ചംബൽ നദിയെക്കുറിച്ചയണമോ?
കാത്തിരിക്കൂ ചങ്ങാതിമാരേ.
ചംബൽ നദിയെ അറിയാം
ഒരിക്കൽ യുധിഷ്ഠിരന്റെ അഭ്യർത്ഥന മാനിച്ച് നാരദർ
പ്രശസ്തരായ പതിനാറ് രാജാക്കന്മാരുടെ കഥ
പറയുകണ്ടായി. ആ പതിനാറു രാജാക്കന്മാരിൽ എട്ടാമൻ രന്തിദേവനായിരുന്നു. ചന്ദ്രവംശ
രാജാവായിരുന്ന സംകൃതിയുടെ പുത്രനാണ് രന്തിദേവൻ. ദാനാദികാര്യങ്ങളിലും ദയാവായ്പിലും
അതിഥി സല്കാരത്തിലും ത്രിലോക പ്രസിദ്ധനായിരുന്നു ഇദ്ദേഹം.
രന്തിദേവൻ എന്ന ഈ ചന്ദ്രവംശരാജൻ നല്ലൊരു ആതിഥേയനാണെന്നു സൂചിപ്പിച്ചല്ലോ.
കൊട്ടാരത്തിൽ എത്തുന്ന അതിഥികൾക്ക് അവർക്കിഷ്ടപ്പെട്ട
ഭക്ഷണം നല്കി അവരെ സംതൃപ്തരാകുക, അതിൽ സ്വയം സംതൃപ്തനാകുക അതായിരുന്നു അദ്ദേഹത്തിന്റെ
ഏറ്റവും വലിയ ആഗ്രഹം. അതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന അതിവിശാലമായ പാചകപ്പുരയും
ഊട്ടുപുരയും ഉണ്ടായിരുന്നു കൊട്ടാരത്തിൽ. രണ്ടായിരം (ചില ഗ്രന്ഥങ്ങളിൽ 200ആയിരം
എന്നും കാണുന്നു. അത് വിശ്വസിക്കാവുന്നതല്ല.) ജോലിക്കാർ ഉണ്ടായിരുന്നെത്രെ. ‘നോൺവെജ്ജും’ സുലഭമായി
വിളമ്പിയിരുന്നു. അതിലേക്കായി ദിനം തോറും ഇരുപത്തിയേഴായിരത്തിൽ
പരം കന്നുകാലികളെയും മറ്റു മൃഗങ്ങളെയും കശാപ്പു ചെയ്തിരുന്നു എന്നാണ്
പറയപ്പെടുന്നത്. അവയുടെ തൊലി (തുകൽ) ഒരു ഭാഗത്ത്
കൂട്ടിയിടും. ആ തൊലിയിൽ (ചർമ്മത്തിൽ) നിന്നും രക്തം ഒഴുകി ഒരു നദിയായി തീർന്നു.
അതാണ് ചർമ്മത്തിൽ നിന്നും ഉണ്ടായ നദി - ചർമ്മണ്വതി നദി ( അഥവാ ഇന്നത്തെ ചംബൽ നദി).
യമുനയുടെ ഒരു
പോഷക നദിയായ ചംബൽ നദിയെ കാത്തു സംരക്ഷിക്കുന്നത് പാഞ്ചാലിയുടെ ഒരു ശാപമാണ് എന്നു
വിശ്വസിക്കുന്നവരാണ് നാട്ടുകാരെല്ലം. ശാപം രക്ഷിക്കുമോ?. തീർച്ചയായും
എന്നാണ് അവർ പറയുന്നത്. ‘‘ഉർവ്വശ്ശീ
ശാപം ഉപകാരം’ എന്നതുപോലെ.
അതിനെ കുറിച്ച് പിന്നിടൊരിക്കൽ പറയാം.
എന്തായാലും ദിനം
പ്രതി 27000 കന്നുകാലികളെ കശാപ്പു ചെയ്യുന്ന ദയാവായ്പ് അപാരം തന്നെ. ഒരോ കാലത്തെ ഓരോരോ
കാര്യങ്ങൾ - അല്ലാതെന്താ പറയുക; നല്ലതിനെ സ്വീകരിക്കുക അത്ര
തന്നെ.
(തുടരും)
No comments:
Post a Comment