WELCOME

ഏവർക്കും മംഗളാശംസകൾ! വായിച്ചു വളരുക! ചിന്തിച്ചു വിവേകം നേടുക! മംഗളാശംസകൾ!

WELCOME

WELCOME TO THE WEBSITE OF SIVADAS MASTER PAZHAMPILLY

Monday, 26 October 2020

ക്ഷാമബത്ത / ആശ്വാസം

ചേന കൃഷി

കൃഷി - ഒരു സംസ്കാരം


 മഞ്ഞൾ കൃഷി

 

മഴക്കുമുമ്പേ മഞ്ഞൾ നടണം


മഞ്ഞളിന്റെ ഗുണങ്ങളെക്കുറിച്ചു പറഞ്ഞാൽ തീരില്ല കറികളിൽ ചേർക്കാനും, ഔഷധമായും, സൗന്ദര്യസംരകഷണത്തിനും , വിശേഷാവസരങ്ങളിൽ ഉപയോഗിക്കുന്നതിനും അങ്ങനെ പലപല സന്ദർഭങ്ങളിൽ മഞ്ഞൾ നമുക്ക് ആവശ്യമായി വരുന്നു. 

അധികം പരിചരണമൊന്നും കൂടാതെ സൂര്യപ്രകാശം പോലും  അധികം അവശ്യമില്ലാത്ത ഒരു വിളയാണ് മഞ്ഞൾ. തെങ്ങിൻ തോപ്പുകളിൽ പോലും ഇടവിളയായി നാട്ടു വിളവെടുക്കാവുന്ന ഒരു ഹസ്ര്വ കാല വിളയാണ് മഞ്ഞൾ. മെയ്മാസത്തിലാണ് മഞ്ഞൾ നടൻ ഏറ്റവും അനുയോജ്യമായ സമയം എങ്കിലും കനത്ത മഴ തുടങ്ങുന്നതിനു മുൻപേ ജൂൺ ആദ്യവാരത്തിലും  മഞ്ഞൾ നടാവുന്നതാണ്. 

വിത്ത് പരിചരണം

മഞ്ഞൾ വിത്ത് നടുന്നതിനു മുൻപ് ചാകവെള്ളത്തിലോ സ്യൂഡോമോണസ് ലായയനിയിലോ മുക്കി തണലത്തു സൂ ക്ഷിക്കുന്നത് മഞ്ഞൾ കേടുകൾ കൂടാതെ കരുത്തോടെ വളരാൻ സഹായിക്കും. 

സ്ഥലമൊരുക്കൻ:

സ്ഥലം നന്നായി കിളച്ച് പരുവപ്പെടുത്തി തടങ്ങളെടുത്താണ് മഞ്ഞള്‍ നടേണ്ടത്. അഞ്ച് അടി നീളവും മൂന്ന് അടി വീതിയുമുള്ള തടങ്ങളെടുക്കുക. നിരപ്പില്‍ നിന്ന് ഒരടി ഉയരവും തടത്തിന് ഉണ്ടാവണം. കളപ്പറിക്കല്‍ ,വളപ്രയോഗം, മറ്റ് പരിപാലനങ്ങള്‍ എന്നിവയ്ക്ക് തടങ്ങള്‍ തമ്മില്‍ മൂന്ന് അടി എങ്കിലും അകലം കൊടുക്കേണ്ടതാണ്. ഇങ്ങനെ തയ്യാറാക്കിയ തടത്തില്‍ 5 – 10 സെ.മി താഴ്ചയില്‍ ചെറിയ കുഴികളുണ്ടാക്കി അതില്‍ മഞ്ഞള്‍ വിത്ത് പാകുക. ഒപ്പം ഒരോ കുഴിയിലും ഉണങ്ങിയ ചാണകപ്പൊടിയിട്ട് കുഴി ചെറുതായി മൂടണം. ചെടികള്‍ തമ്മില്‍ 15 സെമി അകലം കൊടുത്തിരിക്കണം. 8-10 ദിവസങ്ങള്‍ കൊണ്ട് മഞ്ഞള്‍ മുളച്ച് പുതിയ ഇലകള്‍ വന്നു തുടങ്ങും.

നട്ടയുടനെ പച്ചിലകള്‍ കൊണ്ട് പുതയിടുക. മഴ വെള്ളം ശക്തിയായി തടത്തില്‍ പതിക്കാതിരിക്കാനിതു സഹായിക്കും. ഒപ്പം പച്ചിലകള്‍ ചീഞ്ഞ് വളമാകുകയും ചെയ്യും. കളകളെ നിയന്ത്രിക്കാനും പുതയിടല്‍ നല്ലതാണ്. മുളച്ച് മൂന്നു-നാലു മാസം വരെ ചെടികള്‍ക്ക് നല്ല വളര്‍ച്ചയുണ്ടാകും. ഈ സമയം പച്ചചാണകം കലക്കി ഒഴിക്കല്‍, വെണ്ണീര് തടത്തില്‍ വിതറല്‍, പച്ചില കമ്പോസ്റ്റ് നല്‍കല്‍ എന്നിവ ചെയ്യണം. 

മഞ്ഞള്‍ കൃഷിയില്‍ പൊതുവേ കീടരോഗ ബാധ കുറവായിരിക്കും. നല്ല സൂര്യപ്രകാശം ലഭിക്കുന്നതും ഭാഗികമായി സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തും മഞ്ഞളിന് മികച്ച വിളവ് ലഭിക്കാറുണ്ട്. 

തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവയുടെ ഇടയില്‍ ഇടവിളയായും മഞ്ഞള്‍ കൃഷി ചെയ്യാം. 

വിളവെടുപ്പ്:

ഏഴുമുതൽ പത്തു മാസം വരെയാണ് മഞ്ഞളിന്റെ വളർച്ച കാലം. 

ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് വിളവെടുപ്പ് നടത്തുന്നത്. 

ഇലകളും തണ്ടുകളും ഉണങ്ങിയാല്‍ ഉടനെ മഞ്ഞള്‍ പറിച്ചെടുക്കാം. വിളവെടുക്കുമ്പോള്‍ കിഴങ്ങുകള്‍ മുറിയാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ ലഭിക്കുന്ന മഞ്ഞള്‍ പുഴുങ്ങി ഉണക്കി പൊടിച്ച് കറികളില്‍ ഉപയോഗിക്കാം. വലിയ പരിചരണം കൂടാതെ സമൃദ്ധമായി വളരുന്ന മഞ്ഞള്‍ അടുക്കളത്തോട്ടത്തില്‍ കൃഷി ചെയ്താല്‍ കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാം.സ്ഥലം കുറവുള്ളവർക്ക് ഗ്രോബാഗിലോ ചാക്കിലോ പോലും മഞ്ഞൾ കൃഷി ചെയ്യാവുന്നതാണ്. അഞ്ചോ പത്തോ ചാക്കിൽ നിന്ന് ഒരു വർഷത്തേക്ക് ഒരു  വീട്ടിലേക്കാവശ്യമുള്ള മഞ്ഞൾ ധാരാളം ലഭിക്കും. കേരളത്തിൽ അറുപതിൽ അധികം ഇനം മഞ്ഞൾ ലഭ്യമാണ് മഞ്ഞളിൻ്റെ ഇലയിൽ അടങ്ങിയിരിക്കുന്ന കുര്കുമിന്റെ അളവനുസരിച് ഗുണവും വിലയും കൂടും . നടൻ ഇനങ്ങൾ ആണ് കൃഷിക്കായി കൂടുതൽ കർഷകരും താൽപര്യപ്പെടുന്നത്. 

മൂല്യവർദ്ധിത ഉല്പന്നങ്ങൾ


മഞ്ഞൾ കൃഷി

 

മഞ്ഞൾ കൃഷി


മഴക്കുമുമ്പേ മഞ്ഞൾ നടണം

മഞ്ഞളിന്റെ ഗുണങ്ങളെക്കുറിച്ചു പറഞ്ഞാൽ തീരില്ല കറികളിൽ ചേർക്കാനും, ഔഷധമായും, സൗന്ദര്യസംരകഷണത്തിനും , വിശേഷാവസരങ്ങളിൽ ഉപയോഗിക്കുന്നതിനും അങ്ങനെ പലപല സന്ദർഭങ്ങളിൽ മഞ്ഞൾ നമുക്ക് ആവശ്യമായി വരുന്നു. 

അധികം പരിചരണമൊന്നും കൂടാതെ സൂര്യപ്രകാശം പോലും  അധികം അവശ്യമില്ലാത്ത ഒരു വിളയാണ് മഞ്ഞൾ. തെങ്ങിൻ തോപ്പുകളിൽ പോലും ഇടവിളയായി നാട്ടു വിളവെടുക്കാവുന്ന ഒരു ഹസ്ര്വ കാല വിളയാണ് മഞ്ഞൾ. മെയ്മാസത്തിലാണ് മഞ്ഞൾ നടൻ ഏറ്റവും അനുയോജ്യമായ സമയം എങ്കിലും കനത്ത മഴ തുടങ്ങുന്നതിനു മുൻപേ ജൂൺ ആദ്യവാരത്തിലും  മഞ്ഞൾ നടാവുന്നതാണ്. 

വിത്ത് പരിചരണം

മഞ്ഞൾ വിത്ത് നടുന്നതിനു മുൻപ് ചാകവെള്ളത്തിലോ സ്യൂഡോമോണസ് ലായയനിയിലോ മുക്കി തണലത്തു സൂ ക്ഷിക്കുന്നത് മഞ്ഞൾ കേടുകൾ കൂടാതെ കരുത്തോടെ വളരാൻ സഹായിക്കും. 

സ്ഥലമൊരുക്കൻ:

സ്ഥലം നന്നായി കിളച്ച് പരുവപ്പെടുത്തി തടങ്ങളെടുത്താണ് മഞ്ഞള്‍ നടേണ്ടത്. അഞ്ച് അടി നീളവും മൂന്ന് അടി വീതിയുമുള്ള തടങ്ങളെടുക്കുക. നിരപ്പില്‍ നിന്ന് ഒരടി ഉയരവും തടത്തിന് ഉണ്ടാവണം. കളപ്പറിക്കല്‍ ,വളപ്രയോഗം, മറ്റ് പരിപാലനങ്ങള്‍ എന്നിവയ്ക്ക് തടങ്ങള്‍ തമ്മില്‍ മൂന്ന് അടി എങ്കിലും അകലം കൊടുക്കേണ്ടതാണ്. ഇങ്ങനെ തയ്യാറാക്കിയ തടത്തില്‍ 5 – 10 സെ.മി താഴ്ചയില്‍ ചെറിയ കുഴികളുണ്ടാക്കി അതില്‍ മഞ്ഞള്‍ വിത്ത് പാകുക. ഒപ്പം ഒരോ കുഴിയിലും ഉണങ്ങിയ ചാണകപ്പൊടിയിട്ട് കുഴി ചെറുതായി മൂടണം. ചെടികള്‍ തമ്മില്‍ 15 സെമി അകലം കൊടുത്തിരിക്കണം. 8-10 ദിവസങ്ങള്‍ കൊണ്ട് മഞ്ഞള്‍ മുളച്ച് പുതിയ ഇലകള്‍ വന്നു തുടങ്ങും.

നട്ടയുടനെ പച്ചിലകള്‍ കൊണ്ട് പുതയിടുക. മഴ വെള്ളം ശക്തിയായി തടത്തില്‍ പതിക്കാതിരിക്കാനിതു സഹായിക്കും. ഒപ്പം പച്ചിലകള്‍ ചീഞ്ഞ് വളമാകുകയും ചെയ്യും. കളകളെ നിയന്ത്രിക്കാനും പുതയിടല്‍ നല്ലതാണ്. മുളച്ച് മൂന്നു-നാലു മാസം വരെ ചെടികള്‍ക്ക് നല്ല വളര്‍ച്ചയുണ്ടാകും. ഈ സമയം പച്ചചാണകം കലക്കി ഒഴിക്കല്‍, വെണ്ണീര് തടത്തില്‍ വിതറല്‍, പച്ചില കമ്പോസ്റ്റ് നല്‍കല്‍ എന്നിവ ചെയ്യണം. 

മഞ്ഞള്‍ കൃഷിയില്‍ പൊതുവേ കീടരോഗ ബാധ കുറവായിരിക്കും. നല്ല സൂര്യപ്രകാശം ലഭിക്കുന്നതും ഭാഗികമായി സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തും മഞ്ഞളിന് മികച്ച വിളവ് ലഭിക്കാറുണ്ട്. 

തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവയുടെ ഇടയില്‍ ഇടവിളയായും മഞ്ഞള്‍ കൃഷി ചെയ്യാം. 

വിളവെടുപ്പ്:

ഏഴുമുതൽ പത്തു മാസം വരെയാണ് മഞ്ഞളിന്റെ വളർച്ച കാലം. 

ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് വിളവെടുപ്പ് നടത്തുന്നത്. 

ഇലകളും തണ്ടുകളും ഉണങ്ങിയാല്‍ ഉടനെ മഞ്ഞള്‍ പറിച്ചെടുക്കാം. വിളവെടുക്കുമ്പോള്‍ കിഴങ്ങുകള്‍ മുറിയാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ ലഭിക്കുന്ന മഞ്ഞള്‍ പുഴുങ്ങി ഉണക്കി പൊടിച്ച് കറികളില്‍ ഉപയോഗിക്കാം. വലിയ പരിചരണം കൂടാതെ സമൃദ്ധമായി വളരുന്ന മഞ്ഞള്‍ അടുക്കളത്തോട്ടത്തില്‍ കൃഷി ചെയ്താല്‍ കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാം.സ്ഥലം കുറവുള്ളവർക്ക് ഗ്രോബാഗിലോ ചാക്കിലോ പോലും മഞ്ഞൾ കൃഷി ചെയ്യാവുന്നതാണ്. അഞ്ചോ പത്തോ ചാക്കിൽ നിന്ന് ഒരു വർഷത്തേക്ക് ഒരു  വീട്ടിലേക്കാവശ്യമുള്ള മഞ്ഞൾ ധാരാളം ലഭിക്കും. കേരളത്തിൽ അറുപതിൽ അധികം ഇനം മഞ്ഞൾ ലഭ്യമാണ് മഞ്ഞളിൻ്റെ ഇലയിൽ അടങ്ങിയിരിക്കുന്ന കുര്കുമിന്റെ അളവനുസരിച് ഗുണവും വിലയും കൂടും . നടൻ ഇനങ്ങൾ ആണ് കൃഷിക്കായി കൂടുതൽ കർഷകരും താൽപര്യപ്പെടുന്നത്. 

മൂല്യവർദ്ധിത ഉല്പന്നങ്ങൾ

 

ചേമ്പ് കൃഷി

 ചേമ്പ് നടാം

നമ്മുടെ വീട്ടുവളപ്പില്‍ പ്രചുരപ്രചാരം നേടിയ ഒരു പച്ചക്കറിവിളയാണു ചേമ്പ്. ഇളംപ്രായത്തിലുള്ള ചേമ്പിന്‍റെ ഇലയും തണ്ടും നല്ലൊരു ഇലക്കറിയായും ഉപയോഗിച്ചുവരുന്നു. ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ ചേമ്പുകൃഷിക്ക് ഉചിതമാണ്. നല്ല ഫലപുഷ്ടിയും നീര്‍വാര്‍ച്ചയും ഇളക്കമുള്ള മണ്ണും ചേമ്പുകൃഷിക്കു പറ്റിയതാണ്.


കേരളത്തില്‍ മേയ്, ജൂണ്‍ – ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണു മഴയെ ആശ്രയിച്ചുള്ള ചേമ്പുകൃഷി ചെയ്യുന്നത്. എന്നാല്‍ നനച്ച് കൃഷി ചെയ്യാനാണെങ്കില്‍ ഏതു സമയത്തും ചേമ്പു നടാവുന്നതാണ്.


കിളച്ചിളക്കി കട്ടകളുടച്ചു കളകള്‍ മാറ്റിയ കൃഷിസ്ഥലത്തു 45 സെന്‍റിമീറ്റര്‍ അകലത്തില്‍ 25-35 ഗ്രാം തൂക്കം വരുന്ന ചേമ്പുവിത്ത് നടാവുന്നതാണ്. അടിവളമായി, നടുമ്പോള്‍ ചാണകപ്പൊടികൂടി ചേര്‍ക്കുന്നതു കൂടുതല്‍ നന്ന്. വിത്ത് നട്ട് മണ്ണുകൊണ്ടു മൂടിയശേഷം പച്ചിലയോ കരിയിലയോകൊണ്ടു പുതയിടുകയും വേണം. വിത്തുമുളച്ച ശേഷം ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ വളമായി നല്കാം. മുളച്ച് ഒരു മാസത്തിനുശേഷം കളയെടുത്തു മണ്ണുകൂട്ടികൊടുക്കണം. വിത്തു നട്ടശേഷം ഏതാണ്ട് ഒന്ന് – ഒന്നര മാസവും രണ്ട് – രണ്ടര മാസവും എത്തുമ്പോള്‍ രണ്ടുപ്രാവശ്യത്തെ കളയെടുക്കലും മണ്ണു കൂട്ടികൊടുക്കലും ചേമ്പുകൃഷിയില്‍ ആവശ്യമായി വരും.


നല്ല നാടന്‍ ഇനങ്ങള്‍ നടുവാന്‍ ഉപയോഗിക്കാം. ശ്രീരശ്മി, ശ്രീപല്ലവി, കോ-1 തുടങ്ങിയവ ചേമ്പിന്‍റെ അത്യുത്പാദനശേഷിയുള്ള ഇനങ്ങളാണ്. കേടുവന്ന വിത്തുകള്‍ നടുവാന്‍ ഉപയോഗിക്കരുത്. നല്ല വിത്തുകള്‍ മാത്രം നടുവുവാന്‍ ഉപയോഗിക്കണം. കര്‍ഷകരില്‍നിന്നോ കാര്‍ഷികനേഴ്സറികളില്‍ നിന്നോ വിത്തുകള്‍ വാങ്ങി കൃഷി നടത്താം.


ചേമ്പ് നട്ട് 5 – 6 മാസമാകുമ്പോള്‍ വിളവെടുക്കാനാകും. കിഴങ്ങിനു കേടുപറ്റാതെ കിളച്ചിളക്കി തള്ളക്കിഴങ്ങും പിള്ളക്കിഴങ്ങുകളം വെവ്വേറെ മാറ്റിയെടുക്കണം.


കീടശല്യം കാര്യമായി ചേമ്പുകൃഷിയില്‍ ഉണ്ടാകാറില്ല. ചുവട്ടില്‍ ചാരം വിതറുന്നതു വളരെ നല്ലതാണ്. വേനല്‍ക്കാലങ്ങളില്‍ പുതയിടുന്നതും ആഴ്ചയില്‍ രണ്ടു പ്രാവശ്യം നനയ്ക്കുന്നതും കൂടുതല്‍ വിളവിന് ഉപകരിക്കും. 


ചേമ്പുകൃഷിക്കാലം

ചേമ്പ് പുഴുങ്ങുവാനും ചേമ്പ് കറിച്ചാറു വയ്ക്കുവാനും ഉത്തമമാണ്. മലയാളിക്കു മറക്കാന്‍ പറ്റാത്ത ഒരു വിളകൂടിയാണു ചേമ്പ്.


ടെറസ്സിനു മുകളില്‍ കൃഷി നടത്തുന്നവര്‍ക്കു പ്ലാസ്റ്റിക്ക് ചാക്കില്‍ മണ്ണ്, ചാണകപ്പൊടി എന്നിവ നന്നായി യോജിപ്പിച്ചു നിറച്ചശേഷം വിത്തു നടാം. ചേമ്പുകൃഷി നടത്തുവാനും നമ്മുടെ വീട്ടുവളപ്പില്‍ കുറച്ച് ഇടം നല്കുവാന്‍ ഓരോ കര്‍ഷകമിത്രവും ശ്രമിക്കേണ്ടതുണ്ട്.


- K-*-

ചേമ്പുകൃഷി ക്കാലം (മാതൃഭൂമി)

സാധാരണയായി എല്ലായിടത്തും കൃഷിചെയ്യാറുള്ള പരമ്പരാഗത കിഴങ്ങുവിളയാണ് ചേമ്പ്. വലിയ ചേമ്പ് അഥവാ പാൽച്ചേമ്പ്, ചെറിയചേമ്പ്, കറുത്തചേമ്പ് , വെട്ടത്തുനാടൻ, മലയാര്യൻ തുടങ്ങി വിവിധയിനങ്ങളുണ്ട്. നമ്മുടെ നാട്ടിൽ പ്രധാനമായും വലിയചേമ്പും ചെറിയ ചേമ്പുമാണ് കൃഷിചെയ്തുവരുന്നത്. ചേമ്പുകൊണ്ടുള്ള വിഭവങ്ങൾ ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല . കാരണം, അത്രമേൽ സ്വാദിഷ്ഠമാണിത്. ചേമ്പുകറി, ചേമ്പ് മോരുകറി, ചേമ്പുപുഴുക്ക്, ചേമ്പുകൊണ്ടാട്ടം തുടങ്ങി ഏറെ വിഭവങ്ങൾ ഇതുകൊണ്ട് തയ്യാറാക്കാം. ചേമ്പിലയും തണ്ടും ഭക്ഷ്യയോഗ്യമാണ്.

ഏറ്റവും കൂടുതൽ ജലാംശമടങ്ങിയ കിഴങ്ങുവർഗമാണ് ചേമ്പ്. മാംസ്യം, അന്നജം, ലവണങ്ങൾ, നാരുകൾ തുടങ്ങിയവയും ചേമ്പിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഇതിന് രക്തത്തിലെ കൊഴുപ്പിന്റെ അംശം കുറയ്ക്കാനുള്ള കഴിവുണ്ട്. ദഹനത്തെ സുഗമമാക്കാൻ സഹായിക്കുന്ന അന്നജം ധാരാളമുള്ളതിനാൽ ചേമ്പ് സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

ചേമ്പ് പ്രധാന വിളയായും തെങ്ങ്, കവുങ്ങ്, വാഴ കൃഷിയിടങ്ങളിൽ ഇടവിളയായും കൃഷിചെയ്യാം. ഇങ്ങനെ കൃഷി ചെയ്യുമ്പോൾ പ്രധാനകൃഷിക്കും നല്ല വിളവുകിട്ടും. ജനുവരി മുതൽ ജൂൺവരെയുള്ള കാലങ്ങളിൽ ചേമ്പ് നടാവുന്നതാണ്. ആവശ്യമായ സ്ഥലത്ത് തടം തയ്യാറാക്കി പാകത്തിന് കുഴിയെടുത്ത് അതിൽ ചേമ്പുവിത്ത് ചാണകപ്പൊടിയുമായി ചേർത്ത് നടാം.

കുഴികൾ തമ്മിൽ 40 സെന്റീമീറ്ററെങ്കിലും അകലം വേണം. നട്ടശേഷം നന്നായി പുതയിടണം. വരൾച്ചയുള്ള സ്ഥലങ്ങളിൽ ജലസേചനം നല്ലതാണ്. ചേമ്പിന്റെ പ്രധാന കിഴങ്ങിൽനിന്ന് അടർത്തിയെടുക്കുന്ന ചെറിയ കിഴങ്ങുകളാണ് വിത്തായി ഉപയോഗിക്കുക. ആറുമുതൽ എട്ടുവരെ മാസംകൊണ്ട് ചേമ്പ് വിളവെടുക്കാം. . പ്രാദേശികമായി ലഭ്യമാകുന്ന ഇനങ്ങൾക്കുപുറമേ കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത മുന്തിയ ഇനങ്ങളായ ശ്രീകിരൺ, ശ്രീരശ്മി, ശ്രീപല്ലവി തുടങ്ങിയവയാണ് സാധാരണ നടാൻ ഉപയോഗിക്കുന്ന ചേമ്പുവിത്തുകൾ.


Monday, 11 December 2017

PENSION


പെൻഷൻ ബുക്കല്ല പി.പി.ഒ.
            എന്താണ്‌ പി.പി.ഒ.? അതെന്റെ പെൻഷൻ ബുക്കാണ്‌,” ഇതായിരിക്കും ഭൂരിഭാഗം പെൻഷൻകാരുടെയും പ്രതികരണം.
            പെൻഷൻ പേമെന്റ് ഓർഡർ എന്നതിന്റെ ചെരുക്കെഴുത്താണ്‌ പി.പി.ഒ. അപ്പോഴത് പെൻഷൻ  പേമെന്റ് ഓർഡർ - പെൻഷൻ അംഗീകരിച്ച് എ.ജി (അക്കൗണ്ടന്റ് ജനറൽ) യിൽ നിന്നും കിട്ടുന്ന ഉത്തരവാണ്‌ പി.പി.ഒ. ഇതിനു രണ്ടു ഭാഗങ്ങൾ ഉണ്ടായിരിക്കും. അവയിൽ ഒരെണ്ണം പെൻഷൻകാരനുള്ളതും( ഇതിനെ പെൻഷനേഴ്സ് ഹാഫ് എന്നു പറയും) മറ്റേത് പെൻഷൻ വിതരണ അധിക്കാരി (ട്രഷറി) ക്കുള്ളതും (ഇത് ഡിസ്ബേഴ് സേർസ് ഹാഫ് എന്നറിയപ്പെടുന്നു.) ആയിരിക്കും.

പി.പി.ഒ ൽ എന്തൊക്കെ ഉണ്ടാകും?

                                    1. പെൻഷൻ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ്

                                     2. കമ്യൂട്ടേഷൻ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ്

                                    3. ഡി.സി.ആർ.ജി. അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ്

            ഇവ കൂടാതെ പെൻഷൻകാരനെ സംബന്ധിക്കുന്ന, അയാളുടെ സേവനത്തെ സംബന്ധിക്കുന്ന, നാമനിർദ്ദേശങ്ങളെ സബന്ധിക്കുന്ന വിവിധ കാര്യങ്ങളും ഉണ്ടായിരിക്കും. ഇവയെല്ലാം ട്രഷറി ഹാഫിലും പെൻഷനർ ഹാഫിലും ഉണ്ടായിരിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. പെൻഷനർ ഹാഫിലെ വിവിധ ഉത്തരവുകൾ ചേർത്ത് സ്റ്റാപ്ലർ ചെയ്ത് പുസ്തക രൂപത്തിൽ ട്രഷറിയിൽ നിന്നും പെൻഷൻകാരനു തരുന്നതിനാൽ ഇതിനെ പെൻഷനുമായി ബന്ധപ്പെട്ട പുസ്തകമായി പെൻഷൻകാരൻ കരുതന്നതിൽ അദ്ദേഹത്തെ കുറ്റം പറയാൻ പറ്റില്ല. വാസ്തവത്തിൽ പെൻഷൻ പുസ്തകം പെൻഷൻ അനുവദിച്ചു കിട്ടുവാനുള്ള അപേക്ഷയാണ്‌.

            പെൻഷൻകാരനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ്‌ പി.പി.ഒ. ഇതിന്റെ ഒറിജിനൽ വീട്ടിൽ ഭദ്രമായി സൂക്ഷിച്ചു വെക്കണം.പി.പി.ഒ.യുടെ ഒറിജിനൽ വീട്ടിൽ എവിടെ വച്ചിരിക്കുന്നു എന്ന കാര്യം കുടുംബ പെൻഷനുള്ള നോമിനിയെങ്കിലും അറിഞ്ഞിരിക്കണം. സാധാരണ ആവശ്യങ്ങൾക്കായി പി.പി.ഒ.യുടെ ഒരു ഫോട്ടോ കോപ്പി ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

പി.പി.ഒ. യിൽ ഉണ്ടായിരിക്കേണ്ട രണ്ടു കാര്യങ്ങൾ

          പി.പി.ഒ.യിൽ രണ്ടുകാര്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പി. പി. ഒ. കയ്യിൽ കിട്ടുന്ന സമയത്തു തന്നെ നോക്കി ഉറപ്പു വരുത്തേണ്ടതാണ്‌. അങ്ങനെ ചെയ്യാത്ത സുഹൃത്തുക്കൾ ഇപ്പോൾ തന്നെ അതു ചെയ്യൂ. ഏതെന്നല്ലേ?

          1. കുടുംബ പെൻഷനുള്ള നോമിനിയുടെ പേര്‌, ബന്ധം, ജനനതിയതി എന്നിവ  പി.പി.ഒ.യിൽ           രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു പരിശോധിക്കണം.

          2. ജീവിതകാല കുടിശ്ശിക (Life Time Arrear) ക്കുള്ള നാമനിർദ്ദേശം പി.പി.ഒ.യിൽ രേഖപ്പെടുത്തി           യുട്ടുണ്ടോ എന്നു നോക്കണം.

          ചില വ്യക്തികൾക്കു കിട്ടിയ പി.പി.ഒ.യിൽ ഇവ രേഖപ്പെടുത്തിയിട്ടില്ല എന്നു ഞാൻ കണ്ടിട്ടുണ്ട്. ഇവ രണ്ടും വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്‌. പെൻഷൻകാരന്റെ കാലശേഷം കുടുംബ പെൻഷനും ജീവിതകാല കുടിശ്ശികയും അർഹരായ വ്യക്തികൾക്കു ബുദ്ധിമുട്ടില്ലാതെ കിട്ടുവാൻ പി.പി.ഒ.യിലെ നാമ നിർദ്ദേശ രേഖപ്പെടുത്തലുകൾ സഹായിക്കും. അവയുടെ അഭാവത്തിൽ കുടുംബ പെൻഷനും  ജീവിത കാല കുടിശ്ശികയും നേടിയെടുക്കുവാൻ അവകാശികൾക്കു കടമ്പകൾ പലതും കടക്കേണ്ടിവരും. പല വ്യക്തികളും ആ കടമ്പകളെ മറികടക്കുവാൻ സാധിക്കാതെ തളർന്നു പോയ ഉദാഹരണങ്ങൾ ധാരാളം.

          അതിനാൽ മേൽപറഞ്ഞ രണ്ടു നാമ നിർദ്ദേശങ്ങൾ  പി.പി.ഒ. യിൽ ഇല്ല എങ്കിൽ അവ രേഖപ്പെടുത്തി കിട്ടുവാൻ ആവശ്യമായ നടപടികൾ ഉടനെ സ്വീകരിക്കേണ്ടതാണ്‌.

അതെങ്ങനെ എന്ന് അടുത്ത കുറിപ്പിൽ പ്രതീക്ഷിക്കാം. (തുടരും)


കുടുംബ പെൻഷനുള്ള നാമ നിർദ്ദേശം പി.പി.ഒ ൽ ഇല്ലെങ്കിൽ  എന്തു ചെയ്യണം?

കുടുംബ പെൻഷനുള്ള നാമ നിർദ്ദേശം പി.പി.ഒ ൽ ഇല്ലെങ്കിൽ   ആയത് രേഖപ്പെടുത്തി കിട്ടുവാൻ പെൻഷൻ കാരൻ ഉണർന്നു പ്രവർത്തിക്കണം. കുടുംബ പെൻഷനുള്ള ആദ്യ അവകാശി ജീവിത പങ്കാളിയാണ്‌. ജീവിത പങ്കാളിയുടെ പേരു നാമനിർദ്ദേശം ചെയ്യപ്പെടാതിരുന്നത് എന്തുകൊണ്ട്?

കാരണങ്ങൾ പലതാകാം. ഏതാനും കാരണങ്ങൾ ചുവടെ രേഖപ്പെടുത്താം:

1. പെൻഷൻ ബുക്ക് തയ്യാറാക്കി അയക്കുന്ന സമയത്ത് ഫാമിലി പെൻഷൻ നോമിനിയുടെ പേരു നിർദ്ദേശിച്ചിരിക്കില്ല.

2. Details of Family (Form No. 5a) പൂരിപ്പിച്ച് നല്കിയിരിക്കില്ല. അജ്ഞതയാലോ അബദ്ധവശാലോ ആകാമിത്.

3. പെൻഷൻ ബുക്ക് എഴുതി സഹായിച്ച വ്യക്തി ഇക്കാര്യം ഓർമ്മിപ്പിച്ചിരിക്കില്ല.

4. ജീവിത പങ്കാളിയുമായുള്ള ചില്ലറ സൗന്ദര്യ പിണക്കം മൂലം പെൻഷനർ മനഃ പ്പൂർവ്വം ചെയ്തതുമാകാം.

5. മേൽ പരിശോധനകൾ നടത്തിയ ഓഫീസ് മേധാവി, പി.എസ്.എ. എന്നിവർ ഇക്കാര്യം കണ്ടെത്തി പോരായ്മകൾ നികത്താൻ നടപടി എടുത്തിരിക്കില്ല.

6. വിരമിക്കൽ സമയത്ത് വിവാഹം കഴിഞ്ഞിരിക്കില്ല.

7. പിന്നീട് വിവാഹം കഴിഞ്ഞുവെങ്കിൽ തന്നെ ജീവിത പങ്കാളിയുടെ പേര്‌ ചേർക്കുന്ന കാര്യം പെൻഷനർ ശ്രദ്ധിക്കുകയോ മറ്റുള്ളവർ  അദ്ദേഹത്തെ അതിന്‌ പ്രേരിപ്പിക്കുകയോ ചെയ്തിരിക്കില്ല.

8. പി.പി.ഒ. തയ്യാറാക്കുന്ന സമയത്ത് കുടുംബ പെൻഷൻ നോമിനി യുടെ പേര്‌  ടൈപ്പ്  ചെയ്തു ചേർക്കാൻ ടൈപ്പിസ്റ്റ് വിട്ടുപോയതാകാം.

ഇനിയും മറ്റനേകം കാരണങ്ങൾ ഉണ്ടാകാം

കാരണമെന്തായാലും ഫമിലി പെൻഷനുള്ള നാമനിർദ്ദേശം ഉടൻ നടത്തി പി.പി.ഒ. ഇൽ രേഖപ്പെടുത്തി വാങ്ങണം. പെൻഷനർ ജീവിച്ചിരിപ്പുണ്ടെങ്കിൽ കാര്യം താരതമ്യേന എളുപ്പമാണ്‌.

എന്തു ചെയ്യണം?    

          താഴെ പറയുന്ന രേഖകൾ തയ്യാറാക്കുക                

1. ജീവിത പങ്കാളിയുടെ പേരു നിർദ്ദേശിക്കാതെ വരുവാൻ ഇടയാക്കിയ കാര്യങ്ങൾ വിശദീകരിച്ചുകോണ്ടുള്ള           കവറിങ്ങ് ലെറ്റർ

2. കുടുംബ വിവരങ്ങൾ (Details of Family  Members) ചേർക്കാനുള്ള ഫോം 5എ പൂരിപ്പിക്കുക( ഇതിൽ           കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും വിവരങ്ങൾ ചേർക്കുന്നതിൽ തെറ്റില്ല)

3. ജീവിത പങ്കാളിയെ സംബന്ധിച്ച വിവരങ്ങൾ (ഡിസ്ക്രിപ്റ്റീവ് റോൾ) ഫോം 6 എ യിൽ പൂരിപ്പിക്കുക.

4. പെൻഷനറുടെയും ജീവിത പങ്കാളിയുടെയും ജോയിന്റ് ഫോട്ടോ ഗ്രാഫ്

5. വിവാഹ രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്

6. ജീവിത പങ്കാളിയുടെ തിരിച്ചറിയൽ രേഖ (ആധാർ കാർഡ്) യുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്

7. ജീവിത പങ്കാളിയുടെ ജനനതിയതി രേഖ

8. നിലവിലുള്ള പി.പി. ഒ. യുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

ഐറ്റം 3 തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ

          നോമിനിയുടെ ഡിസ്കിപ്റ്റീവ് റോളിൽ പേര്‌, ജനനതിയ്യതി, ഉയരം, തിരിച്ചറിയുവാനുള്ള  ശാരീരിക അടയാളങ്ങൾ 2 എണ്ണം, ഫോട്ടോ (ജോയിന്റ് ഫോട്ടോ ഉള്ളതിനാൾ ഇവിടെ ഒഴിവാക്കിയാലും കുഴപ്പമില്ല), ഇടതു കൈയുടെ 5 വിരലുകളുടെ അടയാളങ്ങൾ, ഒപ്പ് എന്നിവ ആവശ്യപ്പെടുന്നുണ്ട്. മാത്രമല്ല 2 സാക്ഷി കളുടെ ഒപ്പും 2 ഗസറ്റഡ് ഓഫീസർമാരുടെ സാക്ഷ്യപ്പെടുത്തലും അനിവാര്യമാണ്‌.

എങ്ങനെ അപേക്ഷിക്കണം? മേൽ നടപടികൾ എന്തൊക്കെ?

          മുകളിൽ കൊടുത്തിട്ടുള്ള 8 രേഖകളും 4 സെറ്റ് തയ്യാറാക്കുക. അവയിൽ ഒരെണ്ണം സ്വന്തം ആവശ്യത്തിനായി വീട്ടിൽ സൂക്ഷിക്കുക.  ബാക്കി 3 സെറ്റ് അപേക്ഷകൾ അവസാനം ജോലി ചെയ്ത ഓഫീസ് മേധാവി വഴി പി. എസ്. എ. ക്ക് അയക്കുക. ഓഫീസ് മേധാവി ആവശ്യമായ നടപടികൾക്കു ശേഷം 2 സെറ്റ് അപേക്ഷകൾ പെൻഷൻ സാങ്ഷനിങ്ങ് അതോറിറ്റി (പി. എസ്. എ) ക്ക് അയക്കും.

          പി. എസ്. എ. നാമനിർദ്ദേശം അംഗീകരിച്ച് മേലൊപ്പിട്ട് ഒരു സെറ്റ് അപേക്ഷ ഓതറൈസേഷനായി എ. ജി. (അക്കൗണ്ടന്റ് ജനറൽ)ക്ക് അയക്കും. എ. ജി. ഓതറൈസേഷൻ നടത്തി, കുടുംബ പെൻഷൻ നാമനിർദ്ദേശം പി. പി. ഒ. യുടെ 2 ഭാഗങ്ങളിലും എഴുതി ചേർക്കുവാൻ ട്രഷറി ഓഫീസർക്ക് നിർദ്ദേശം നല്കിക്കൊണ്ട് ഉത്തരവ് അയക്കും. അതിന്റെ കോപ്പി പെൻഷനർക്കും ലഭിക്കുന്നതാണ്‌. ആ കത്തു കിട്ടിയാൽ പെൻഷനർ തന്റെ പക്കലുള്ള  പി.പി.ഒ.  യുമായി ട്രഷറി ഓഫീസറെ സമീപിക്കണം. അദ്ദേഹം ഫാമിലി പെൻഷനുള്ള നാമനിർദ്ദേശം പി.പി.ഒ. യുടെ ട്രഷറിയിൽ സൂക്ഷിക്കുന്ന ട്രഷറി ഹാഫിലും പെൻഷനറുടെ പക്കലുള്ള പെൻഷനേഴ്സ് ഹാഫിലും രേഖപ്പെടുത്തി തരും.

പി.പി.ഒ. യുടെ ട്രഷറി ഹാഫിലും പെൻഷനേഴ്സ് ഹാഫിലും രേഖപ്പെടുത്തി തരും.

മേൽ നടപടികൾ എന്തൊക്കെ?റാ നല്കും കൊടുക്കും ലഭിക്കു ട്രഷറിയിൽ സൂക്ഷിക്കുന്ന പെൻഷനറുടെ പക്കലുള്ള

അടുത്ത പ്രശ്നം തൂടർന്നുള്ള ലക്കങ്ങളിൽ നാം ചർച്ച ചെയ്യും. മാന്യ സുഹൃത്തുക്കളുടെ അനുഭവങ്ങൾ പങ്കുവെക്കണം, നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തണം. എങ്കിൽ മാത്രമെ ഈ ചർച്ച കൊണ്ട് വിചാരിച്ച ഫലം ലഭിക്കൂ. സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്,

സ്നേഹാശംസകളോടെ,

ശിവദാസ് മാസ്റ്റർ പഴമ്പിള്ളി

ഫോൺ: 9495655019.

Saturday, 27 May 2017

3


2


1


BLESSINGS AND CURSES വരപ്രസാദങ്ങളും ശാപവചനങ്ങളും (By Sivadas Master Pazhampilly)


BLESSINGS AND CURSES

വരപ്രസാദങ്ങളും ശാപവചനങ്ങളും

01. ആരുടെ ശാപം മൂലമാണ്‌ ദേവന്മാർക്ക് ദേവകളായ സ്വന്തം ഭാര്യമാരിൽ മക്കളുണ്ടാവാതായത്?

     ഉത്തരം: പാർവ്വതി (വിശദമായ കഥയ്ക്കു പാർവതികാണുക)

02. ശ്രീകൃഷ്ണനു പതിനാറായിരം ഭാര്യമാരുണ്ടാകട്ടെ എന്നു അനുഗ്രഹിച്ചതാർ?

     ഉത്തരം: പാർവ്വതി (വിശദമായ കഥയ്ക്കു പാർവതികാണുക)

03.‘ദിവസേന ഏഴായിരം വഴിയാത്രക്കാർക്ക് ആഹാരം കൊടുക്കുവാനുള്ള സൗഭാഗ്യം ഉണ്ടാവട്ടെ എന്ന്       ശ്രീകൃഷ്ണനെ ആരാണ്‌ അനുഗ്രഹിച്ചത്?

     ഉത്തരം: പാർവ്വതി (വിശദമായ കഥയ്ക്കു പാർവതികാണുക)

04. ആരുടെ വരം നിമിത്തമാണ്‌ ശ്രീകൃഷ്ണനു സുഭഗശരീരവും ബന്ധുസ്നേഹവും ഉണ്ടായത്?

     ഉത്തരം: പാർവ്വതി (വിശദമായ കഥയ്ക്കു പാർവതികാണുക)

05.‘ഭഗവതീ, ഇന്നു മുതൽ അവിടുത്തെ ശരീരം താമരപ്പൂവിന്റെ അല്ലിയുടെ നിറമുള്ളതായിത്തീരും.എന്ന്      ബ്രഹ്മാവ് ആരേയാണ്‌ അനുഗ്രഹിച്ചത്?

     ഉത്തരം: പാർവ്വതി (വിശദമായ കഥയ്ക്കു പാർവതികാണുക)
 
 
(തുടരും)

Saturday, 13 May 2017

ANT IS THE STAR ഉറുമ്പാണ്‌ താരം (Article by Sivadas Master Pazhampilly)


ഉറുമ്പാണ്‌ താരം
 


          ഭൂമിയിൽ കൂട്ടംകൂട്ടമായി അരിച്ചു നടക്കുന്ന ഒരു വിഭാഗം പ്രാണികളാണ്‌ ഉറുമ്പുകൾ. ഇവയെ ഇറുമ്പ്, എറുമ്പ് എന്നെല്ലാം പ്രാദേശികമായി പറയാറുണ്ട്. ഇറുക്കുന്നതാണ്‌ ഇറുമ്പ്. ഇറുക്കുക എന്ന പദത്തിന്‌  ഞെക്കുക, കൊമ്പു കൊണ്ട് കുത്തുക, കടിക്കുക, ദശിക്കുക എന്നെല്ലാം അർത്ഥമുണ്ട്. ഉറുമ്പു കടി ഏല്ക്കാത്ത മാനവർ വിരളമാണല്ലോ. (തുടരും)

വിവിധയിനം ഉറുമ്പുകൾ

          കട്ടുറുമ്പ്, നീറ്റുറുമ്പ്, നെയ്യുറുമ്പ്, പാമ്പുറുമ്പ്, പുളിയുറുമ്പ്, ശവംതീനിയുറുമ്പ്, കുനിയൻ, അരിച്ചാൻ (അരിച്ചാണി), പ്രാന്തനുറുമ്പ്  എന്നിങ്ങനെ എത്രയൊ തരം എറുമ്പുകളാണെന്നോ ഉള്ളത്. (തുടരും)

നാട്ടുറുമ്പുകളും കാട്ടുറുമ്പുകളും

          മനുഷ്യരുടെ വാസ സ്ഥലങ്ങൾക്കു സമിപം വസിക്കുന്ന എറുമ്പുകളാണ്‌ നാട്ടുറുമ്പുകൾ എന്നറിയപ്പെടുന്നത്. ഇവയെയാണ്‌ നമ്മുടെ വീടുകളിലും മറ്റും സർവ്വ സാധാരണമായി കണ്ടു വരുന്നത്. വളരെ ചെറിയ സുഷിരത്തിൽ കൂടി കടന്നു  വീടിന്റെ ഉള്ളിലും വിള്ളലുകളിലും പുറമെ  മണ്ണിനടിയിൽ പൊത്തുകളിലും അനേകായിരം എണ്ണമുള്ള സമൂഹമായി ഇവ ജീവിക്കുന്നു. മനുഷ്യരുടെ ഭക്ഷണാവശിഷ്ടങ്ങൾ, ചെറു പ്രാണികളും ഇഴജന്തുക്കളും അവയുടെ മൃതശരീരങ്ങളും ഭക്ഷിച്ചാണ്‌ ഇവ ജീവൻ നിലനിറുത്തുന്നത്.

          കാട്ടുറുമ്പുകൾ കാണപ്പെടുന്നത് മനുഷ്യവാസം കുറഞ്ഞ കാനനപ്രദേശങ്ങളിലാണ്‌. ഇവ മാളങ്ങളിലും മരപ്പൊത്തുകളിലും മൺകൂ​‍ന(വാത്മീകം, ചിതൽപുറ്റ്)കളിലും കോടിക്കണക്കിനു അംഗ സംഖ്യയുള്ള കോളണികൾ സ്ഥാപിച്ച് അജയ്യരായി വസിക്കുന്നു. ഇവരുടെ സാമ്രാജ്യം കാട്ടിലെ അതി ഭീകരരായ ഹിംസ്രജന്തുക്കൾക്കു പോലും ഭയമാണ്‌. കാട്ടുറുമ്പുകൾ കൂടുതൽ ഉപദ്രവകാരികളും ആക്രമണകാരികളും ആണ്‌. ജീവനുള്ള മൃഗങ്ങളേയും മനുഷ്യരേയും വരെ കാട്ടുറുമ്പുകൾ ആയിരക്കണക്കിനു എണ്ണം ഒന്നിച്ച്  ആക്രമിക്കുകയും ഇരയെ പൊതിഞ്ഞ് തിന്നു തീർക്കുകയും ചെയ്യും. കാട്ടുറുമ്പുകൾ ഭൂരിഭാഗവും വിഷവീര്യം കൂടിയവയാണ്‌. (തുടരും)

സാമൂഹ്യ ജീവിയായ ഉറുമ്പുകൾ


          സംഘജീവിതം നയിക്കുന്നവരാണ്‌ ഉറുമ്പുകൾ. സംഘടനാ ശക്തിയിൽ വിശ്വസിക്കുന്ന സാമൂഹ്യ ജീവികളാണിവ. പ്രയത്നശാലികളാണ്‌ ഉറുമ്പുകൾ. തന്റെ ശരീരഭാരത്തേക്കാൾ അനേകം മടങ്ങ് ഭാരമുള്ള വസ്തുക്കൾ വലിച്ചുകൊണ്ട് പോകുന്നതു കണ്ടാൽ നാം അത്ഭുതപ്പെടും. ഇത്രയും ചെറിയ ജീവി വളരെ വലിയൊരു ഭാരം ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നത് കാണുമ്പോൾ, ‘എനിക്കൊന്നും ഇത്രയും ഭാരിച്ച പണി ചെയ്യാനാവില്ലഎന്നു പറയുന്ന നാം ലജ്ജിച്ചു തല താഴ്ത്തുക തന്നെ ചെയ്യണം. സഹകരണ ബോധത്തോടെ, കർമ്മകുശലതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മിടുക്കരാണിവർ ഉറുമ്പുകൾ. (തുടരും)

ഉറുമ്പും ഭാഷയും

          ഉറുമ്പുകളുമായി ബന്ധപ്പെട്ട് അനേകം ഭാഷാശൈലികളുണ്ട്.  ഏതാനും ഉദാഹരണങ്ങൾ ചുവടെ ചേർക്കുന്നു.

          (1) അരുമ്പന്റെ മുതൽ ഉറുപരിക്കും

          (2) സ്വർഗ്ഗത്തിലെ കട്ടുറുമ്പാകുക

          (3) കുനിയൻ മദിച്ചാലും മുട്ടോളം (തുടരും)

ഉപദ്രവകാരികളും നിരുപദ്രവകാരികളും

          ചോണൻ (ചോണൽ, ചോനൻ) എന്ന പേരിൽ അറിയപ്പെടുന്ന ചുവന്ന നിറമുള്ള ഒരു തരം ഉറുമ്പുകളുണ്ട്. അവ മനുഷ്യരെ ഉപദ്രവിക്കാറില്ല.

          മനുഷ്യ പ്രകൃതിക്കും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന ഒരു വിഭാഗം ഉറുമ്പുകളാണ്‌ ചിതൽ (ചിതർ). ഇവ മരവും മറ്റും കാർന്നു തിന്നും.  ഒരു വർഷത്തിൽ അനേകം കോടി രൂപയുടെ തടി ഉല്പന്നങ്ങൾ ചിതലരിച്ചു പോകുന്നതായാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. വിലപ്പെട്ട താളിയോല ഗ്രന്ഥങ്ങളും മറ്റു പല രേഖകളും (കടലാസിൽ തയാറാക്കിയവ) ചിതൽ മൂലം നഷ്ടമാകുന്നത് നിത്യ സംഭവമാണ്‌.

          മറ്റൊരു തരത്തിൽ ചിന്തിച്ചാൽ, ദോഷകാരികളാണെങ്കിലും ചിതലുകൾ ചില ഉപകാരങ്ങളും ചെയ്യുന്നുണ്ട്. പ്രകൃതിയിൽ ഉപേക്ഷിക്കപ്പെട്ട തടികൾ, തടി ഉല്പന്നങ്ങൾ ജീവികൾക്ക് ശല്യമാകാതെ തിന്നുതീർക്കുകയും അവയെ മണ്ണാക്കി മാറ്റുകയും ചെയ്യുന്നതിവരാണ്‌. (തുടരും)

ഉറുമ്പു കടിച്ചാൽ

          പുളിയുറുമ്പ് കടിച്ചാൽ നീറ്റൽ അനുഭവപ്പെടുന്നത് അവ നമ്മുടെ ശരീരത്തിൽ ഫോമിക്ക് ആസിഡ് എന്ന അമ്ളം  പുരട്ടുന്നതിനാലാണ്‌. ഈ അമ്ളം തൊലിയിൽ പൊള്ളൽ ഉണ്ടാക്കുന്നതിനാൽ നമുക്ക് ശക്തിയായ നീറ്റൽ അനുഭവപ്പെടുന്നു. (തുടരും)

ഉറുമ്പു ലോകത്തെ തൊഴിൽ വിഭാഗങ്ങൾ

          വൈവിദ്ധ്യമായ തൊഴിലുകളിൽ ഏർപ്പെടുന്നവരാണ്‌ ഉറുമ്പുകൾ. കർഷകർ, പാചകക്കാർ, അദ്ധ്യാപകർ, വാസ്തുശില്പികൾ, രാജ്ഞികൾ, കാര്യസ്ഥർ, ആസൂത്രണ വിദഗ്ദ്ധർ, ഭടന്മാർ, ശിശുപരിപാലകർ, തൊഴിലാളികൾ, ചികിത്സകർ എന്നു തുടങ്ങി ഉറുമ്പു ലോകത്ത് ഇല്ലാത്ത തൊഴിൽ വിഭാഗങ്ങൾ ഇല്ലെന്നു വേണം പറയാൻ.

ഉറുമ്പുകൾ മനുഷ്യനു മാതൃക

          തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള ഒരു വർഗ്ഗീകരണം എല്ലായിനം ഉറുമ്പു വിഭാഗങ്ങളിലും ദൃശ്യമാണ്‌. ്‌. ഓരോയിനം ഉറുമ്പു  സമൂഹത്തിലേയും ഓരോ അംഗത്തിനും ഒരു നിശ്ചിത സ്ഥാനവും അതിനു അനുസൃതമായ തൊഴിലും ഉണ്ടായിരിക്കും. ആ അംഗത്തിൽ നിക്ഷിപ്തമായ കർത്തവ്യം പൂർത്തിയാക്കേണ്ടത് ആ അംഗത്തിന്റെ മൗലിക കടമയാണ് തങ്ങളുടെ ലക്ഷ്യം വിജയകരമായി നേടാനാവശ്യമായ ആസൂത്രണം നടത്തി, കാര്യക്ഷമമായ  ഏകോപനത്തിലൂടെ സഹകരണ മനോഭാവത്തൊടെ കർമ്മ മണ്ഡലത്തിൽ ആത്മാർത്ഥമായ സേവനം കാഴ്ച വെക്കുന്ന ഉറുമ്പുകൾ അഭിന്ദനം അർഹിക്കുന്നു. അവർ മനുഷ്യ രാശിക്കു അനുകരണീയരാണ്‌ എന്നും. (തുടരും)

ഉറുമ്പുകളും ഔഷധങ്ങളും

          എല്ലാ തരം ചികിത്സാരീതികളിലും പ്രാണികളേയും അവയിൽ നിന്നും ലഭിക്കുന്ന സ്രവങ്ങളേയും രോഗചികിത്സക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്.

          ചിതൽ പുറ്റിലെ മണ്ണും (ചിലർ ചിതലിനെയും) കടുകെണ്ണയും ചേർന്ന ഔഷധം ഊരു സ്തംഭം എന്ന അസുഖത്തിന്റെ ചികിത്സയിൽ ഉപയോഗിക്കുന്നു. കട്ടുറുമ്പിൽ നിന്നും ലഭിക്കുന്ന സ്രവങ്ങൾ വിയാഗ്രയിൽ (Viagra) ഫലപ്രദമായി ഉപയോഗിക്കുന്നു. (തുടരും)

ആന്റി ബയോടിക്കുകൾ നിർമ്മിക്കുന്ന ഉറുമ്പുകൾ

          ഫോമിക്ക പരലുഗുബ്രിസ് (Formica Paralugubris) എന്ന ശാസ്ത്ര നാമത്താൽ അറിയപ്പെടുന്ന തടിയുറുമ്പുകളിൽ രസതന്ത്രജ്ഞരും ഗവേഷകരും ഉണ്ടത്രെ. ഈ ഉറുമ്പുകൾ അവയുടെ ശരീരത്തിൽ നിന്നും പുറപ്പെടുവിക്കുന്ന രാസവസ്തുക്കളും മരത്തടിയിലെ പശയും ചേർത്ത് ഉണ്ടാക്കുന്ന മിശ്രിതങ്ങൾ വളരെ അധികം ഗുണകാരിയായ ആന്റിബയോട്ടിക്കുകളാണ്‌. ഉറുമ്പു സമൂഹത്തിൽ മാരകമായ മാറാവ്യാധികൾ പടർന്നു പിടിക്കാതെ ഉറുമ്പുകളെ സംരക്ഷിക്കുന്നത് അവയുണ്ടാക്കുന്ന ഇത്തരം ആന്റി ബയോട്ടിക്കുകളാണ്‌.

          ഉറുമ്പു ലോകത്തെ ആരോഗ്യം സംരക്ഷിക്കുന്ന ഇത്തരം ആന്റി ബയോടിക്കുകൾ ശേഖരിച്ച് മനുഷ്യർ പഠന-പരീക്ഷണങ്ങൾ നടത്തി തുടങ്ങി.  ആ ആന്റിബയോടിക്കുകളുടെ പ്രവർത്തനമെന്താണ്‌?, അവയുടെ ഘടന എന്ത്?, അവ മനുഷ്യരിൽ എങ്ങനെ പ്രതിപ്രവർത്തിക്കും?, അവ എങ്ങനെ നിർമ്മിക്കാം? എന്നിങ്ങനെ പല കാര്യങ്ങളും നാം ഗവേഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ ഗവേഷണങ്ങൾ വഴി നാം കണ്ടെത്തുന്ന കാര്യങ്ങൾ മനുഷ്യ വംശത്തിന്റെ ആരോഗ്യ സംരക്ഷണത്തിന്റെ അടിസ്ഥാന ശിലകളായി മാറും. അതിനാൽ തീർച്ചയായും പറയാം - ഉറുമ്പുകളാണ്‌ താരം. (തുടരും)

(തുടരും)