ഇടവപ്പാതി കനത്തപ്പോൾ
കാറ്റും മഴയും കലി തുള്ളിയപ്പോൾ
നിലംപൊത്തിപ്പോയെന്റെ
പച്ചക്കറിപ്പന്തൽ
സഹിക്കുവതെങ്ങനെ ഞാൻ
പല പ്രായത്തിലുള്ള
പത്തു മുപ്പത്തഞ്ചു
കൂശ്മാണ്ഡ കുഞ്ഞുങ്ങൾ
മത്തങ്ങകൾ
വീണിതല്ലോ കിടക്കുന്നു ധരിണിയിൽ
ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ
No comments:
Post a Comment