ഹാ ഹാ - ചിരിക്കുന്ന ഗന്ധർവ്വൻ
പുരാണങ്ങളിൽ ‘ഹാ ഹാ’ എന്നു
പേരായ ഒരു ഗന്ധർവ്വനെക്കുറിച്ച് പരമാർശിക്കുന്നു. ഒരു പക്ഷേ സദാ ചിരിക്കുന്ന, പ്രസന്നവദനനായ
ഗന്ധർവ്വനായതിനാലാകാം മാതാപിതാക്കൾ അദ്ദേഹത്തിനു ‘ഹാഹാ’ എന്ന
പേരിട്ടത്. ഗന്ധർവ്വന്റെ പിതാവ് കശ്യപപ്രജാപതിയും മാതാവ് പ്രാധയുമാണ്.
കുബേരന്റെ സഭയിലെ അംഗമായ ഈ ഗന്ധർവ്വനെ കുറിച്ചുള്ള
പരമാർശങ്ങൾ മഹാഭാരതം ആദിപർവ്വം, സഭാപർവ്വം, വനപർവ്വം
മുതലായ ഭാഗങ്ങളിൽ കാണാം. അർജ്ജുനന്റെ
പിറന്നാൾ ആഘോഷത്തിൽ ഹാഹാ പങ്കെടുത്തിരുന്നു. മാത്രമല്ല അർജ്ജുനനെ
സ്വർഗ്ഗത്തിലേക്ക് സ്വാഗതം ചെയ്യുവാനും ഹാഹാ എത്തിയിരുന്നു.
ചിരി ആരോഗ്യത്തിനു ഉത്തമമാണ്. സന്തോഷവും ശാന്തിയുമുള്ള
മനസ്സോടെ ഇരിക്കുവാൻ സാധിക്കുന്നതു തന്നെ മഹാ ഭാഗ്യമായി കരുതണം.
സുഖദുഃഖസമ്മിശ്രമായ ജീവിതത്തിൽ ചിരിക്കുവാൻ ലഭിക്കുന്ന അവസരങ്ങൾ പാഴാക്കരുതേ. ചിരിക്കുവാൻ
കഴിയുന്ന ഏക ജീവി മനുഷ്യനാണ് (?). ആരോഗ്യവും ആയുസ്സും
വർദ്ധിപ്പിക്കുവാൻ ചിരിച്ചു തുടങ്ങിക്കോളൂ. ജീവിതത്തിൽ നിന്നും ദുഃഖത്തിന്റെ ഇരുൾ
തുടച്ചു മാറ്റൂ,
തൽസ്ഥാനത്ത് സന്തോഷത്തിന്റെ പ്രഭാകിരണങ്ങൾ നിറയട്ടെ.
ഹാഹാ....ഹാഹാ.... ഹാഹാ....
സന്തോഷം സ്നേഹിതരേ.
No comments:
Post a Comment