വിളവ് പത്തിരട്ടിയാക്കാൻ
1. 0. പച്ചക്കറി കൃഷിയിൽ നിന്നും ലഭിക്കുന്ന വിളവ് പലപ്പോഴും കുറവാണെന്ന പരാതി ഉള്ളവരാണ് ഭൂരിഭാഗം ആളുകളും.
നാം ചെയ്യുന്ന പച്ചക്കറി കൃഷിയിൽ നിന്നും മികച്ച വിളവ് ലഭിക്കണമെന്നാണ് ഓരോരുത്തരും ആഗ്രഹിക്കുന്നതു്. എന്നാൽ ആഗ്രഹം മിക്കപ്പോഴും സഫലമാകാറില്ല. നിരാശരായി കൃഷി നിറുത്തി വിഷ സഹിത പച്ചക്കറി വാങ്ങി ഉപയോഗിക്കാൻ തുടങ്ങും അവർ. അവരുടെ നിരാശയകറ്റി, വീണ്ടും പച്ചക്കറി കൃഷിയിലേക്ക് ആകർഷിക്കുവാൻ, പച്ചക്കറി വിളവ് പത്തിരട്ടിയാക്കാനിതാ ഒരുഗ്രൻ കുറുവഴി. എന്താണതെന്നോ? ധൃതിവെയ്ക്കേണ്ട, പറയാം. നമുക്ക് തയ്യാറാക്കാം വിഷരഹിത വിളവു വർദ്ധിനി.
2.0.വിഷരഹിത വിളവു വർദ്ധിനി
2.1.ആവശ്യമായ സാധനങ്ങൾ:
1. കഞ്ഞിവെള്ളം 1 ലിറ്റർ
2. നാളികേര വെള്ളം 1 ലിറ്റർ
3. വെള്ളപ്പയറു പൊടിച്ചത് 100 ഗ്രാം
4. ഉലുവ / മുതിര / ചെറുപയർ /
ഉഴുന്ന് / കടല ഏതെങ്കിലും ഒന്ന് 100ഗ്രാം
5. പിണ്ണാക്ക് 100ഗ്രാം
6. പച്ചക്കറി / പഴം അവശിഷ്ടങ്ങൾ 200ഗ്രാം
7. ശർക്കര 10 ഗ്രാം
(8. പറമ്പിലെ മണ്ണ് 10 ഗ്രാം)
3.1.നിർമ്മാണം:
മുകളിൽ കൊടുത്തിരിക്കുന്ന ചേരുവകൾ എല്ലാം ഒരു പാത്രത്തിൽ എടുത്ത് നല്ലപോലെ ഇളക്കണം. പ്രദക്ഷിണ ദിശയിലായിരിക്കണം ഇളക്കുന്നത്. അതിനു ശേഷം പാത്രത്തിൻ്റെ വായ് ഭാഗം തുണികൊണ്ട് മൂടിക്കെട്ടുക. (വായു നിബന്ധമായി കെട്ടരുതു്.) പാത്രം നേരിട്ട് വെയിൽ ഏല്ക്കാത്ത വിധം വെക്ക ണം.വൈകീട്ട് ഒന്നുകൂടി ഇളക്കണം (2 മിനിറ്റു നേരം മതി.) ഇങ്ങനെ 5 ദിവസം ചെയ്യുക.
ആറാം ദിവസം പാത്രത്തിൽ മുകളിൽ തെളിഞ്ഞ ലായനി ഊറ്റിയെടുക്കുക.
തെളിലായനി കുപ്പിയിൽ സൂക്ഷിക്കുക.
ചെടികളിൽ തളിക്കുന്ന സമയം ഈ ലായനി യുടെ 5മുതൽ 10 ഇരട്ടി വരെ വെള്ളം ചേർത്ത് നേർപ്പിക്കണമെന്ന കാര്യം മറന്നു പോകരുതു്.
തെളി ലായനി ഊറ്റിയെടുത്ത ശേഷം പാത്രത്തിൽ അവശേഷിക്കുന്ന വസ്തുക്കളിലേക്ക് പുതിയ ചേരുവകൾ ചേർത്ത് വി.വി.വ. തെയ്യാറാക്കാം. ഈ പ്രക്രിയ ആവർത്തിക്കാം.
4.0.ഉപയോഗിക്കുന്ന വിധം:
നേർപ്പിച്ച ലായനി പച്ചക്കറികളുടെ ഇലയിൽ തളിച്ചു കൊടുക്കുക. ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കെഴുകുകയും ചെയ്യണം. 3 ദിവസം ഇടവിട്ട് ലായനി പ്രയോഗം ആവർത്തിക്കുക. വളരെ വേഗത്തിലും വർദ്ധിച്ച അളവിലും വിളവ് ലഭിക്കും എന്ന കാര്യം. ഉറപ്പാണ്.
No comments:
Post a Comment