WELCOME

ഏവർക്കും മംഗളാശംസകൾ! വായിച്ചു വളരുക! ചിന്തിച്ചു വിവേകം നേടുക! മംഗളാശംസകൾ!

WELCOME

WELCOME TO THE WEBSITE OF SIVADAS MASTER PAZHAMPILLY

Friday, 25 June 2021

പെൻഷൻ പരിഷ്കരണ വഴികളിലൂടെ

 പെൻഷൻ പരിഷ്കരണ വഴികളിലൂടെ

ഭാഗം 01

പരിഷ്കരണം ഒറ്റമൂലികളിലൂടെ


പതിനൊന്നാം ശമ്പള കമ്മീഷൻ ശുപാർശയനുസരിച്ച് കേരളത്തിൽ പെൻഷൻ 2019 ജൂലായ് 1 പ്രാബല്യത്തോടെ പരിഷ്കരിച്ച് അനുവദിക്കുകയുണ്ടായി.
മുൻ കാലങ്ങളിലൊക്കെ നിലവിലുള്ള അടിസ്ഥാന പെൻഷൻ, നിശ്ചിത ശതമാനം ക്ഷാമാശ്വാസം, (മറ്റൊരു) നിശ്ചിത ശതമാനം ഫിറ്റ്മെന്റ്‌ എന്നിവയുടെ തുകയാണ് പരിഷ്കരിച്ച അടിസ്ഥാന പെൻഷനായി കണക്കാക്കിയിരുന്നത്.
2004ലെ പരിഷ്കരണത്തിൽ നിലവിലുള്ള അടിസ്ഥാനപെൻഷൻ + 59% ക്ഷാമാശ്വാസം + 6% ഫിറ്റ്മെന്റ്‌ എന്ന സൂത്രവാക്യമാണ് ഉപയോഗിച്ചത്.
ഉദാഹരണം 1:

അടിസ്ഥാനപെൻഷൻ 10,000 രൂപ ആയിരുന്നെങ്കിൽ

2004ലെ പരിഷ്കരിച്ച ബേസിക് പെൻഷൻ = 10000 + 5900 + 600 = 16500 ആകും.

(സ്റ്റേജ് ബനഫിറ്റും മിനിമം ബെനഫിറ്റും ഉണ്ടായിരുന്നു.)
2009 ലെ പരിഷ്കരണത്തിൽ നിലവിലുള്ള അടിസ്ഥാനപെൻഷൻ + 64% ക്ഷാമാശ്വാസം +12% ഫിറ്റ്മെൻ്റ് എന്ന സൂത്രവാക്യം ഉപയോഗിച്ചത് .
ഉദാഹരണം 2:

അടിസ്ഥാനപെൻഷൻ 10,000 രൂപ ആയിരുന്നെങ്കിൽ 2009ലെ
പരിഷ്കരിച്ച ബേസിക് പെൻഷൻ = 10000 + 6400  + 1200 = 17600 ആകും.
2014 പരിഷ്കരണത്തിൽ നിലവിലുള്ള അടിസ്ഥാനപെൻഷൻ + 80 % യാമ ശ്വാസം +18% ഫിറ്റ്മെൻ്റ് എന്ന സൂത്രവാക്യമാണ് പ്രയോജനപ്പെടുത്തിയത് .
ഉദാഹരണം 3:

അടിസ്ഥാനപെൻഷൻ 10,000 രൂപ ആയിരുന്നെങ്കിൽ 2014ലെ
പരിഷ്കരിച്ച ബേസിക് പെൻഷൻ = 10000 + 8000 + 1800 = 19800 ആകും.
2019ലെ പരിഷ്കര ഉത്തരവ് ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി നിലവിലുള്ള ബേസിക്  പെൻഷനെ 1.38 കൊണ്ട് ഗുണിച്ചാൽ പരിഷ്കരിച്ച ബേസിക് പെൻഷൻ
കിട്ടും എന്നാണ് പറഞ്ഞത്. ഇങ്ങനെ കിട്ടുന്ന സംഖ്യ 10 ൻ്റെ ഗുണിതമല്ലെങ്കിൽ അടുത്ത 10 ലേക്ക് ഉയർത്തണമെന്നും പറഞ്ഞിരുന്നു.
ഉദാഹരണം 4:
അടിസ്ഥാനപെൻഷൻ 10,000 രൂപ ആയിരുന്നെങ്കിൽ

2019ലെ പരിഷ്കരിച്ച ബേസിക് പെൻഷൻ = 10000 X 1.38 = 13800 ആകും.
ഉദാഹരണം 5:
അടിസ്ഥാനപെൻഷൻ 14329 രൂപ ആയിരുന്നെങ്കിൽ, 2019ലെ
പരിഷ്കരിച്ച ബേസിക് പെൻഷൻ = 14329 X 1.38 =19774.02 = 19780 ആകും.
ഇത്തവണ പരിഷ്കരണ രീതി വളരെ ലളിതം എന്നെല്ലാവരും അഭിപ്രായപ്പെട്ടു. പണ്ടും അങ്ങനെ തന്നെ ആയിരുന്നു. പക്ഷെ 2 വീതം ഘട്ടങ്ങളിലായി ചെയ്തു എന്നു മാത്രം.

ഉദാഹരണം 1 ൽ ഗുണകം 1.65 ഉം ഉദാഹരണം 2ൽ ഗുണകം 1.76ഉം ഉദാഹരണം ൽ ഗുണകം 1.98ഉം ആയി ഉപയോഗിച്ച് അതാതു കാലഘട്ടങ്ങളിലെ പരിഷ്കരിച്ച അടിസ്ഥാന പെൻഷനുകൾ കണ്ടെത്താം.
2019ലെ 1.38 കൊണ്ടു ഗുണിച്ച് പുതിയ ബേസിക് പെൻഷൻ കണ്ടെത്തുന്ന രീതി പലർക്കും വളരെ ഇഷ്ടമായി. ഇതിൻ്റെ ചുവടുപിടിച്ച് പലരും പുതിയ ഒറ്റമൂലികൾ ഉണ്ടാക്കാൻ തുടങ്ങി.
ചില ഉദാഹരണങ്ങൾ ചുവടെ ചേർക്കട്ടെ.
01. ഡി.ആർ. കുടിശ്ശിക കണക്കാക്കാൻ ബേസിക് പെൻഷനെ 2.82 കൊണ്ട്  ഗുണിക്കണം.
02. റിവിഷൻ കുടിശ്ശിക കണക്കാക്കാൻ ബേസിക് പെൻഷനെ 2.34 കൊണ്ട് ഗുണിക്കണം.
03. ഡി.ആർ. കുടിശ്ശിക, റിവിഷൻ കുടിശ്ശിക എന്നിവയുടെ മൊത്തം തുക കണക്കാക്കുന്ന തിന് ബേസിക് പെൻഷനെ 5.1606 കൊണ്ട് ഗുണിക്കണം.
ഇങ്ങനെ കുറുക്കുവഴികൾ പലതും കൂടു പിളർന്നു പുറത്തുവന്നു. പക്ഷെ അവയ്ക്കെല്ലാം പരിമിതികളുണ്ട്. എല്ലാ ബേസിക് പെൻഷനുകൾക്കും അവ കൃത്യമായ ഉത്തരം നല്കില്ല. 2.82, 2.34 എന്നിവ കൃത്യമായി ഉത്തരം നല്കണമെങ്കിൽ ബേസിക് പെൻഷൻ 00 ൽ അവസാനിക്കുന്ന സംഖ്യയായിരിക്കണം. 5.1606 എന്ന ഗുണകം ഉപയോഗിക്കുമ്പോൾ കൃത്യമായ ഉത്തരം ലഭിക്കുന്നതിന് ബേസിക് പെൻഷൻ 0000 ത്തിൽ അവസാനിക്കുന്നതായിരിക്കണം.
ഏകദേശ ഉത്തരം ലഭിക്കുന്നതിനാണിവ എന്ന മറു ന്യായത്തിനു പ്രസക്തിയില്ല. കണക്കിലെന്തിനാ ഏകദേശം, കൃത്യം തന്നെ ആയിക്കൂടെ?
ഇതി
ന്റെ ഭാഗം 2
(പരിഷ്കരണം വഴികളിലൂടെ - എന്തിനിത്ര തരം അരിയറുകൾ?)
വായിക്കുമല്ലോ. അതു് അടുത്ത ദിവസം പോസ്റ്റ് ചെയ്യാം.
സ്നേഹാശംസകളോടെ,
                       ശിവദാസ് മാസ്റ്റർ പഴമ്പിളളി

ഭാഗം -2
പരിഷ്കരണ വഴികളിലൂടെ
എന്തിനിത്ര അരിയറുകൾ
ശമ്പള പരിഷ്കരണമാകട്ടെ, പെൻഷൻ പരിഷ്കരണമാകട്ടെ, അതു ഉത്തരവായിക്കഴിഞ്ഞാൽ പിന്നീട് കണക്കുകൂട്ടലുകൾ തുടങ്ങുകയായി. എന്തു കിട്ടും? എത്ര കിട്ടും? എന്നു കിട്ടും? എന്നറിയാനുള്ള ആകാംക്ഷ എല്ലാവരിലും ഉണ്ടാകും. ചിലരത് പരസ്യമായി മററുള്ളവരോട് ചോദിച്ചു മനസ്സിലാക്കും. വേറൊരു കൂട്ടരുണ്ട്, അവർക്കിതൊന്നും ആവശ്യമില്ല. തരുന്നതു കൊണ്ട് വാങ്ങിക്കുന്നു എന്നു മാത്രം എന്ന ഭാവമാണവർക്ക്.
നമുക്കു കിട്ടാനുള്ള ആനുകൂല്യങ്ങളെക്കുറിച്ച് ബോധവാന്മാരാകുന്നത് അത്ര ചീത്ത കാര്യമൊന്നുമല്ല. അറിവ് എന്നും ഗുണം ചെയ്യും. തിരികെ വാങ്ങാനാളില്ലാതെ ആയിരക്കണക്കിന് കോടി രൂപ ട്രഷറി നിക്ഷേപങ്ങളായി ഉണ്ട് എന്ന് അഞ്ചാറു മാസം മുമ്പ് ഒരു പ്രമുഖ മലയാളം പത്രത്തിൽ കണ്ടു. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതു്

കുടുംബപെൻഷന് നോമിനിയെ നിർദ്ദേശിക്കാൻ മറന്നു പോയ....

No comments:

Post a Comment