WELCOME

ഏവർക്കും മംഗളാശംസകൾ! വായിച്ചു വളരുക! ചിന്തിച്ചു വിവേകം നേടുക! മംഗളാശംസകൾ!

WELCOME

WELCOME TO THE WEBSITE OF SIVADAS MASTER PAZHAMPILLY

Tuesday, 31 January 2017

BIRTH OF THE DEATH മരണത്തിന്റെ ജനനം (Article by Sivadas Master Pazhampilly)


മരണത്തിന്റെ ജനനം

(ലേഖനം - രചന -  ശിവദാസ് മാസ്റ്റർ പഴമ്പിള്ളി 12012017)

          മരണത്തിനു ജനനമോ? ഇതെന്തൊരു ഭ്രാന്തൻ തലവാചകം? ഇതല്ലേ മനസ്സിൽ? സുഹൃത്തേ, വാസ്തവത്തിൽ ഈ പ്രപഞ്ചത്തിൽ അനുനിമിഷവും മരണങ്ങൾ ജനിച്ചുകൊണ്ടിരിക്കുകയാണ്‌. ചിന്തിച്ചിട്ടുണ്ടോ താങ്കളത്? മരണത്തിന്റെ ജനനത്തെ പറ്റി മഹാഭാരതത്തിൽ ഒരു പരമാർശമുണ്ട് (മഹാഭാരതം ദ്രോണപർവ്വം). അത് ഇപ്രകാരം പുനരാലേഖനം ചെയ്യാം:

          ബ്രഹ്മദേവൻ തന്റെ കർത്തവ്യം മുറ തെറ്റാതെ, ഇടതടവില്ലാതെ തുടർന്നു കൊണ്ടേയിരുന്നു. ജീവികളുടെ സൃഷ്ടി. ഈ ലോകത്ത് ജീവികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. ജനിക്കുന്ന ജീവികൾക്കൊന്നും നാശമില്ല. ബ്രഹ്മാവിന്റെ നിഘണ്ടുവിൽ നാശം എന്നൊരു പദം തന്നെ അന്നില്ലായിരുന്നു. കാലചക്രം അതിന്റെ കറക്കവും തുടർന്നു. അതിനനുസരിച്ച് കലമേറെ കഴിഞ്ഞു എന്നു രേഖപ്പെടുത്തണം.

          ഒരിക്കൽ ബ്രഹ്മദേവന്‌ പതിവില്ലാത്ത ഒരു അതിഥിയെത്തി. ഇത്ര രാവിലെ ആരാണ്‌ തന്നെ കാണാനെത്തിയിരിക്കുന്നത്? ബ്രഹ്മൻ ചിന്തിച്ചു, യതൊരു എത്തും പിടിയും കിട്ടുന്നില്ല. (തുടരും)

No comments:

Post a Comment