ക്ഷാമാശ്വാസം - DR001
ജീവനക്കാർക്ക് / പെൻഷൻകാർക്ക് അടിസ്ഥാന ശമ്പളത്തിനു / പെൻഷനു പുറമെ ക്ഷാമബത്ത (Dearneടട allowance) യും ലഭിച്ചുവരുന്നുണ്ട്.
ഇപ്പോൾ പെൻഷൻകാർക്ക് ലഭിക്കുന്നതു് ക്ഷാമബത്തയല്ല. പെൻഷൻകാരുടെ കാര്യത്തിൽ ക്ഷാമബത്ത എന്ന പദം ഇപ്പോൾ ഉപയോഗിക്കുന്നില്ല. പകരം ക്ഷാമാശ്വാസം ( Dearness Relief) എന്ന പദമാണ് ഉപയോഗത്തിലുള്ളത്.
Dearness എന്ന പദത്തിന് ദുർല്ലഭമായിരിക്കൽ, കുറവായിരിക്കൽ എന്നെല്ലാം അർത്ഥമുണ്ട്. ക്ഷാമം എന്ന പദത്തിൻ്റെ അർത്ഥത്തിനോട് അടുത്ത ബന്ധമുള്ളവയാണിവ. നമുക്കാവശ്യമായ വസ്തുക്കൾ ലഭ്യമല്ലാത്തപ്പോൾ നമുക്കവയോടുള്ള 'പ്രിയം' ഏറ്റുമല്ലോ. ' അങ്ങനെ ചിന്തിക്കുമ്പോൾ Dearneടട എന്ന പദം Dear ൽ നിന്നും ഉരുത്തിരിഞ്ഞതാവാം.
ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ സാധിക്കാതെ വരുന്ന , തുച്ഛവരുമാനക്കാരായ തൊഴിലാളികൾക്കും കൂലിക്കാർക്കും നാമമാത്ര പെൻഷൻ വരുമാനമുള്ള അടുത്തൂൺ പറ്റിയവർക്കും ക്ഷാമബത്ത ഏറെ പ്രിയതരമാകുന്നത് ഈ അവസ്ഥയിലാണ്. ജീവനക്കാർക്കും തൊഴിലാളികൾക്കും നല്കുന്ന ബത്തയായാലും പെൻഷൻകാർക്കു നല്കുന്ന ആശ്വാസമായാലും അവരുടെടെ ശ്വാസം നിലനിർത്തുവാൻ അവ ആശ്വാസം പകരുന്നു.
ക്ഷാമബത്തയെ നാം DA എന്നു ചുരുക്കി പറയുകയും എഴുതുകയും ചെയ്തിരുന്നു. അതുപോലെ ക്ഷാമാശ്വാസത്തെ നമുക്ക് DR എന്നു ചുരുക്കി എഴുതുക്കും പറയുകയും ചെയ്യാവുന്നതാണ്.
പെൻഷൻകാരുടെ ക്ഷാമബത്തയുടെ / ക്ഷാമാശ്വാസത്തിൻ്റെ ചരിത്രം നമുക്കൊന്നു പരിശോധിക്കാം.
No comments:
Post a Comment