WELCOME

ഏവർക്കും മംഗളാശംസകൾ! വായിച്ചു വളരുക! ചിന്തിച്ചു വിവേകം നേടുക! മംഗളാശംസകൾ!

WELCOME

WELCOME TO THE WEBSITE OF SIVADAS MASTER PAZHAMPILLY

Sunday, 6 June 2021

KRISHI

തിരിച്ചെഴുതപ്പെടുന്ന പാഠങ്ങ


തിരിച്ചെഴുതപ്പെടുന്ന പാഠങ്ങ

കവുങ്ങ് ഒരു ഒറ്റത്തടി വൃക്ഷമാണ്.

അതിന്റെ കായാണ് കൂശ്മാണ്ഡം.

കൂശ്മാണ്ഡത്തിന് കമ്പളങ്ങ എന്നും പറയും.

ഞാൻ കുമ്പളങ്ങ തിന്നിലെങ്കിൽ അമ്മ കരയും?

എന്തിനാണ് അമ്മ കരയുന്നതു്?

അച്ചനോട് ചോദിക്കാം. ഉത്തരം വാട്ട്സാപ്പ് ചെയ്യണംന്ന് പറയണം.

(ഈ ഘട്ടത്തിൽ ടീച്ചർ ചോദിക്കും:

എന്താണ് വാട്ട്സ്ആപ്?

അതിന്റെ ഉപയോഗമെന്തെല്ലാം?

വാട്ട്സ് ആ പ്പിന്റെ spelling പറയാമോ? )......

പിന്നീട് തുടരാം.

ഗേറ്റ് തുറക്കുന്ന ശബ്ദം.

അച്ചനാണല്ലോ. ഞാനോടിച്ചെന്ന് അച്ഛന്റെ കയ്യിൽ പിടിച്ചു.

പിടിച്ച പിടിയാലെ തൊടിയിലെത്തിച്ചു.

തൊടി എന്ന വാക്കിന്റെ അർത്ഥമെന്ത്?

പിടിച്ച പിടിയാലെ എന്ന ശൈലിയുടെ അർത്ഥമെന്താണ്?

പിടിച്ച പിടിയാലെ വാക്യത്തിൽ പ്രയോഗിക്കുക -

ഇതെല്ലാം ഹോം വർക്കായി ഓൺലൈനിൽ തരണമെന്ന് ടീച്ചർ മനസ്സിൽ വിചാരിക്കുന്നുണ്ടാകും.

ടീച്ചർ മനസ്സിൽ വിചാരിക്കുമ്പോൾ കുട്ടികൾ കവിങ്ങിൻ മരത്തിലും കാണും എന്ന കാര്യം ടീച്ചർ മെമ്മറിയിൽ സേവ് ചെയ്തോളൂ)

തൊടിയിലെത്തിയ അച്ഛൻ നഭസ്സിലേക്ക് നോക്കി നെഞ്ചത്ത് കൈ വെച്ച് പറഞ്ഞു:

ചതിച്ചല്ലോ ന്റീശ്വരാ... കൂശ്മാണ്ഡമേ, ഈ ചതി എന്നോട് വേണ്ടിയിരുന്നില്ല. ഞാനെങ്ങനെ നിങ്ങളെ താഴത്തിറക്കും.

അച്ഛന്റെ ആത്മഗതം കേട്ട ഞാൻ ഗൂഗിളിൽ തിരഞ്ഞു.

മുകളിൽ നിന്നും താഴത്തിറക്കാൻ എന്തു ചെയ്യണം?

66 K V ലൈനിൽ കയറിയ ഒരാളെ താഴെയിറക്കുന്ന ചിത്രവും വീഡിയോയും കണ്ടു.

“101 ൽ വിളിച്ചാൽ മതി അച്ഛാ...

എന്ന് പറഞ്ഞ് ഫോണെടുത്ത് 1,0,1 അമർത്തുമ്പോഴേക്കും അച്ഛനെന്റെ ചെവിയിൽ പിടുത്തമിട്ടിരുന്നു.

(കോവിഡ് കാലത്ത് കൂശ്മാണ്ഡം കവിങ്ങിലും കായ്ക്കും. ആശയം വിശദമാക്കുക. രചനാ പുസ്തകത്തിലേക്ക് ടീച്ചർക്കൊരു ടോപ്പിക്ക് കിട്ടി)

എനിക്കൊരു ആറാട്ടും അച്ഛന്റെ വക.

 





 

No comments:

Post a Comment