WELCOME

ഏവർക്കും മംഗളാശംസകൾ! വായിച്ചു വളരുക! ചിന്തിച്ചു വിവേകം നേടുക! മംഗളാശംസകൾ!

WELCOME

WELCOME TO THE WEBSITE OF SIVADAS MASTER PAZHAMPILLY

Saturday, 7 January 2017

FINGER HAVING GREATER INTELLIGENCE (Article by SIVADAS MASTER PAZHAMPILLY)


അറിവു കൂടിയ വിരലേത്?
          കൈകാലുകളുടെ അഗ്രഭാഗത്തുള്ള ശാഖകളാണല്ലൊ വിരലുകൾ. വിരിയുവാൻ കഴിയുന്നതിനാലാണ്‌ അവയെ വിരലുകൾ എന്നു വിളിക്കുന്നത്.

          പെരുവിരൽ, ചൂണ്ടുവിരൽ, നടുവിരൽ, മോതിരവിരൽ, ചെറുവിരൽ  എന്നീ പേരുകൾ നല്കി നാം വിരലുകളെ തിരിച്ച് (വേർതിരിച്ച്) അറിയുന്നു. ഇവരിൽ (വിരലുകളിൽ) ആർക്കാണ്‌ അറിവു കൂടുതലുള്ളത് എന്നറിയാമോ ചങ്ങാതിമാരേ നിങ്ങൾക്ക്?

NON _ VEG CURRENCY IN UK (ബ്രിട്ടനിൽ നോട്ടു പരിഷ്കരണവും ബഹിഷ്കരണവും ) (NEWS - by SIVADAS MASTER PAZHAMPILLY)


നോൺവെജ്ജ് നോട്ടുകൾ

 

London: 
Highlights
  1. Use of animal fat in new 5-pound note result of "ignorance": Hindu Groups
  2. Petition seeking withdrawal of new notes has gathered 126,000 signatures
  3. A vegetarian cafe in Cambridge is refusing to accept the new notes
Hindu Forum of Britain (HFB), an umbrella group of Hindu organisations and temples in the UK, has called on the Bank of England to withdraw the new 5-pound note from circulation because it uses animal fat.
HFB said it was convinced the move was not "malicious" but a result of "ignorance" and called for the notes to be made "Karma-free" at the earliest."Saving and sharing wealth (the Goddess of fortune) in currency tainted by unnecessary harm to animals is somewhat of an oxymoron," said Shree Gauridas, spiritual commissioner of HFB and a director of the UK's ISKCON temple.
The group has been encouraging people to sign a petition calling for the withdrawal of the notes as vegans and vegetarians continued to express outrage at the use of tallow, a substance derived from animal fat, which emerged in a Twitter response earlier this week.
A petition titled "Remove tallow from bank notes" has gathered nearly 126,000 signatures. It will be delivered to the Bank of England when it hits 150,000.
It reads, "The new 5 pound notes contain animal fat in the form of tallow. This is unacceptable to millions of vegans and vegetarians in the UK. We demand that you cease to use animal products in the production of currency that we have to use."
The new notes with an image of Britain's war-time Prime Minister Winston Churchill became legal tender in September this year.
A vegetarian cafe in the university town of Cambridge is refusing to accept the new notes and Sharon Meijland, owner of Rainbow Cafe, has put up signs warning customers about the policy.
"Tallow's an animal product isn't it? Our whole business is based around not having anything like that on the premises.
Although the same person doesn't handle the money that handles the food, that's not really the point," she said.
The Bank of England says it is now looking into ways of removing the substance from the supply chain.
"We are aware of some people's concerns about traces of tallow in our new five pound note. We respect those concerns and are treating them with the utmost seriousness," a spokesperson said.
Meanwhile, the Australian pioneer of the polymer bank note says it's "stupid" that vegetarian and vegans are protesting in the UK about the five pound polymer note containing animal fat.
Professor David Solomon says the polymer notes contain trivial amounts of tallow, which is also used in candles and soap.
"It's stupid. It's absolutely stupid. There's trivial amounts of it in there. It picks up less drugs than paper notes and you don't chop down trees. It's more hygienic than a paper note by a long way," he said.
(This story has not been edited by NDTV staff and is auto-generated from a syndicated feed.)
ബ്രിട്ടനിൽ നോട്ടു പരിഷ്കരണവും ബഹിഷ്കരണവും

ആകാശവല യുടെ അഴിയാക്കുരുക്ക് (BY SIVADAS MASTER PAZHAMPILLY)


ആകാശവലയുടെ അഴിയാക്കുരുക്ക്
 
Image result for net
          ആകാശവലയിൽ അകപ്പെടുന്ന അരുമകളെ അങ്ങനെയങ്ങു ഉപേക്ഷിക്കാമോ? ഇന്റർനെറ്റ് എന്ന ആകാശവല (മലയാളത്തിൽ നമുക്ക് വേണമെങ്കിൽ ഇടവല എന്നൊ അകവല എന്നൊ വിളിക്കാം) യുടെ അഴിയാക്കുരുക്കിൽ പെട്ട് നമ്മുടെ അരുമക്കിടാങ്ങൾ എത്ര സമയം പാഴാക്കുന്നു. മാത്രമല്ല അവരുടെ എല്ലാമായ വ്യക്തിത്തവും സ്വഭാവശുദ്ധിയും അഴുക്കുചാലുകളിൽ അഴുകുവാൻ അനുവദിക്കാമോ?

Friday, 6 January 2017

ഹാ ഹാ - ചിരിക്കുന്ന ഗന്ധർവ്വൻ (by p sivadas master pazhampilly)


ഹാ ഹാ - ചിരിക്കുന്ന ഗന്ധർവ്വൻ

     പുരാണങ്ങളിൽ ഹാ ഹാഎന്നു പേരായ ഒരു ഗന്ധർവ്വനെക്കുറിച്ച് പരമാർശിക്കുന്നു. ഒരു പക്ഷേ സദാ ചിരിക്കുന്ന, പ്രസന്നവദനനായ ഗന്ധർവ്വനായതിനാലാകാം മാതാപിതാക്കൾ അദ്ദേഹത്തിനു ഹാഹാഎന്ന പേരിട്ടത്. ഗന്ധർവ്വന്റെ പിതാവ് കശ്യപപ്രജാപതിയും മാതാവ് പ്രാധയുമാണ്‌.

     കുബേരന്റെ സഭയിലെ അംഗമായ ഈ ഗന്ധർവ്വനെ കുറിച്ചുള്ള പരമാർശങ്ങൾ  മഹാഭാരതം ആദിപർവ്വം, സഭാപർവ്വം, വനപർവ്വം മുതലായ ഭാഗങ്ങളിൽ  കാണാം. അർജ്ജുനന്റെ പിറന്നാൾ ആഘോഷത്തിൽ ഹാഹാ പങ്കെടുത്തിരുന്നു. മാത്രമല്ല അർജ്ജുനനെ സ്വർഗ്ഗത്തിലേക്ക് സ്വാഗതം ചെയ്യുവാനും ഹാഹാ എത്തിയിരുന്നു.

     ചിരി ആരോഗ്യത്തിനു ഉത്തമമാണ്‌. സന്തോഷവും ശാന്തിയുമുള്ള മനസ്സോടെ ഇരിക്കുവാൻ സാധിക്കുന്നതു തന്നെ മഹാ ഭാഗ്യമായി കരുതണം. സുഖദുഃഖസമ്മിശ്രമായ ജീവിതത്തിൽ ചിരിക്കുവാൻ ലഭിക്കുന്ന അവസരങ്ങൾ പാഴാക്കരുതേ. ചിരിക്കുവാൻ കഴിയുന്ന ഏക ജീവി മനുഷ്യനാണ്‌ (?). ആരോഗ്യവും ആയുസ്സും വർദ്ധിപ്പിക്കുവാൻ ചിരിച്ചു തുടങ്ങിക്കോളൂ. ജീവിതത്തിൽ നിന്നും ദുഃഖത്തിന്റെ ഇരുൾ തുടച്ചു മാറ്റൂ, തൽസ്ഥാനത്ത് സന്തോഷത്തിന്റെ പ്രഭാകിരണങ്ങൾ നിറയട്ടെ. ഹാഹാ....ഹാഹാ.... ഹാഹാ....

സന്തോഷം  സ്നേഹിതരേ.

ASSASSINATION OF FROGS സാർവ്വത്രിക മണ്ഡൂക വധം (BY SIVADAS MASTER PAZHAMPILLY)

സാർവ്വത്രിക മണ്ഡൂക വധം

     ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കുട്ടികളിൽ ഭൂരിഭാഗവും മണ്ഡൂകത്തെ (തവളയെ) കണ്ടിരിക്കാനിടയില്ല. തവളകളെയെല്ലാം ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ നാം പിടിച്ച് അമേ​രിക്കയിലേക്ക് കയറ്റി അയക്കുകയൊ, നാം തന്നെ ഭക്ഷിക്കുകയൊ, ലാബിൽ ബോധം കെടുത്തി കൊല്ലുകയൊ ചെയ്തു. രക്ഷപ്പെട്ട ഏതാനും തവളകൾ  വയലുകളിൽ നെൽച്ചെടികൾക്കിടയിൽ ഒളിച്ചിരുന്നു എങ്കിലും നാം പ്രയോഗിച്ച കളനാശിനികളുടെ വിഷത്താൽ അവയും യമലോകം പൂകി, നമ്മെ ശപിച്ചുകൊണ്ടു തന്നെ: നിങ്ങളെല്ലാവരും കൊതുകു കടിയേറ്റ് മാറാരോഗങ്ങൾ വന്ന് മരിക്കട്ടെ!

     ഇപ്പറഞ്ഞ തവള വംശഹത്യയല്ല സാർവ്വത്രിക മണ്ഡൂക വധം കൊണ്ട് സൂചിപ്പിക്കുന്നത്.  പുരാണ പ്രസിദ്ധമായ ആ സംഭവം നടന്നത് ആറായിരത്തോളം വർഷങ്ങൾക്കു മുമ്പാണ്‌. സംഭവം ഇങ്ങനെ ചുരുക്കാം:

     പുരാണങ്ങളിൽ അഞ്ചു പരീക്ഷിത്തുമാരെ കുറിച്ച് പരമാർശിക്കുന്നു - ചന്ദ്രവംശത്തിലെ പരീക്ഷിത്ത്, ഇക്ഷ്വാകു വംശത്തിലെ പരീക്ഷിത്ത്, കുരുവംശത്തിലെ 3 പരീക്ഷിത്ത്മാർ. ഇവരിൽ ഇക്ഷ്വാകു വശത്തിലെ പരീക്ഷിത്ത് (പരീക്ഷിത്ത് രണ്ടാമൻ എന്നു വേണമെങ്കിൽ വിളിക്കാം) ഒരിക്കൽ തന്റെ മൃഗയാവിനോദത്താൽ തളർന്ന് ദാഹമകറ്റാൻ ജലമന്വേഷിച്ച് അലഞ്ഞു. കണ്ടെത്തിയ പൊയ്കയിൽ നിന്നും വെള്ളം കുടിച്ചു. ക്ഷീണം തീർക്കാനായി അല്പം മാറി  വിശ്രമിച്ചു.

     കുറച്ചു കഴിഞ്ഞപ്പോൾ രാജാവ് ശ്രവണ മധുരമായ ഒരു ഗാനം കേട്ടു. ഗാനത്തിൽ മയങ്ങിയിരുന്ന രാജാവിനു മുന്നിൽ ഒരു കന്യക പ്രത്യക്ഷമായി. അവർ പരിചയപ്പെട്ടു. പരിചയപ്പെടലിനൊടുവിൽ രാജൻ വിവാഹ അഭ്യർത്ഥനയും നടത്തി. നിബന്ധനക്കു വിധേയമായി രാജന്റെ ആഗ്രഹത്തിന്‌ കന്യക സമ്മതം മൂളി.  തന്നെ ഒരിക്കലും ജലാശയങ്ങൾക്ക് അരികെ കൊണ്ടുപോകരുത്എന്നതായിരുന്നു നിബന്ധന. ഗാന്ധർവ വിധി പ്രകാരം വിവാഹം നടന്നു; അവർ രാജധാനിയിൽ തിരിച്ചെത്തി. പുതിയ പത്നിയുമൊത്ത് സമയം ചെലവഴിച്ച രാജാവ് ഭരണകാര്യങ്ങൾ മറന്നു.

     അങ്ങനെയിരിക്കെ മന്ത്രിയുടെ ഉപദേശപ്രകാരം രാജാവ് പുതിയൊരു മാളിക നിർമ്മിച്ച് പുത്തൻ റാണിയെ കുടിയിരുത്തി. ആഘോഷ തിമർപ്പിനിടയിൽ പഴയ വാഗ്ദാനം മറന്ന് രാജനും റാണിയും പുതിയ കൊട്ടാരത്തിലെ പൊയ്കയിൽ ജലക്രീഢക്കിറങ്ങി. പെട്ടെന്ന് റാണിയെ കാണാതായി. രാജാവ് പരിവാരങ്ങളെ വിളിച്ചു വരുത്തി, പൊയ്ക വറ്റിച്ചു നോക്കി. റാണിയവിടെ ഇല്ല. വെള്ളം വറ്റിയ പൊയ്കയുടെ അടിത്തട്ടിൽ ഒരു  വലിയ തവള ഇരിപ്പുണ്ട്.ഈ തവള നോമിന്റെ പട്ടമഹിഷിയെ ആഹരിച്ചു. ഇനി തവളകൾ നമ്മുടെ രാജ്യത്തു വേണ്ട. മുഴുവൻ തവളകളെയും കൊന്നൊടുക്കുവിൻ”, രാജ കല്പന.

     രാജകല്പന നടപ്പാക്കി; സാർവ്വത്രിക മണ്ഡൂക വധം ആരംഭിച്ചു.

(തുടരും)

HAVE YOU HEARD OF RIVER CHAMBAL ( BY SIVADAS MASTER PAZHAMPILLY)ചംബൽ നദിയെ അറിയാം


ചംബൽ നദിയെക്കുറിച്ചയണമോ?
കാത്തിരിക്കൂ ചങ്ങാതിമാരേ.

ചംബൽ നദിയെ അറിയാം
   ഒരിക്കൽ യുധിഷ്ഠിരന്റെ അഭ്യർത്ഥന മാനിച്ച് നാരദർ പ്രശസ്തരായ  പതിനാറ്‌ രാജാക്കന്മാരുടെ കഥ പറയുകണ്ടായി. ആ പതിനാറു രാജാക്കന്മാരിൽ എട്ടാമൻ രന്തിദേവനായിരുന്നു. ചന്ദ്രവംശ രാജാവായിരുന്ന സംകൃതിയുടെ പുത്രനാണ്‌ രന്തിദേവൻ. ദാനാദികാര്യങ്ങളിലും ദയാവായ്പിലും അതിഥി സല്കാരത്തിലും ത്രിലോക പ്രസിദ്ധനായിരുന്നു ഇദ്ദേഹം.
     രന്തിദേവൻ എന്ന ഈ ചന്ദ്രവംശരാജൻ നല്ലൊരു ആതിഥേയനാണെന്നു സൂചിപ്പിച്ചല്ലോ. കൊട്ടാരത്തിൽ  എത്തുന്ന അതിഥികൾക്ക് അവർക്കിഷ്ടപ്പെട്ട ഭക്ഷണം നല്കി അവരെ സംതൃപ്തരാകുക, അതിൽ സ്വയം സംതൃപ്തനാകുക അതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. അതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന അതിവിശാലമായ പാചകപ്പുരയും ഊട്ടുപുരയും ഉണ്ടായിരുന്നു കൊട്ടാരത്തിൽ. രണ്ടായിരം (ചില ഗ്രന്ഥങ്ങളിൽ 200ആയിരം എന്നും കാണുന്നു. അത് വിശ്വസിക്കാവുന്നതല്ല.) ജോലിക്കാർ ഉണ്ടായിരുന്നെത്രെ. നോൺവെജ്ജുംസുലഭമായി വിളമ്പിയിരുന്നു. അതിലേക്കായി ദിനം തോറും                  ഇരുപത്തിയേഴായിരത്തിൽ പരം കന്നുകാലികളെയും മറ്റു മൃഗങ്ങളെയും കശാപ്പു ചെയ്തിരുന്നു എന്നാണ്‌ പറയപ്പെടുന്നത്. അവയുടെ തൊലി (തുകൽ) ഒരു ഭാഗത്ത് കൂട്ടിയിടും. ആ തൊലിയിൽ (ചർമ്മത്തിൽ) നിന്നും രക്തം ഒഴുകി ഒരു നദിയായി തീർന്നു. അതാണ്‌ ചർമ്മത്തിൽ നിന്നും ഉണ്ടായ നദി - ചർമ്മണ്വതി നദി      ( അഥവാ ഇന്നത്തെ ചംബൽ നദി).
     യമുനയുടെ ഒരു പോഷക നദിയായ ചംബൽ നദിയെ കാത്തു സംരക്ഷിക്കുന്നത് പാഞ്ചാലിയുടെ ഒരു ശാപമാണ്‌ എന്നു വിശ്വസിക്കുന്നവരാണ്‌ നാട്ടുകാരെല്ലം. ശാപം രക്ഷിക്കുമോ?. തീർച്ചയായും എന്നാണ്‌ അവർ പറയുന്നത്. ഉർവ്വശ്ശീ  ശാപം ഉപകാരം എന്നതുപോലെ. അതിനെ കുറിച്ച് പിന്നിടൊരിക്കൽ പറയാം.
     എന്തായാലും ദിനം പ്രതി 27000 കന്നുകാലികളെ കശാപ്പു ചെയ്യുന്ന ദയാവായ്പ് അപാരം തന്നെ. ഒരോ കാലത്തെ ഓരോരോ കാര്യങ്ങൾ - അല്ലാതെന്താ പറയുക; നല്ലതിനെ സ്വീകരിക്കുക അത്ര തന്നെ.
(തുടരും)