WELCOME

ഏവർക്കും മംഗളാശംസകൾ! വായിച്ചു വളരുക! ചിന്തിച്ചു വിവേകം നേടുക! മംഗളാശംസകൾ!

WELCOME

WELCOME TO THE WEBSITE OF SIVADAS MASTER PAZHAMPILLY

Saturday, 12 June 2021

ഒരു ഗണിത പ്രശ്നത്തിന്റെ നിർദ്ധാരണ വഴിയിലൂടെ '

 

വലയനവന്റെ ഹരിഗുണ കൂട്ടു കുറയ്ക്കണം

 

ചോദ്യം ഇതാണ്

32-2(9-4)+38-8X4 ന്റെ 50%+16-6÷2-1....... (Q)

പലർക്കും കിട്ടിയ ഉത്തരം പല തരം. ഇതിനാണോ ബഹുജനം പലവിധം എന്നു പറയുന്നത്? പക്ഷെ ഇവിടെ കണക്കി ന്റെ കാര്യമാണ് പറയുന്നത്. ആര് ചെയ്താലും ഒരേ ഉത്തരമാണ് ലഭിക്കേണ്ടതു്. അതിന് കണക്കിന്റെ കൈവഴികളിലൂടെ തന്നെ നടക്കണം.  ..ന്നാൽ പുറപ്പെടുകയല്ലേ യാത്ര.

ഉത്തരം ഘട്ടങ്ങളിലൂടെ

32-2(9-4)+38-8X4ൻ്റെ 50%+16-6÷2-1....... (Q)

1. വലയം Bracket മാറ്റുക 

     2(9 - 4) = 2x 5 = 10............(B)...........

2. ന്റെ Of ലഘൂകരണം

   8x4 ന്റെ 50% = 8x2 = 16.......(O)

3. ഹരി Division നടത്തുക

     6÷2 = 3.................................(D)

4. സമവാക്യങ്ങൾ(B),(O),(D) എന്നിവയിലെ വിലകൾ (Q) ൽ ആരോപിക്കുക

    32-2(9-4)+38-8X4ന്റെ 50%+16-6÷2-1... (Q)

    32-10+38-8x2+16-3-1.........................(Q -1)

(5) ഗുണ Multipication 8X2 = 16

    32-10+38-16+16-3-1

(6) കൂട്ടു Addition 

      32+38+16-10-16-3-1 = 86-30

(7) കുറയ്ക്കണം Subtraction 

       86-30 =56 ഉത്തരം

 32-2(9-4)+38-8X4ന്റെ 50%+16-6÷2-1 =56

മുകളിലെഴുതിയ ക്രിയകൾ മനസ്സിലാണ് ചെയ്യേണ്ടത്. മനോ വേഗത്തിൽ ഉത്തരം ലഭിക്കും.

ഉത്തരം അയച്ച കൂട്ടുകാർക്കെല്ലാം

അഭിനന്ദനങ്ങൾ

സ്നേഹാശംസകളോടെ

                               ശിവദാസ് മാസ്റ്റർ പഴമ്പിള്ളി

No comments:

Post a Comment