BSc (PHYSICS) CLASS MATES
ഇപ്പോൾ എന്റെ പക്കലുള്ള ചിത്രങ്ങളാണ് ചേർത്തിരിക്കുന്നത്. ആരേയും ഒഴിവാക്കുന്നില്ല. ചിത്രങ്ങൾ ലഭിക്കുന്ന മുറയ്ക്ക് ഈ പോസ്റ്റിൽ ചേർക്കുന്നതായിരിക്കും. ആരും പിണങ്ങല്ലേ.................
JOB T ITTOOP
ഇപ്പോൾ എന്റെ പക്കലുള്ള ചിത്രങ്ങളാണ് ചേർത്തിരിക്കുന്നത്. ആരേയും ഒഴിവാക്കുന്നില്ല. ചിത്രങ്ങൾ ലഭിക്കുന്ന മുറയ്ക്ക് ഈ പോസ്റ്റിൽ ചേർക്കുന്നതായിരിക്കും. ആരും പിണങ്ങല്ലേ.................
വലയനവന്റെ ഹരിഗുണ കൂട്ടു കുറയ്ക്കണം
ചോദ്യം ഇതാണ്
32-2(9-4)+38-8X4 ന്റെ 50%+16-6÷2-1....... (Q)
പലർക്കും കിട്ടിയ ഉത്തരം പല തരം. ഇതിനാണോ ബഹുജനം പലവിധം എന്നു
പറയുന്നത്? പക്ഷെ ഇവിടെ കണക്കി ന്റെ
കാര്യമാണ് പറയുന്നത്. ആര് ചെയ്താലും ഒരേ ഉത്തരമാണ് ലഭിക്കേണ്ടതു്. അതിന് കണക്കിന്റെ
കൈവഴികളിലൂടെ തന്നെ നടക്കണം. …..ന്നാൽ പുറപ്പെടുകയല്ലേ
യാത്ര.
ഉത്തരം ഘട്ടങ്ങളിലൂടെ
32-2(9-4)+38-8X4ൻ്റെ 50%+16-6÷2-1....... (Q)
1. വലയം Bracket മാറ്റുക
2(9 - 4) = 2x 5 = 10............(B)...........
2. ന്റെ Of ലഘൂകരണം
8x4 ന്റെ 50% = 8x2 =
16.......(O)
3. ഹരി Division നടത്തുക
6÷2 =
3.................................(D)
4. സമവാക്യങ്ങൾ(B),(O),(D) എന്നിവയിലെ
വിലകൾ (Q) ൽ ആരോപിക്കുക
32-2(9-4)+38-8X4ന്റെ 50%+16-6÷2-1... (Q)
32-10+38-8x2+16-3-1.........................(Q -1)
(5) ഗുണ Multipication 8X2 = 16
32-10+38-16+16-3-1
(6) കൂട്ടു Addition
32+38+16-10-16-3-1 = 86-30
(7) കുറയ്ക്കണം Subtraction
86-30 =56 ഉത്തരം
32-2(9-4)+38-8X4ന്റെ 50%+16-6÷2-1 =56
മുകളിലെഴുതിയ ക്രിയകൾ മനസ്സിലാണ് ചെയ്യേണ്ടത്. മനോ വേഗത്തിൽ ഉത്തരം
ലഭിക്കും.
ഉത്തരം അയച്ച കൂട്ടുകാർക്കെല്ലാം
അഭിനന്ദനങ്ങൾ
സ്നേഹാശംസകളോടെ,
ശിവദാസ് മാസ്റ്റർ
പഴമ്പിള്ളി
നമുക്ക് ചേമ്പ് നടാം
കേരളത്തിലെ വീട്ടുവളപ്പുകളില്‍ സർവ്വസാധാരണമായി കൃഷി ചെയ്തുവരുന്ന ഒരു പച്ചക്കറി വിളയാണു ചേമ്പ്. കൃഷിയോടുള്ള വൈമുഖ്യവും സ്ഥല പരിമിതിയും
മൂലം ചേമ്പുകൃഷിയെ വേണ്ടെന്നു വെക്കുന്നവരാണിന്നധികവും.
ലളിതമായ കൃഷിരീതി, കുറഞ്ഞ പരിചരണം, കുറഞ്ഞ വിളവെടുപ്പുകാലം, പോഷക പ്രദമായ വിളവ് ഇതെല്ലാം
ചേമ്പിൻ്റെ പ്ലസ് പോയിൻറുകളാണ്.
വൈവിധ്യമേറിയ ഭക്ഷ്യവിഭവങ്ങൾ ഉണ്ടാക്കാം. ചേമ്പിൻ്റെ കിഴങ്ങ്
മാത്രമല്ല ഇളംപ്രായത്തിലുള്ള ചേമ്പിന്‍റെ ഇലയും തണ്ടും നല്ലൊരു ഇലക്കറിയായും ഉപയോഗിക്കാം.
ഏറ്റവും കൂടുതൽ ജലാംശമടങ്ങിയ കിഴങ്ങുവർഗമാണ് ചേമ്പ്. ഇതിൽ മാംസ്യം, അന്നജം,
ലവണങ്ങൾ, നാരുകൾ എന്നിവ ധാരാളമായി
അടങ്ങിയിരിക്കുന്നു. ഇതിന് രക്തത്തിലെ കൊഴുപ്പിന്റെ അംശം കുറയ്ക്കാനുള്ള
കഴിവുണ്ട്. ദഹനത്തെ സുഗമമാക്കാൻ സഹായിക്കുന്ന അന്നജം ധാരാളമുള്ള ചേമ്പ് സ്ഥിരമായി
ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്.
എവിടെ കൃഷി ചെയ്യാം?
ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ് ചേമ്പുകൃഷിക്ക് അനുയോജ്യം. നല്ല
ഫലപുഷ്ടിയും നീര്‍വാര്‍ച്ചയും ഇളക്കമുള്ള മണ്ണാണ് ചേമ്പുകൃഷിക്കു ഉത്തമം.ടെറസിൽ
ഗ്രോബാഗിലും ആകാം.
കൃഷിക്കാലം
കേരളത്തില്‍ സാധാരണമായി മഴയെ ആശ്രയിച്ച് 2
തവണ ചേമ്പ് കൃഷി ചെയ്യാറുണ്ട്
01. മേയ് -ജൂണ്‍ കാലഘട്ടം,
02. ഒക്ടോബര്‍ -നവംബര്‍ കാലഘട്ടം,
എന്നാല്‍ ജലസേചന സൗകര്യമുണ്ടെങ്കില്‍ ഏതു സമയത്തും ചേമ്പു
നടാവുന്നതാണ്.
മുന്നൊരുക്കം
വിത്തു ശേഖരിക്കൽ, അടിവളം തെയ്യാറാക്കൽ എന്നിവയാണ്
പ്രധാന മുന്നൊരുക്കങ്ങൾ.
ചേമ്പു വിളവെടുക്കുന്ന സമയം കേടില്ലാത്ത
വിത്തുകൾ ശേഖരിക്കണം.നാടൻ ഇനങ്ങളാണ് നടാൻ ഉത്തമം. ഓരോ വിത്തിനും
ഏകദേശം 30 ഗ്രാം എങ്കിലും തൂക്കം ഉണ്ടാകണം. വിത്തുകൾ തണലത്ത്
അല്പമൊന്നു ഉണക്കിയെടുക്കുന്നതു് നല്ലതാണ്.
ഉണങ്ങിപ്പൊടിഞ്ഞ ചാണകവും കമ്പോസ്റ്റുമാണ് അടിവളമായി ഉപയോഗിക്കുക.
ചാരവും ഉപയോഗിക്കാറുണ്ട്. ഇവ ആവശ്യമായത്ര ശേഖരിച്ചു വെക്കുവാൻ മറക്കരുത്.
മണ്ണൊരുക്കം
കൃഷിസ്ഥലത്തെ മണ്ണ്കിളച്ചിളക്കണം.
കട്ടകളുടച്ച് പൊടിക്കണം
കളകള്‍ ഉണ്ടെങ്കിൽ മാറ്റണം
ഇങ്ങനെ തയ്യാറാക്കിയ 15 സെൻ്റീമീറ്റർ ഉയരത്തിൽ
തടമെടുക്കണം
തടത്തിൽ 15 സെൻ്റീമീറ്റർ താഴ്ചയിലും 30 സെൻ്റീമീറ്റർ
അകലത്തിലും കുഴികൾ എടുക്കണം.
ഒരു തടത്തിൽ 4 വരികളിലായി കുഴികളെടുക്കുന്നതാണ് ഉത്തമം. പരിചരണ
വേളയിൽ രണ്ടു വശത്തു നിന്നും രണ്ടു വീതം വരികളിലെ തൈകളെ കൈകാര്യം ചെയ്യാൻ
എളുപ്പമായിരിക്കും. കൂടുതൽ വരികളുണ്ടെങ്കിൽ പരിചരിക്കാനായി തടത്തിൽ കയറി
നില്ക്കേണ്ടിവരും. ഇതു് തൈകൾക്ക് ദോഷമുണ്ടാക്കും.
നടീൽ
ഓരോ കഴിയിലും പകുതിഭാഗം ഭാഗം വരെ അടിവളമായി
ചാണകപ്പൊടിയും കമ്പോസ്റ്റും ചേർത്ത് അതിന് മുകളിൽ വിത്ത് വെക്കണം. മീതെ മണ്ണിട്ട്
മൂടുക. അതിനു മുകളിൽ പച്ചില /കരിയില കൊണ്ട് പുതയിടണം.
പരിചരണം / വളം ചേർക്കൽ
വേനൽക്കാലത്ത് ആഴ്ചയിൽ 2 തവണ നനയ്ക്കണം.
വിത്തുമുളച്ച ശേഷം കള (പുല്ല്) പറിച്ചു മാറ്റണം.
വിത്തു നട്ടശേഷം ഒന്നര മാസമാകുമ്പോൾ
കള മാറ്റി ചാണകപ്പൊടിയും കമ്പോസ്റ്റും ഇട്ട് മണ്ണിടണം.
വിത്തു നട്ടശേഷം ഒന്നര മാസമാകുമ്പോൾ
രണ്ട് – രണ്ടര മാസവും എത്തുമ്പോള്‍ കളയെടുക്കലും വളമിടലും
മണ്ണു കേറ്റി കൊടുക്കലും നടത്തണം
കീടശല്യം/ രോഗങ്ങൾ
കാര്യമായ കീടശല്യം സാധാരണയായി ചേമ്പുകൃഷിയില്‍ ഉണ്ടാകാറില്ല.
ചുവട്ടില്‍ ചാരം വിതറുന്നതു വളരെ നല്ലതാണ്. വെള്ളം കെട്ടി നിന്നാൽ കട ചീയും.
അതിനാൽ വെള്ളക്കെട്ട് ഒഴിവാക്കണം.
വിളവെടുപ്പു കാലം
ചേമ്പ് നട്ട് 5 – 6 മാസമാകുമ്പോള്‍ വിളവെടുക്കാനാകും.
ഈ സമയം ഇലയും തണ്ടും ഉണങ്ങുവാൻ തുടങ്ങും.
കിഴങ്ങിനു കേടുപറ്റാതെ കിളച്ചിളക്കി
തള്ളക്കിഴങ്ങും പിള്ളക്കിഴങ്ങുകളം വെവ്വേറെ മാറ്റിയെടുക്കണം. വിത്തിനുള്ളവ മാറ്റി
ബാക്കിയുള്ളവ വൃത്തിയാക്കി സൂക്ഷിക്കാം/ വില്ക്കാം.
വീട്ടാവശ്യത്തിനു മാത്രമാണ് കൃഷിയെങ്കിൽ ആവശ്യാനുസരണ്ടം
പറിച്ചെടുത്താൽ മതി.
നടീൽ.................................വിളവെടുപ്പ്
01. മെയ് - ജൂൺ
സെപ്തം-ഒക്ടോബർ
02. ഒക്ടോ -നവമ്പർ
ഏപ്രിൽ - മെയ്
ടെറസ്സിനു മുകളില്‍ കൃഷി നടത്താം.
അങ്ങനെയുള്ളവര്‍ പ്ലാസ്റ്റിക്ക് ചാക്കില്‍ മണ്ണ്, ചാണകപ്പൊടി എന്നിവ
നന്നായി യോജിപ്പിച്ചു നിറച്ചശേഷം വിത്തു നടാം. മുൻ പറഞ്ഞ ഇടവേളകളിൽ വളമിടുവാൻ
മറക്കരുത്.
തിരിച്ചെഴുതപ്പെടുന്ന പാഠങ്ങൾ
കവുങ്ങ്
ഒരു ഒറ്റത്തടി വൃക്ഷമാണ്.
അതിന്റെ
കായാണ് കൂശ്മാണ്ഡം.
കൂശ്മാണ്ഡത്തിന്
കമ്പളങ്ങ എന്നും പറയും.
ഞാൻ
കുമ്പളങ്ങ തിന്നിലെങ്കിൽ അമ്മ കരയും?
എന്തിനാണ്
അമ്മ കരയുന്നതു്?
അച്ചനോട്
ചോദിക്കാം. ഉത്തരം വാട്ട്സാപ്പ് ചെയ്യണംന്ന് പറയണം.
(ഈ
ഘട്ടത്തിൽ ടീച്ചർ ചോദിക്കും:
എന്താണ്
വാട്ട്സ്ആപ്?
അതിന്റെ
ഉപയോഗമെന്തെല്ലാം?
വാട്ട്സ്
ആ പ്പിന്റെ spelling പറയാമോ? )......
പിന്നീട്
തുടരാം.
ഗേറ്റ്
തുറക്കുന്ന ശബ്ദം.
അച്ചനാണല്ലോ.
ഞാനോടിച്ചെന്ന് അച്ഛന്റെ കയ്യിൽ പിടിച്ചു.
പിടിച്ച
പിടിയാലെ തൊടിയിലെത്തിച്ചു.
തൊടി
എന്ന വാക്കിന്റെ അർത്ഥമെന്ത്?
പിടിച്ച
പിടിയാലെ എന്ന ശൈലിയുടെ അർത്ഥമെന്താണ്?
പിടിച്ച
പിടിയാലെ വാക്യത്തിൽ പ്രയോഗിക്കുക -
ഇതെല്ലാം
ഹോം വർക്കായി ഓൺലൈനിൽ തരണമെന്ന് ടീച്ചർ മനസ്സിൽ വിചാരിക്കുന്നുണ്ടാകും.
ടീച്ചർ
മനസ്സിൽ വിചാരിക്കുമ്പോൾ കുട്ടികൾ കവിങ്ങിൻ മരത്തിലും കാണും എന്ന കാര്യം ടീച്ചർ
മെമ്മറിയിൽ സേവ് ചെയ്തോളൂ)
തൊടിയിലെത്തിയ
അച്ഛൻ നഭസ്സിലേക്ക് നോക്കി നെഞ്ചത്ത് കൈ വെച്ച് പറഞ്ഞു:
“ചതിച്ചല്ലോ
ന്റീശ്വരാ... കൂശ്മാണ്ഡമേ, ഈ ചതി എന്നോട് വേണ്ടിയിരുന്നില്ല.
ഞാനെങ്ങനെ നിങ്ങളെ താഴത്തിറക്കും.”
അച്ഛന്റെ
ആത്മഗതം കേട്ട ഞാൻ ഗൂഗിളിൽ തിരഞ്ഞു.
മുകളിൽ
നിന്നും താഴത്തിറക്കാൻ എന്തു ചെയ്യണം?
66 K V ലൈനിൽ
കയറിയ ഒരാളെ താഴെയിറക്കുന്ന ചിത്രവും വീഡിയോയും കണ്ടു.
“101 ൽ
വിളിച്ചാൽ മതി അച്ഛാ... “
എന്ന്
പറഞ്ഞ് ഫോണെടുത്ത് 1,0,1 അമർത്തുമ്പോഴേക്കും
അച്ഛനെന്റെ ചെവിയിൽ പിടുത്തമിട്ടിരുന്നു.
(കോവിഡ്
കാലത്ത് കൂശ്മാണ്ഡം കവിങ്ങിലും കായ്ക്കും. ആശയം വിശദമാക്കുക. രചനാ പുസ്തകത്തിലേക്ക്
ടീച്ചർക്കൊരു ടോപ്പിക്ക് കിട്ടി)
എനിക്കൊരു
ആറാട്ടും അച്ഛന്റെ വക.
വലയനവൻ്റ ഹരിഗുണ കൂട്ടുകുറയ്ക്കണം
കൂട്ടുകാരുമായുള്ള പരസ്പര സമ്പർക്കത്തിൽ നിന്നാണല്ലോ കുട്ടികൾ പലതും
പഠിക്കുന്നതു്. കൂട്ടുകെട്ടു നന്നായാൽ നല്ല ശീല(ഫല)ങ്ങൾ ലഭിക്കും. ചീത്ത കൂട്ടായാൽ
തെറ്റായ മാർഗ്ഗത്തിലൂടെയാകാം യാത്ര." കൂട്ടുദോഷം അല്ലാതെന്താ, അതാ
അവനിങ്ങനെ ആയേ" എന്നു കാരണവന്മാർ പറയുന്നത് കേട്ടിട്ടില്ലേ.
ഗണിത ക്രിയകളുടെ കാര്യത്തിലും ഇതു ശരിയാണ്. ഗണിത പദങ്ങളുടെ
കൂട്ടുകെട്ട് ശരിയായി കണ്ടറിഞ്ഞ് ക്രിയ ചെയ്താൽ മാത്രമേ ശരിയായ ഉത്തര(ലക്ഷ്യ)ത്തിൽ
എത്തുകയുള്ളു. അല്ലെങ്കിൽ നാം നാശത്തിൻ്റെ പടുകുഴിയിൽ പതിക്കും.
മത്സര പരീക്ഷകളിലും മറ്റും സർവ്വസാധാരന്നമായി കണ്ടുവരുന്ന ചില ഗണിത
പ്രശ്നങ്ങൾ നോക്കാം.
ഉദാ: 01.
6+4×7−6÷2+8 ഉത്തരമെത്ര?
(A)40 (B)39 (C)13 (D)6.4 (E)ഇതൊന്നുമല്ല
ഉദാ: 02.
16+6×16−6÷2+2 ഉത്തരമെത്ര?
(A)26.5 (B)357 (C)55 (D111 (E)ഇതൊന്നുമല്ല
ഉദാ: 03.
5+15÷5×2−2 ഉത്തരമെത്ര?
(A)0 (B)6 (C)9 (D)20 (E)ഇതൊന്നുമല്ല
മുകളിൽ കൊടുത്തിരിക്കുന്ന ഗണിത പ്രശ്നങ്ങൾക്ക് ഓരോന്നിനും ഓരോ ഉത്തരം
മാത്രമേ ഉള്ളു. എന്നാൽ പലരും ചെയ്യുമ്പോൾ പല ഉത്തരങ്ങൾ കിട്ടാറുണ്ട്. അതിനെന്താ
കാരണം?
ഗണിത പ്രശ്നത്തിനല്ല പ്രശ്നം. ഗണിത പദങ്ങളെ കൂട്ടിച്ചേർത്തു ക്രിയ
ചെയ്യുന്നതിലുള്ള വ്യത്യാസമലമാണ് പല ഉത്തരങ്ങളിൽ എത്തിച്ചേരുന്നത്.
ഇതൊഴിവാക്കുവാനെന്താ മാർഗ്ഗം? മാർഗ്ഗമുണ്ട്. പക്ഷെ
അങ്ങനെ ചെയ്യാൻ മനസ്സുണ്ടാകണം. മനസ്സുണ്ടെങ്കിൽ മാർഗ്ഗമുണ്ട് എന്ന ചൊല്ല്
ഓർമ്മയില്ലേ. അതുപോലെ ഗണിത ക്രിയകളുടെ ശരിയായ കൂട്ടുകെട്ടും ക്രമവും ഓർക്കാനിതാ ഒരു
സൂത്രവാക്യം. (സൂത്രവാക്യമിതു മന്ത്രവാക്യമാണേ, മനസ്സിൽ
ഉരുവിട്ടുറപ്പിച്ചോളൂ.)
'' വലയനവൻ്റെ ഹരിഗുണ കൂട്ടുകുറയ്ക്കണം"
(വേണമെങ്കിൽ ശിവദാസ് മാസ്റ്റായ നമഃ എന്നു കൂടി
ചേർത്തോളൂ )
മന്ത്രതന്ത്രങ്ങളുടെ വിശകലനം
1വലയൻ =Bracket (B)
2.അവൻ്റെ =Of (O) ൻ്റെ ഇത്ര ഭാഗം
3. ഹരി =Division
(D) ഹരിക്കണം
4. ഗുണ =Multiplication(M)ഗുണിക്കണം
5. കൂട്ടു =
Addition (A) കൂട്ടുക
6. കുറ =
Subtraction (S) കുറയ്ക്കണം
ഇതാണ്
ക്രമം കൂട്ടരേ
ക്രമം
വിട്ടക്രമം കാട്ടാതേ
ക്രമമതു
പാലിച്ചാലു-
ത്തരമതു
കൃത്യം ശുഭം.
മുകളിൽ പറഞ്ഞ കാര്യം പാശ്ചാത്യർ പറയും ഗുളിക രൂപത്തിൽ. BODMAS തന്നെ. പാശ്ചാത്യർ പറഞ്ഞാലും പൗരസ്ത്യർ
പറഞ്ഞാലും കണക്കു കണക്കുതന്നെ. അതുതന്നെയല്ലേ ശിമാപ പറയുന്നത്.
ഇനി മന്ത്ര/തന്ത്രമിതുപയോഗിച്ച് ഒരു കണക്കു ചെയ്യാം.
ഉദാ: 04:
4+ 5(7-3) + 30- 5x4 ൻ്റെ 50% + 8 ÷4 എത്ര?
ഈ കണക്കിൽ ഒന്നിലധികം ഗണിത ക്രിയകൾ ഉണ്ട്. കാണുന്ന ക്രമത്തിൽ
മുന്നോട്ടു പോയാൽ ശരി ഉത്തരം കിട്ടണ മെന്നില്ല. ശരി ഉത്തരം കിട്ടാൻ "
വലയനവൻ്റെ ഹരിഗുണ കൂട്ടു കുറയ്ക്കണം" (BODMAS) എന്ന ക്രമം
പാലിക്കണം. 5(7-3) = 5 x 4
1. ബ്രാക്കറ്റ് ലഘൂകരിക്കണം 5(7-3)=5x4
4+ 5 x 4+30- 5 x 4 ൻ്റെ 50% + 8
÷4
2. of ലഘൂകരണം 4ൻ്റെ 50%
= 2
4+ 5 x 4+30- 5 x 2 + 8 ÷4
3. Division ഹരണം 8 ÷4 = 2
4+ 5 x 4+30- 5 x 2 + 2
4. M ഗുണനം 5 X 4 =20, 5 x 2 = 10
4+20+30-10+ 2
5. Aസങ്കലനം 4+20+ 30 +2 = 56
56 - 10
6. S വ്യവകലനം 56 - 10 = 46
ഉത്തരം
4+ 5(7-3) + 30- 5x4 ൻ്റെ 50% + 8 ÷4 = 46
ഇതാണ് കൂട്ടുകാരെ ശരിയുത്തരം.
പ. ലി.
വീട്ടുവേല
ആരംഭത്തിൽ കൊടുത്ത മൂന്ന് ഉദാഹരണത്തിൻ്റേയും ഉത്തരം ഈ
മന്ത്രസഹായത്താൽ ചെയ്യുമല്ലോ.
തിരിച്ചെഴുതപ്പെടുന്ന പാഠങ്ങൾ
കവുങ്ങ്
ഒരു ഒറ്റത്തടി വൃക്ഷമാണ്.
അതിന്റെ
കായാണ് കൂശ്മാണ്ഡം.
കൂശ്മാണ്ഡത്തിന്
കമ്പളങ്ങ എന്നും പറയും.
ഞാൻ
കുമ്പളങ്ങ തിന്നിലെങ്കിൽ അമ്മ കരയും?
എന്തിനാണ്
അമ്മ കരയുന്നതു്?
അച്ചനോട്
ചോദിക്കാം. ഉത്തരം വാട്ട്സാപ്പ് ചെയ്യണംന്ന് പറയണം.
(ഈ
ഘട്ടത്തിൽ ടീച്ചർ ചോദിക്കും:
എന്താണ്
വാട്ട്സ്ആപ്?
അതിന്റെ
ഉപയോഗമെന്തെല്ലാം?
വാട്ട്സ്
ആ പ്പിന്റെ spelling പറയാമോ? )......
പിന്നീട്
തുടരാം.
ഗേറ്റ്
തുറക്കുന്ന ശബ്ദം.
അച്ചനാണല്ലോ.
ഞാനോടിച്ചെന്ന് അച്ഛന്റെ കയ്യിൽ പിടിച്ചു.
പിടിച്ച
പിടിയാലെ തൊടിയിലെത്തിച്ചു.
തൊടി
എന്ന വാക്കിന്റെ അർത്ഥമെന്ത്?
പിടിച്ച
പിടിയാലെ എന്ന ശൈലിയുടെ അർത്ഥമെന്താണ്?
പിടിച്ച
പിടിയാലെ വാക്യത്തിൽ പ്രയോഗിക്കുക -
ഇതെല്ലാം
ഹോം വർക്കായി ഓൺലൈനിൽ തരണമെന്ന് ടീച്ചർ മനസ്സിൽ വിചാരിക്കുന്നുണ്ടാകും.
ടീച്ചർ
മനസ്സിൽ വിചാരിക്കുമ്പോൾ കുട്ടികൾ കവിങ്ങിൻ മരത്തിലും കാണും എന്ന കാര്യം ടീച്ചർ
മെമ്മറിയിൽ സേവ് ചെയ്തോളൂ)
തൊടിയിലെത്തിയ
അച്ഛൻ നഭസ്സിലേക്ക് നോക്കി നെഞ്ചത്ത് കൈ വെച്ച് പറഞ്ഞു:
“ചതിച്ചല്ലോ
ന്റീശ്വരാ... കൂശ്മാണ്ഡമേ, ഈ ചതി എന്നോട് വേണ്ടിയിരുന്നില്ല.
ഞാനെങ്ങനെ നിങ്ങളെ താഴത്തിറക്കും.”
അച്ഛന്റെ
ആത്മഗതം കേട്ട ഞാൻ ഗൂഗിളിൽ തിരഞ്ഞു.
മുകളിൽ
നിന്നും താഴത്തിറക്കാൻ എന്തു ചെയ്യണം?
66 K V ലൈനിൽ
കയറിയ ഒരാളെ താഴെയിറക്കുന്ന ചിത്രവും വീഡിയോയും കണ്ടു.
“101 ൽ
വിളിച്ചാൽ മതി അച്ഛാ... “
എന്ന്
പറഞ്ഞ് ഫോണെടുത്ത് 1,0,1 അമർത്തുമ്പോഴേക്കും
അച്ഛനെന്റെ ചെവിയിൽ പിടുത്തമിട്ടിരുന്നു.
(കോവിഡ്
കാലത്ത് കൂശ്മാണ്ഡം കവിങ്ങിലും കായ്ക്കും. ആശയം വിശദമാക്കുക. രചനാ പുസ്തകത്തിലേക്ക്
ടീച്ചർക്കൊരു ടോപ്പിക്ക് കിട്ടി)
എനിക്കൊരു
ആറാട്ടും അച്ഛന്റെ വക.