WELCOME

ഏവർക്കും മംഗളാശംസകൾ! വായിച്ചു വളരുക! ചിന്തിച്ചു വിവേകം നേടുക! മംഗളാശംസകൾ!

WELCOME

WELCOME TO THE WEBSITE OF SIVADAS MASTER PAZHAMPILLY

Monday, 26 December 2016

VIVEKANANDA ON EDUCATION (BY SIVADAS MASTER PAZHAMPILLY)

VIVEKANANDA ON EDUCATION

VIVEKANANDA ON EDUCATION
(ARTICLE BY SIVADAS MASTER)


1.0
Swami Vivekananda was a great scholar of Indian Philosophy. His educational philosophy has been shaped according to his philosophical views. We can have a quick and brief tour of his educational thoughts.
1.1
Being a Vedanthi, Swamiji regarded man perfect from birth. So, according to his vedantic views, Swami Vivekananda defined education as: “Education is the manifestation of the divine perfection already in man”.
1.2
Education is not for imparting of instruction or for delivering huge quantities of information labeled as knowledge. Education is life building, character-forming and assimilation of ideas. It should help the learner to form adesirable character, to strengthen the mind, to expand the intellect and to enable one to stand on one’s own leg. Thus the ultimate aim of Education is man-making achieved by the development of an all round, wholesome and properly integrated personality.
1.3
Swami Vivekananda believe in auto-education or self-learning or self-teaching.
1.4
He compares the child to a plant in a garden; and the teacher to the gardener. The the gardener prepares the ground for the growth of the plants in his garden. He protects them in the natural way and nourishes them in such a manner that they can grow properly. Like that the teacher should:
(i) Take care of the children
(ii) Provide them a suitable environment
(iii) Look after their proper growth
(iv) Activate the motivation that comes from within the child and
(V) Encourage the child to use its body, mind and sense organs properly to achieve
       maximum development
1.5 
The teacher has to provide environment so that the child may become aware of the immense treasure of knowledge lying buried in his/ her mind.
1.6
Swami Vivekananda advocates for a national educational system. He says: “ The ideal is that we  must have the whole education of the country , spiritual and secular, in our hands, and it must be on national lines, through national methods, as far as practicable.” He believed in the utility of the education of the masses. The real cause of our national downfall is our indifference to the education of the masses. To rebuild our mother India , we have to pay due attention to the education of the masses. 
1.7
Swami Vivekananda propounded a philosophy of education which India needs at present badly. Swamiji’s views on education is well appreciated, not only in India but in the whole world, by the educational philosophers and educational experts.  
 (ARTICLE BY SIVADAS MASTER)



 
 
 
 
 
 
 
SIVADAS MASTER

പ്രാദേശിക ചരിത്ര സംരക്ഷണം


പ്രാദേശിക ചരിത്ര സംരക്ഷണം

    നമ്മുടെ പ്രദേശത്തിനും ഒരു ചരിത്രമുണ്ട്. ഇവിടെയും സാമൂഹ്യ പ്രവർത്തകരും ജനസേവകരും ജനസേവന സ്ഥാപനങ്ങളും ഉണ്ടായിരുന്നു; ഇന്നും ഉണ്ട്. ഇത്തരം വ്യക്തികളുടെ, സ്ഥാപനങ്ങളുടെ അഥവാ ഈ പ്രദേശത്തിന്റെ തന്നെ ചരിത്രം രേഖപ്പെടുത്തണ്ടേ? സംരക്ഷിച്ച് ഭാവി തലമുറകൾക്ക് കൈമാറേണ്ടേ?

    ഒരു പ്രദേശത്തിന്റെ ചരിത്രം അവിടെ വസിക്കുന്ന ജനങ്ങളുടെ, അവിടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ, സംഘടനകളുടെ എല്ലാം ചരിത്രമാണ്‌. പലവ്യക്തികളുടേയും മരണത്തോടെ, ഏതാനും വർഷങ്ങൾക്കുള്ളിൽ അവരുമായി ബന്ധപ്പെട്ട വിവരങ്ങൾ വിസ്മൃതമാകുന്നു. അടുത്ത ബന്ധുക്കൾ പോലും കാലയവനികയ്ക്കു പിന്നിൽ വിലയം പ്രാപിച്ച തങ്ങളുടെ പൂർവ്വികരെ കുറിച്ച് ശരിയായ ധാരണ വച്ചു പുലർത്തുന്നില്ല എന്നതാണ്‌ വാസ്തവം.  
            ലേഖകൻ നടത്തിയ ഒരു സർവ്വെയിൽ കണ്ടെത്തിയത് 98% വ്യക്തികൾക്കും അവരുടെ പൂർവ്വികരെ കുറിച്ചുള്ള ധാരണ വളരെ പരിമിതമാണ്‌ എന്നാണ്‌. തൃശൂർ ജില്ലയിലെ 10 പഞ്ചായത്തുകളിലെ 500 കുടുംബങ്ങളിൽ നിന്നുള്ള 2000 വ്യക്തികളെ പഠനത്തിന്‌ വിധേയമാക്കി. സ്വന്തം മുത്തച്ഛൻ, മുത്തശ്ശി എന്നിവരെ കുറിച്ചുള്ള വിവരങ്ങൾക്കപ്പുറം പിന്നിലേക്ക് പോകുവാൻ 57% കുടുംബങ്ങൾക്കും ( വ്യക്തികളുടെ കാര്യത്തിൽ 62% പേർക്കും) സാധിക്കുന്നില്ല. അച്ഛന്റെ അല്ലെങ്കിൽ അമ്മയുടെ മുത്തച്ഛന്റെ (മുത്തശ്ശിയുടെ) പേരെന്ത് എന്ന ചോദ്യത്തിനു ഉത്തരം കണ്ടെത്താൻ സാധിക്കാത്ത അവസ്ഥ എത്രയധികം ലജ്ജാകരമാണ്‌. മുത്തച്ഛൻ, മുത്തശ്ശി എന്നിവരുടെ പിതാമഹന്മാർ  ആരൊക്കെ എന്ന് ഓർത്തെടുക്കാൻ 99% വ്യക്തികൾക്കും കഴിയുന്നില്ല. അത്തരം കാര്യങ്ങളെല്ലാം ഇനിയൊരിക്കലും ലഭ്യമാകാത്തവിധം മറവിയുടെ അന്തരാളങ്ങളിലേക്ക് കൂപ്പുകുത്തിയിരിക്കയാണ്‌; ഇനിയൊരു പൊങ്ങി വരലിനുള്ള സാദ്ധ്യത ബാക്കിവെക്കാതെ.(തുടരും)

NO CHANGE TO CHANGE (SIVADAS MASTER PAZHAMPILLY)


NO CHANGE TO CHANGE
(SIVADAS MASTER PAZHAMPILLY)

മാറ്റമില്ലാത്തതു മാറ്റത്തിനു മാത്രം
(മാറ്റങ്ങൾ അനിവാര്യം)
(ശിവദാസ് മാസ്റ്റർ പഴമ്പിള്ളി)

ചലനം ചലനം ചലനം ………
മാനവ ജീവിത പരിണാമത്തിൻ
മയൂരസന്ദേശം.........................

      പണ്ട് കേരളത്തിലെ സിനിമാ കൊട്ടകകളിൽ നിന്നും വൈകുന്നേരം 6 മണി ആയാൽ കേട്ടിരുന്ന ഒരു ഗാനമാണിത്. ചലനം പരിണാമമാണ്‌. അതുണ്ടെങ്കിൽ മാത്രമെ ജീവൻ, ജീവിതം ഉള്ളു. ജഢത്വവും സ്ഥിരതയും മനുഷ്യനെ നിഷ് പ്രഭമാക്കുന്നു. ഇവ രണ്ടും മാറ്റത്തെ എതിർക്കുവാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നു. മാറ്റത്തെ പ്രതിരോധിക്കുകയല്ല വേണ്ടത്; പകരം മാറ്റങ്ങളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് പുതു പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ്‌ ചെയ്യേണ്ടത്. ഈ പ്രപഞ്ചത്തിൽ മാറ്റമില്ലാത്തത് മാറ്റം മാത്രാമാണ്‌ എന്ന് മാർക്സ് അഭിപ്രായപ്പെട്ടിട്ടുണ്ട്.
      പല നേതാക്കളും നേതൃസ്ഥാനത്ത് എത്തിയാൽ പിന്നെ തങ്ങളുടെ സ്ഥാനം നഷ്ടപ്പെടാതിരിക്കണം; പുതിയ പരിഷ്കാരങ്ങളൊന്നും വേണ്ട എന്ന മാനസിക അവസ്ഥയിൽ എത്തിച്ചേരുന്നു. അന്നു മുതൽ അവർ മാറ്റത്തെ എതിർക്കുവാൻ അറിഞ്ഞോ അറിയാതെയോ പ്രവർത്തിച്ചു തുടങ്ങുന്നു. പക്ഷെ മാറ്റമില്ലായ്മ നിശ്ചലതയാണ്‌, മരണമാണ്‌ എന്ന് അവർ മനസ്സിലാക്കുന്നില്ല. അവരുടെ പ്രവൃത്തികൾ അവരിലെ നേതൃത്വ ഗുണങ്ങളുടെ ശോഭ കെടുത്തുന്നു. പുതിയ വ്യക്തികളുടെ ആഗമനം മൂലം തന്റെ ഇരിപ്പിടം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി പല നേതാക്കളും മാറ്റത്തെ എതിർക്കുന്നവരായി മാറുന്ന ദയനീയ കാഴ്ചയാണ്‌ സംഘടനാ രംഗത്ത് നാമിന്ന് കാണുന്നത്. പുതു തലമുറയുടെ രംഗപ്രവേശം ഒരിക്കളും തടയാനാവില്ല, കാലഗതിയുടെ അനിവാര്യതയാണ്‌ അത് എന്ന് അവർ മനസ്സിലാക്കുന്നില്ല. (തുടരും)

A BIG SALUTE TO SCIENCE (ശാസ്ത്രത്തെ തൊഴുന്നു ഞാൻ...) (SIVADAS MASTER PAZHAMPILLY)


CONCRETE FORESTS (SIVADAS MASTER PAZHAMPILLY)

 

COCONUT TREES OF KERALA (SIVADAS MASTER PAZHAMPILLY)