന്- 
വെറ്റില നീരില്‍ വെളുത്തുള്ളി അരച്ച് പുരട്ടുക
14. അരുചിക്ക്- 
ഇഞ്ചിയും കല്ലുപ്പം കൂടി ചവച്ച് കഴിക്കുക
15. പല്ലുവേദനയ്ക്ക്- 
വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ലു കൊ ണ്ട് കടിച്ച് പിടിക്കുക
16. തലവേദനയ്ക്ക്- 
ഒരു സ്പൂണ്‍ കടുകും ഒരല്ലി വെളുത്തുള്ളിയും ചേർത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
17. വായ്നാറ്റം മാറ്റുവാന്‍- 
ഉമിക്കരിയും ഉപ്പും കുരുമുളകു പൊടിയും ചേര്ത്ത് പല്ല്  തേയ്ക്കുക
18. തുമ്മലിന്- 
വേപ്പണ്ണ തലയില്‍ തേച്ച് കുളിക്കുക.
19. ജലദോഷത്തിന്- 
തുളസിയില നീര്‍ ചുവന്നുള്ളിനീര്‍ ഇവ ചെറുതേനില്‍ ചേർന്ന് കഴിക്കുക
20. ടോണ്സിലെറ്റിസിന്- 
വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടർച്ചയായി 3ദിവസം കഴിക്കുക
21. തീ പൊള്ളലിന്- 
ചെറുതേന്‍ പുരട്ടുക
22. തലനീരിന്- 
കുളികഴിഞ്ഞ് തലയില്‍ രാസ്നാദിപ്പൊടി തിരുമ്മുക
23. ശരീര കാന്തിക്ക്-
ചെറുപയർ പൊടടി ഉപയോഗിച്ച് കുളിക്കുക
24. കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറാൻ- ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക
25. പുളിച്ച് തികട്ടലിന്- 
മല്ലിയിട്ട് തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക
26. പേന് പോകാൻ - 
തുളസിയില ചതച്ച് തലയില്‍ തേച്ച് പിടിപ്പിക്കു ക . ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക
27. പുഴുപ്പല്ല് മാറുന്നതിന്- 
എരുക്കിന്‍ പാല്‍ പല്ലിലെ ദ്വാരത്തില്‍ ഉറ്റിക്കു ക
28. വിയർപ്പു നാറ്റം മാറുവാന്‍- 
മുതിര അരച്ച് ശരീരത്തില്‍ തേച്ച് കുളിക്കുക
29. ശരീരത്തിന് നിറം കിട്ടാന്‍- 
ഒരു ഗ്ലാസ് കാരറ്റ് നീരില്‍ ഉണക്കമുന്തിരി നീര്, തേന്‍, വെള്ളരിക്ക നീര്  ഇവ ഒരോ ടീ സ്പൂണ്‍ വീതം ഒരോ കഷ്ണം കല്ക്കണ്ടവും ചേർത്ത് ദിവസവും കുടിക്കുക
30. ഗര്ഭ്കാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക് -  ഞൊട്ടാ  ഞൊടിയന്‍ അരച്ച് നെറ്റിയില്‍ പുരട്ടുക
31. മുലപ്പാല്‍ വര്ദ്ധിുക്കുന്നതിന്- ഉള്ളിചതച്ചതും, തേങ്ങയും ചേർത്ത് കഞ്ഞി വച്ച് കുടിക്കുക
32. ഉഷ്ണത്തിലെ അസുഖത്തിന്- പശുവിന്റെ് പാലില്‍ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക
33. ചുമയ്ക്ക്- 
പഞ്ചസാര പൊടിച്ചത്, ജീരകപ്പൊടി, ചുക്ക് പൊടി ഇവ സമം എടുത്ത് തേനില്‍ ചാലിച്ച് കഴിക്കുക
34. കരിവംഗലം മാററുന്നതിന്- 
കസ്തൂരി മഞ്ഞള്‍ മുഖത്ത് നിത്യവും തേയ്ക്കുക
35. മുഖസൌന്ദര്യത്തിന്- 
തുളസിയുടെ നീര് നിത്യവും തേയ്ക്കുക
36. വായു കോപത്തിന്- 
ഇഞ്ചിയും ഉപ്പും ചേർത്തരച്ച് അതിന്റെ നീര് കുടിക്കുക
37. അമിതവണ്ണം കുറയ്ക്കാന്‍-
ചെറുതേനും സമം വെളുത്തുള്ളിയും ചേർത്ത് അതിരാവിലെ കുടിക്കുക
38. ഒച്ചയടപ്പിന്- 
ജീരകം വറുത്ത് പൊടിച്ച് തേനില്‍ ചാലിച്ച് കഴിക്കുക
39. വളംകടിക്ക്- 
ചുണ്ണാമ്പ് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക
40. സ്ത്രീകളുടെ മുഖത്തെ രോമവളര്ച്ചമ തടയാന്‍- 
പാല്പാടയില്‍ കസ്തൂരി മഞ്ഞള്‍ ചാലിച്ച് മുഖത്ത് പുരട്ടുക
41. താരന്‍ മാറാന്‍ - 
കടുക് അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക
42. മുഖത്തെ എണ്ണമയം മാറന്‍- തണ്ണിമത്തന്റെ് നീര് മുഖത്ത് പുരട്ടുക
43. മെലിഞ്ഞവര്‍ തടിക്കുന്നതിന്- 
ഉലുവ ചേർത്ത് കഞ്ഞി വച്ച് കുടിക്കുക
44. കടന്തല്‍ വിഷത്തിന്- 
മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേർത്ത് പുരട്ടു ക.
45. ഓർമ്മകുറവിന്- 
നിത്യവും ഈന്തപ്പഴം കഴിക്കുക
46. മോണ പഴുപ്പിന്- 
നാരകത്തില്‍ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുക
47. പഴുതാര കുത്തിയാല്‍- 
ചുണ്ണാമ്പ് പുരട്ടുക
48. ക്ഷീണം മാറുന്നതിന്- 
ചെറു ചൂടുവെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ ചെറുതേന്‍ ചേർത്ത് കുടിക്കുക.
49. പ്രഷറിന്-
തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക
50. ചെങ്കണ്ണിന്- 
ചെറുതേന്‍ കണ്ണിലെഴുതുക.
51. കാല്‍ വിള്ളുന്നതിന്- 
താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക
52. ദുർമേദസ്സിന് -
ഒരു ടീ സ്പൂണ്‍ നല്ലെണ്ണയില്‍ ചുക്കുപൊടി യും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക
53. കൃമിശല്യത്തിന്- 
നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ തേന്‍ ചേർത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക
54. സാധാരണ നീരിന്- 
തോട്ടാവാടി അരച്ച് പുരട്ടുക
55. ആർത്തവ കാലത്തെ വയറുവേദയ്ക്ക്- ത്രിഫല ചൂർണ്ണം ശർക്കര ചേർത്തരച്ച് ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക
56. കരപ്പന്- 
അമരി വേരിന്റെ മേല്ത്തൊലി അരച്ച് പാലില്‍ ചേർത്ത് കഴിക്കുക.
57. ശ്വാസം മുട്ടലിന്- 
അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേന്‍ ചേർത്ത് കഴിക്കുക
58. ജല ദോഷത്തിന്- 
ചൂടുപാലില്‍ ഒരു നുള്ളു മഞ്ഞൾ പൊടിയും കുരുമുളക് പെടിയും ചേർത്ത് കഴിക്കുക
59. ചുമയ്ക്ക്- 
തുളസി സമൂലം കഷയം വച്ച് കഴിക്കുക
60. ചെവി വേദനയ്ക്ക്- 
കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയില്‍ ഒഴിക്കുക
61. പുകച്ചിലിന്- 
നറുനീണ്ടി കിഴങ്ങ് പശുവിൻ പാലില്‍ അരച്ച് പുരട്ടുക
62. ചർദ്ദിക്ക് - 
കച്ചോല കിഴങ്ങ് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കലക്കി കുടിക്കുക
63. അലർജി മൂലം ഉണ്ടാകുന്ന തുമ്മലിന് - തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയില്‍ തേച്ച്  കുളിക്കുക .
64. മൂത്രചൂടിന് - 
പൂവന്‍ പഴം പഞ്ചസാര ചേർത്ത് കഴിക്കുക.
65. ഗർഭിണികൾക്ക്  ഉണ്ടാകുന്ന ചർദ്ദിക്ക്- കുമ്പളത്തിന്റെ ഇല തോരന്‍ വച്ച് കഴിക്കുക
66. മുടി കൊഴിച്ചില്‍ നിറുത്തുന്നതിന്-
ചെമ്പരത്തി പൂവിന്റെ് ഇതളുകള്‍ അരച്ച് ഷാംപൂവായി ഉപയോഗിക്കുക
67. അൾസറിന്  - 
ബീട്ടറൂട്ട് തേന്‍ ചേര്ത്ത് കഴിക്കുക
68. മല ശോധനയ്ക്ക്- 
മുരിങ്ങയില തോരന്‍ വച്ച് കഴിക്കുക
69. പരുവിന്- 
അവണക്കിന്‍ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക
70. മുടിയിലെ കായ് മാറുന്നതിന്- ചീവയ്ക്കപ്പൊടി തലയില്‍ പുരട്ടി അര മണി ക്കൂറിന് ശേഷം കുളിക്കുക
71. ദീർഘകാല യൗവനത്തിന്- 
ത്രിഫല ചൂർണ്ണം തേനില്‍ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക
72. വൃണങ്ങൾക്ക് - 
വേപ്പില അരച്ച് പുരട്ടുക
73. പാലുണ്ണിക്ക്- 
ഇരട്ടിമധുരം, കറുക, എള്ള് ഇവ സമം നെയ്യി ല്‍ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക.
74. ആസ്മയ്ക്ക്- 
ഈന്തപ്പഴവും ചെറുതേനും സമം ചേർത്ത് കഴിക്കുക
75. പനിക്ക്- 
തുളസ്സി, ഉള്ളി, ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക
76. പ്രസവാനന്തരം അടിവയറ്റില്‍ പാടുകള്‍ വരാതിരിക്കാന്‍ - 
ഗർഭത്തിൻ്റെ മൂന്നാം മാസം മുതല്‍ പച്ച മഞ്ഞള്‍ അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ഉദരഭാഗങ്ങളില്‍ പുരട്ടി കുളിക്കുക.
77. കണ്ണിന് കുളിർമ്മ ഉണ്ടാകാന്‍- 
രാത്രി ഉറങ്ങുന്നതിന് മുമ്പ് അല്പം ആവണക്ക് എണ്ണ കൺപീലിയില്‍ തേക്കുക.
78. മന്തിന്- 
കയ്യോന്നിയുടെ ഇല നല്ലെണ്ണയില്‍ അരച്ച് പുരട്ടുക
79. ദഹനക്കേടിന്- 
ചുക്ക്, കുരുമുളക്, വെളുത്തുള്ളി ഇവ വെന്ത കഷായത്തില്‍ ജാതിക്ക അരച്ച് കുടിക്കുക.
80. മഞ്ഞപ്പിത്തതിന്-
ചെമ്പരത്തിയുടെ വേര് അരച്ച് മോരില്‍ കലക്കി കുടിക്കുക
81. പ്രമേഹത്തിന്- 
കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂണ്‍ പാലില്‍ ദിവസവും കഴിക്കുക.
82. കുട്ടികളില്‍ ഉണ്ടാകുന്ന വിര ശല്യത്തില്‍ -വയമ്പ് വെള്ളത്തില്‍ തൊട്ടരച്ച് കൊടുക്കുക.
83. വാതത്തിന്- 
വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് കഴിക്കുക
84. വയറുകടിക്ക്-
ചൌവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേർത്ത് പലതവണ കുടിക്കുക.
85. പൊറിക്ക് -
മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തി ല്‍ കുളിക്കുക
86. രക്തക്കുറവിന്- 
നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തില്‍ പാലില്‍ കലക്കി കുടിക്കുക
87. കൊടിഞ്ഞിക്ക് - 
പച്ചമഞ്ഞള്‍ ഓടില്‍ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട് പിടിപ്പിക്കുക.
88. ഓർമ്മ ശക്തി വർദ്ധിപ്പിക്കുന്നതിന് -
പാലില്‍ ബധാം പരിപ്പ് അരച്ച് ചേർത്ത് കാച്ചി ദിവസവും കുടിക്കുക
89. ഉദരരോഗത്തിന്- 
മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേർത്ത് കഴിക്കുക
90. ചെന്നിക്കുത്തിന്- 
നാല്പാമരത്തോല്‍ അരച്ച് പുരട്ടുക
91. തൊണ്ടവേദനയ്ക്ക്- 
അല്പം വെറ്റില, കുരുമുളക്, പച്ചകർപ്പൂരം എന്നിവ ചേർത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക.
92. കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന്- 
മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനില്‍ ചേർത്ത് കഴിക്കുക.
93. വേനല്‍ കുരുവിന്- 
പരുത്തിയില തേങ്ങപ്പാലില്‍ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക.
94. മുട്ടു വീക്കത്തിന് - 
കാഞ്ഞിരക്കുരു വാളൻപുളിയിലയുടെ നീരില്‍ അരച്ച് വിനാഗിരി ചേർത്ത് പുരട്ടുക.
95. ശരീര ശക്തിക്ക്- 
ഓട്സ് നീര് കഴിക്കുക
96. ആമ വാതത്തിന്- 
അമൃത്, ചുക്ക്, കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക
97. നരവരാതിരിക്കാന്‍- 
വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടി കലർത്തി ചെറുചൂടോടെ തലയില്‍ പുരട്ടുക.
98. തലമുടിയുടെ അറ്റം പിളരുന്നതിന്- ഉഴിഞ്ഞ ചതച്ചിട്ട് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക.
99. കുട്ടികളുടെ വയറുവേദനയ്ക്ക്- 
മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക.
100. കാഴ്ച കുറവിന്- 
വെളിച്ചെണ്ണയില്‍ കരിംജീരകം ചതച്ചിട്ട് തലയില്‍ തേക്കുക.
101. കണ്ണിലെ മുറിവിന്- 
ചന്ദനവും മുരിക്കിൻ കുരുന്നില മുലപ്പാലില്‍ അരച്ച് കണ്ണില്‍ ഇറ്റിക്കുക.

എണ്ണാമെങ്കിൽ എണ്ണിക്കോ

 എത്രയെത്രയെത്ര???

           എണ്ണാമെങ്കിൽ എണ്ണിക്കോ?

           ചിത്രത്തിൽ എത്ര 899 ഉണ്ട്?

899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899

                   വിജയാശംസകളോടെ,

               ശിവദാസ് മാസ്റ്റർ പഴമ്പിള്ളി

BULB എത്ര?

SMP 01112020GD112

                    എത്ര? എത്ര? എത്ര?

            എണ്ണാമെങ്കിൽ എണ്ണിക്കോ?

              ഇതിൽ എത്ര BULB ഉണ്ട്?


BLUBUBLUBBLUBUBLUBBLUBUBLUBBLUBUBLUBBLUBUBLUBBLUBUBLUBBLUBUBLUBBLUBUBLUBBLUBUBULBBLUBUBLUBBLUBUBLUBBLUBUBLUBBLUBUBLUBBLUBUBLUBBLUBUBULBBLUBUBLUBBLUBUBLUBBULBUBLUBBUBUBLUBBLUBUBLUBBLUBUBLBUBLUBUBLUBBLUBUBLUBBLUBUBLUBBLUBUBLUBBLUBUBLUBBLUBUBLUBBULBUB

                 വിജയാശംസകളോടെ,

            ശിവദാസ് മാസ്റ്റർ പഴമ്പിളളി

ക്ഷാമബത്ത / ക്ഷാമാശ്വാസം

 ക്ഷാമാശ്വാസം - DR001

ജീവനക്കാർക്ക് / പെൻഷൻകാർക്ക്  അടിസ്ഥാന ശമ്പളത്തിനു / പെൻഷനു പുറമെ ക്ഷാമബത്ത (Dearneടട allowance) യും ലഭിച്ചുവരുന്നുണ്ട്.

ഇപ്പോൾ പെൻഷൻകാർക്ക് ലഭിക്കുന്നതു് ക്ഷാമബത്തയല്ല. പെൻഷൻകാരുടെ കാര്യത്തിൽ ക്ഷാമബത്ത എന്ന പദം ഇപ്പോൾ ഉപയോഗിക്കുന്നില്ല. പകരം ക്ഷാമാശ്വാസം ( Dearness Relief) എന്ന പദമാണ് ഉപയോഗത്തിലുള്ളത്. 

Dearness എന്ന പദത്തിന് ദുർല്ലഭമായിരിക്കൽ, കുറവായിരിക്കൽ എന്നെല്ലാം അർത്ഥമുണ്ട്. ക്ഷാമം എന്ന പദത്തിൻ്റെ അർത്ഥത്തിനോട് അടുത്ത ബന്ധമുള്ളവയാണിവ.  നമുക്കാവശ്യമായ വസ്തുക്കൾ ലഭ്യമല്ലാത്തപ്പോൾ നമുക്കവയോടുള്ള 'പ്രിയം' ഏറ്റുമല്ലോ. ' അങ്ങനെ ചിന്തിക്കുമ്പോൾ Dearneടട എന്ന പദം Dear ൽ നിന്നും ഉരുത്തിരിഞ്ഞതാവാം.

ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ സാധിക്കാതെ വരുന്ന , തുച്ഛവരുമാനക്കാരായ തൊഴിലാളികൾക്കും കൂലിക്കാർക്കും നാമമാത്ര പെൻഷൻ വരുമാനമുള്ള അടുത്തൂൺ പറ്റിയവർക്കും ക്ഷാമബത്ത ഏറെ പ്രിയതരമാകുന്നത് ഈ അവസ്ഥയിലാണ്. ജീവനക്കാർക്കും തൊഴിലാളികൾക്കും നല്കുന്ന ബത്തയായാലും പെൻഷൻകാർക്കു നല്കുന്ന ആശ്വാസമായാലും അവരുടെടെ ശ്വാസം നിലനിർത്തുവാൻ അവ ആശ്വാസം പകരുന്നു.

ക്ഷാമബത്തയെ നാം DA എന്നു ചുരുക്കി പറയുകയും എഴുതുകയും ചെയ്തിരുന്നു. അതുപോലെ ക്ഷാമാശ്വാസത്തെ നമുക്ക് DR എന്നു ചുരുക്കി എഴുതുക്കും പറയുകയും ചെയ്യാവുന്നതാണ്. 

പെൻഷൻകാരുടെ ക്ഷാമബത്തയുടെ / ക്ഷാമാശ്വാസത്തിൻ്റെ ചരിത്രം നമുക്കൊന്നു പരിശോധിക്കാം.

കൃഷി ഗീത