കർക്കടകം
കർക്കടം, കർക്കടകം എന്നീ 2 പദങ്ങളും സമാനാർത്ഥത്തിൽ ഉപയോഗിച്ചു വരുന്നു.
കർക്കടകത്തിന് ചിലർ ' കർക്കിടകം ' എന്ന് എഴുതുകയും ഉച്ചരിക്കുകയും ചെയ്യാറുണ്ട്. കൃത്യമായി പറഞ്ഞാൽ അതു് തെറ്റാണ്. പക്ഷെ ഭാഷയിൽ പ്രയോഗ സാധുത്വം എന്ന തത്വ പ്രകാരം ( ധാരാളം പേർ സർവ്വസാധാരണമായി പ്രയോഗിക്കുന്ന അവസ്ഥ ഉള്ളതിനാൽ ) 'കർക്കിടക' ത്തെ കർക്കടകത്തിന്റെ രൂപഭേദമായി നിഘണ്ടുകാരന്മാർ അംഗീകരിച്ചു വരുന്നു. നമുക്ക് ശരിയായ രൂപം കർക്കടകം എന്ന് ഉപയോഗിക്കാം. അതല്ലേ നല്ലത്.
കർക്കടകത്തിന്റെ അർത്ഥങ്ങൾ
ഞണ്ട്, കൊല്ലവർഷത്തിലെ അവസാന മാസം, ഒരു രാശി, കൂവളം, കരിമ്പ്, താമരക്കിഴങ്ങ്, പാൽച്ചുര, മലങ്കാര, കൊളുത്ത്, മയ്യാരം എന്നിങ്ങനെ 10 അർത്ഥങ്ങൾ ശ്രീകണ്ഠേശ്വര ത്തിന്റെ ശബ്ദതാരാവലിയിൽ കാണുന്നു. കർക്കട എന്ന വാക്കിന് ആയുധം എന്നൊരർത്ഥവും ഉണ്ട്.
No comments:
Post a Comment