അശോകം
രാവണൻ തട്ടിക്കൊണ്ടുപോയ സീതാദേവിയെ താമസിപ്പിച്ചിരുന്നത് ശ്രീലങ്കയിൽ ഒരു അശോകവനത്തിൽ ആയിരുന്നു. വനം എന്നതിന് കാട് എന്ന അർത്ഥം ഇവിടെ കല്പിക്കേണ്ടതില്ല. ഉദ്യാനം എന്ന അർത്ഥമാണ് ഇവിടെ അഭികാമ്യം. അശോക വൃക്ഷങ്ങളുടെ സാമീപ്യം സീതാദേവിയുടെ ദുഃഖത്തെ അല്പമെങ്കിലും ശമിപ്പിക്കട്ടെ എന്നു കരുതിയാണോ രാവണനങ്ങനെ ചെയ്തത്?
പുരാണങ്ങളിൽ പ്രസിദ്ധമായ ഒരു പൂമരാണ് അശോകം. ശോകത്തെ ( ദുഃഖത്തെ/രോഗത്തെ) ശമിപ്പിക്കുന്നതി നാൽ (അകറ്റുന്നതിനാൽ) ഭവനങ്ങളിൽ അശോകം നട്ടുവളർത്തുന്നത് നന്ന്. വീടിന്റെ പിന്നിലോ ഇരു വശങ്ങളി ലോ അശോകമരം നടുന്നതിനെയാണ് വാസ്തു വിദഗ്ദ്ധർ അംഗീകരിക്കുന്നത്.
പത്തു മീറ്ററോളം ഉയരത്തിൽ വളരുന്നവൃക്ഷമാണ്‌അശോകമരം.
ചുവപ്പു നിറത്തോടു കൂടിയ പുഷ്പങ്ങളും ചെമ്പു നിറമുള്ള തളിരകളും കാണുമ്പോൾ തന്നെ നമ്മുടെ മനസ്സിലൊരുകുളിരുണ്ടാകും; ശോകം പതിയെ മനസ്സിൽ നിന്നും പിൻവാങ്ങും.
സറാക്ക ഇൻഡിക്ക എന്ന ശാസ്ത്രീയ നാമത്തിലാണ് അശോകം അറിയപ്പെടുന്നത്. ധാരാളം ആയുർവ്വേദ ഔഷധങ്ങളുടെ നിർമ്മാണ ത്തിൽ അശോകത്തിന്റെ വിവിധ ഭാഗങ്ങൾ
ഉപയോഗിച്ചു വരുന്നു. ഗർഭാശയ രോഗങ്ങൾ, ത്വൿരോഗങ്ങൾ, രക്തപിത്തം, ആർത്തവസംബന്ധിയായ രോഗങ്ങൾ, മൂത്രാശയരോഗങ്ങൾ, കരപ്പൻ എന്നിവയുടെ ചികിത്സയിൽ അശോകത്തിന്റെ വിവിധ ഭാഗങ്ങൾ (തൊലി, പൂവ്, വേര്, ഇല, മുതലായവ) ഉപയോഗിച്ചു വരുന്നു.

No comments:
Post a Comment