അത്യപകടകാരിയായ Yറസ്
ഭാരതത്തിലെ മുഴുവൻ ജനങ്ങളെയും
ബാധിക്കുന്ന അത്യപകടകാരിയായ ഒരു Yറസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു
എന്നു വേണം കരുതാൻ. താരതമ്യേന താഴ്ന്ന വരുമാനക്കാരും ഇടത്തരക്കാരും ചേർന്ന
ഭൂരിപക്ഷ ഭാരതീയരെ ബാധിക്കുന്ന ഈ വൈറസിൽ നിന്നും മുക്തി നേടുക വളരെ വിഷമമാണ്.
രോഗികളാണ് ഈ വൈറസിന്റെ മുഖ്യ ഇരകൾ.
ആരോഗ്യ പരിപാലന രംഗത്ത്
ഇന്ത്യ വളരെ വലിയ കുതിച്ചു കയറ്റമാണ് നടത്തിയിരിക്കുന്നത്. പക്ഷെ ഈ ആതുര സേവന മേഖല
ഇന്ന് ഒരു വൻ വ്യവസായമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഏതൊരു വ്യവസായത്തിന്റെയും
ആദ്യന്തിക ലക്ഷ്യം ഒന്നു തന്നെ ആയിരിക്കുമല്ലൊ - പരമാവധി ലാഭം ഉണ്ടാക്കുക. ആരോഗ്യ പരിപാലന
സ്ഥാപനങ്ങളും ഇക്കാര്യത്തിലൊട്ടും പിറകിലല്ല. ആശുപത്രികളിലും ക്ളിനിക്കുകളിലും
ലാബറട്ടറികളിലും ആധുനിക സൗകര്യങ്ങൾ ഒരുക്കി ഈ വ്യവസായികൾ വലയും വിരിച്ച് സദാ
ജാഗരൂകരായി രംഗത്തു നൃത്തമാടുന്നു. മുടക്കു മുതലിന്റെ, പ്രവർത്തന
മൂലധനത്തിന്റെ ആയിരക്കണക്കിനു മടങ്ങ് ലാഭം
കൊയ്യാൻ കച്ചയും കെട്ടിയിരിക്കയാണ് ഈ കഴുക കണ്ണുള്ളവർ. ഇത്തരം വ്യവസായികൾ
ഭാരതത്തിലെ ഓണം കേറാമൂലകളിൽ പോലും തങ്ങളുടെ വലക്കണ്ണികൾ സ്ഥാപിച്ചു
കഴിഞ്ഞിരിക്കുന്നു.
ആധുനിക ചികിത്സാസൗകര്യങ്ങൾ
രാജ്യത്തിന്റെ ഏതു മുക്കിലും മൂലയിലും ലഭ്യമാവുക എന്നത് നല്ല കാര്യം തന്നെയാണ്. എന്നാൽ അതിനു നല്കേണ്ടിവരുന്ന പ്രതിഫലം
രോഗിക്കോ ആ രോഗിയുടെ കുടുംബത്തിനോ താങ്ങാവുന്നതാണോ?
കുടുംബത്തിലെ ഒരംഗത്തിനു
വരുന്ന രോഗം ചികിത്സിക്കേണ്ടതല്ലേ? വേണം ചികിത്സിക്കണം.
ചികിത്സാചെലവ് രോഗി അല്ലെങ്കിൽ അയാളുടെ കുടുംബക്കാർ അല്ലേ വഹിക്കേണ്ടത്? തീർച്ചയായും
അതെ. ഈ രണ്ടു ചോദ്യങ്ങളുടെയും ഉത്തരം അനുകൂലമായതിനാൽ ചികിത്സ ആരംഭിക്കുകയും ക്രമേണ
ചികിത്സാ ചെലവ് ഒരു ‘താങ്ങ്’ ആകുമ്പോൾ പാതി വഴിയിലൊ അതിനു മുമ്പൊ ഉപേക്ഷിക്കേണ്ടി വരികയും ചെയ്യുന്ന
അവസ്ഥയാണ് ഏറെയും.
ചികിത്സിക്കാതിരുന്നെങ്കിൽ
ഒരു കുടുംബാംഗത്തിന്റെ ദാരുണ അന്ത്യം സഹിക്കേണ്ടിവരും ആ കുടുബത്തിന്.
ചികിത്സിക്കാൻ തുടങ്ങിയപ്പോഴൊ? രോഗിയുടെയും കുടുംബത്തിന്റെയും
ദാരുണ അന്ത്യമാണ് സമൂഹത്തിനു കാണേണ്ടി വരുന്നത്. എന്തൊരു ദുസ്ഥിതി? ഈ
വൈറസ്സിനെ തളക്കാൻ ആവശ്യമായ പ്രതി വൈറസ് (ആന്റിവൈറസ്) സമൂഹം കണ്ടെത്തണം. സമൂഹ
മനസ്സിലാണ് ചികിത്സ വേണ്ടത്. (തുടരും)
No comments:
Post a Comment