WELCOME

ഏവർക്കും മംഗളാശംസകൾ! വായിച്ചു വളരുക! ചിന്തിച്ചു വിവേകം നേടുക! മംഗളാശംസകൾ!

WELCOME

WELCOME TO THE WEBSITE OF SIVADAS MASTER PAZHAMPILLY

Friday, 6 January 2017

ASSASSINATION OF FROGS സാർവ്വത്രിക മണ്ഡൂക വധം (BY SIVADAS MASTER PAZHAMPILLY)

സാർവ്വത്രിക മണ്ഡൂക വധം

     ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കുട്ടികളിൽ ഭൂരിഭാഗവും മണ്ഡൂകത്തെ (തവളയെ) കണ്ടിരിക്കാനിടയില്ല. തവളകളെയെല്ലാം ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ നാം പിടിച്ച് അമേ​രിക്കയിലേക്ക് കയറ്റി അയക്കുകയൊ, നാം തന്നെ ഭക്ഷിക്കുകയൊ, ലാബിൽ ബോധം കെടുത്തി കൊല്ലുകയൊ ചെയ്തു. രക്ഷപ്പെട്ട ഏതാനും തവളകൾ  വയലുകളിൽ നെൽച്ചെടികൾക്കിടയിൽ ഒളിച്ചിരുന്നു എങ്കിലും നാം പ്രയോഗിച്ച കളനാശിനികളുടെ വിഷത്താൽ അവയും യമലോകം പൂകി, നമ്മെ ശപിച്ചുകൊണ്ടു തന്നെ: നിങ്ങളെല്ലാവരും കൊതുകു കടിയേറ്റ് മാറാരോഗങ്ങൾ വന്ന് മരിക്കട്ടെ!

     ഇപ്പറഞ്ഞ തവള വംശഹത്യയല്ല സാർവ്വത്രിക മണ്ഡൂക വധം കൊണ്ട് സൂചിപ്പിക്കുന്നത്.  പുരാണ പ്രസിദ്ധമായ ആ സംഭവം നടന്നത് ആറായിരത്തോളം വർഷങ്ങൾക്കു മുമ്പാണ്‌. സംഭവം ഇങ്ങനെ ചുരുക്കാം:

     പുരാണങ്ങളിൽ അഞ്ചു പരീക്ഷിത്തുമാരെ കുറിച്ച് പരമാർശിക്കുന്നു - ചന്ദ്രവംശത്തിലെ പരീക്ഷിത്ത്, ഇക്ഷ്വാകു വംശത്തിലെ പരീക്ഷിത്ത്, കുരുവംശത്തിലെ 3 പരീക്ഷിത്ത്മാർ. ഇവരിൽ ഇക്ഷ്വാകു വശത്തിലെ പരീക്ഷിത്ത് (പരീക്ഷിത്ത് രണ്ടാമൻ എന്നു വേണമെങ്കിൽ വിളിക്കാം) ഒരിക്കൽ തന്റെ മൃഗയാവിനോദത്താൽ തളർന്ന് ദാഹമകറ്റാൻ ജലമന്വേഷിച്ച് അലഞ്ഞു. കണ്ടെത്തിയ പൊയ്കയിൽ നിന്നും വെള്ളം കുടിച്ചു. ക്ഷീണം തീർക്കാനായി അല്പം മാറി  വിശ്രമിച്ചു.

     കുറച്ചു കഴിഞ്ഞപ്പോൾ രാജാവ് ശ്രവണ മധുരമായ ഒരു ഗാനം കേട്ടു. ഗാനത്തിൽ മയങ്ങിയിരുന്ന രാജാവിനു മുന്നിൽ ഒരു കന്യക പ്രത്യക്ഷമായി. അവർ പരിചയപ്പെട്ടു. പരിചയപ്പെടലിനൊടുവിൽ രാജൻ വിവാഹ അഭ്യർത്ഥനയും നടത്തി. നിബന്ധനക്കു വിധേയമായി രാജന്റെ ആഗ്രഹത്തിന്‌ കന്യക സമ്മതം മൂളി.  തന്നെ ഒരിക്കലും ജലാശയങ്ങൾക്ക് അരികെ കൊണ്ടുപോകരുത്എന്നതായിരുന്നു നിബന്ധന. ഗാന്ധർവ വിധി പ്രകാരം വിവാഹം നടന്നു; അവർ രാജധാനിയിൽ തിരിച്ചെത്തി. പുതിയ പത്നിയുമൊത്ത് സമയം ചെലവഴിച്ച രാജാവ് ഭരണകാര്യങ്ങൾ മറന്നു.

     അങ്ങനെയിരിക്കെ മന്ത്രിയുടെ ഉപദേശപ്രകാരം രാജാവ് പുതിയൊരു മാളിക നിർമ്മിച്ച് പുത്തൻ റാണിയെ കുടിയിരുത്തി. ആഘോഷ തിമർപ്പിനിടയിൽ പഴയ വാഗ്ദാനം മറന്ന് രാജനും റാണിയും പുതിയ കൊട്ടാരത്തിലെ പൊയ്കയിൽ ജലക്രീഢക്കിറങ്ങി. പെട്ടെന്ന് റാണിയെ കാണാതായി. രാജാവ് പരിവാരങ്ങളെ വിളിച്ചു വരുത്തി, പൊയ്ക വറ്റിച്ചു നോക്കി. റാണിയവിടെ ഇല്ല. വെള്ളം വറ്റിയ പൊയ്കയുടെ അടിത്തട്ടിൽ ഒരു  വലിയ തവള ഇരിപ്പുണ്ട്.ഈ തവള നോമിന്റെ പട്ടമഹിഷിയെ ആഹരിച്ചു. ഇനി തവളകൾ നമ്മുടെ രാജ്യത്തു വേണ്ട. മുഴുവൻ തവളകളെയും കൊന്നൊടുക്കുവിൻ”, രാജ കല്പന.

     രാജകല്പന നടപ്പാക്കി; സാർവ്വത്രിക മണ്ഡൂക വധം ആരംഭിച്ചു.

(തുടരും)

No comments:

Post a Comment