അറിവു
കൂടിയ വിരലേത്?
കൈകാലുകളുടെ അഗ്രഭാഗത്തുള്ള
ശാഖകളാണല്ലൊ വിരലുകൾ. വിരിയുവാൻ കഴിയുന്നതിനാലാണ് അവയെ വിരലുകൾ എന്നു വിളിക്കുന്നത്.
പെരുവിരൽ, ചൂണ്ടുവിരൽ, നടുവിരൽ, മോതിരവിരൽ, ചെറുവിരൽ എന്നീ പേരുകൾ നല്കി നാം വിരലുകളെ തിരിച്ച്
(വേർതിരിച്ച്) അറിയുന്നു. ഇവരിൽ (വിരലുകളിൽ) ആർക്കാണ് അറിവു കൂടുതലുള്ളത് എന്നറിയാമോ
ചങ്ങാതിമാരേ നിങ്ങൾക്ക്?
കൂട്ടത്തിൽ ഒരു ചോദ്യം കൂടി.
വിരലുകളിൽ എത്ര വിരലുകൾ സ്ത്രീകളാണ്? ഉത്തരങ്ങളെ സാധൂകരിക്കാൻ ആവശ്യമായ കാരണങ്ങളും കണ്ടെത്തുമാല്ലൊ.
(തുടരും)
No comments:
Post a Comment