WELCOME

ഏവർക്കും മംഗളാശംസകൾ! വായിച്ചു വളരുക! ചിന്തിച്ചു വിവേകം നേടുക! മംഗളാശംസകൾ!

WELCOME

WELCOME TO THE WEBSITE OF SIVADAS MASTER PAZHAMPILLY

01


പെൻഷൻ നിയമങ്ങളും
പെൻഷൻ പരിഷ്കരണങ്ങളും
സേവനകാലഘട്ടത്തിൽ തന്റെ ചുമതലകളും കർത്തവ്യങ്ങളും തൃപ്തികരമായി നിർവ്വഹിച്ചിന്റെ അംഗീകാരമായി ജീവനക്കാരനു ലഭിക്കുന്ന പ്രധാന അവകാശമാണ്‌ പെൻഷൻ.

അതൊരു ഔദാര്യമല്ല

(Supreme Court S. L. P. (C) No. 9425/19 84)

വിവിധ തരം പെൻഷനുകൾ

1. Compensation Pension                     2 . Invalid Pension

3. Retiring Pension                              4. Superannuation Pension

5. Compassionate Pension                    6. Prorata Pension

7. Ex-gratia pension                             8. Service gratuity      

9. Extra-ordinary Pension                      10. Anticipatory Pension      

11. Provisional Pension                        12. Contributory Pension     

13. Non- Contributory Pension               14. Family Pension, etc

പെൻഷൻ ആനുകൂല്യങ്ങൾ

1. പെൻഷൻ                                2. കമ്യൂട്ടേഷൻ

3. ഡി.സി. ആർ. ജി.                       4. ടേർമിനൽ ലീവ് സറണ്ടർ

5. ഫാമിലി പെൻഷൻ (ജീവനക്കാരന്റെ / പെൻഷൻകാരന്റെ മരണ ശേഷം / മാൻ മിസ്സിങ്ങ് മൂലം ആശ്രിതർക്ക്)

വിരമിക്കൽ / പെൻഷൻ തിയതി

       പ്രായം (56) തികയുന്ന മാസത്തിന്റെ അവസാന ദിവസമാണ്‌ പെൻഷൻ നിലവിലുള്ള നിയമ പ്രകാരം സാധാരണ ജീവനക്കാർ സർവീസിൽ നിന്നും വിരമിക്കേണ്ടത്.

        ജനന തിയതി ഒന്നാം തിയതി ഉള്ളവർക്കിത് ബാധകമല്ല. അവർ മുൻ മാസത്തിന്റെ അവസാന ദിനം (എ. എൻ - ഉച്ചതിതിരിഞ്ഞ് ) വിരമിക്കേണ്ടതാണ്‌.

        അദ്ധ്യാപകാര്യത്തിൽ ജൂലൈ 2 ഉം അതിനു ശേഷവും ജനിച്ചവർക്ക് അദ്ധ്യയന വർഷം അവസാനദിനം വരെ സേവനത്തിൽ തുടരാം. ജൂലൈ 1 നു ജനിച്ചവർ ജൂൺ 30 നു റിട്ടയർ ചെയ്യണം. 

        വ്യത്യസ്ത പെൻഷൻ പ്രായമുള്ളവർക്ക് അതിനനുസരിച്ച് വിരമിക്കൽ തിയതി നിർണ്ണയിക്കാം. വിരമിക്കൽ തിയതിയുടെ തൊട്ടടുത്ത ദിനം മുതൽ പെഷൻ തുടങ്ങും.

 

  12 -05- 1962     നു ജനിച്ചാൽ വിരമിക്കൽ തിയതി    31 - 05 - 2018

  12 -02- 1959     നു ജനിച്ചാൽ വിരമിക്കൽ തിയതി    28 - 02 - 2015

  01 -08- 1965     നു ജനിച്ചാൽ വിരമിക്കൽ തിയതി    31 - 07 - 2031

  01 -03- 1941     നു ജനിച്ചാൽ വിരമിക്കൽ തിയതി    29 - 02 - 1996

  15 -08-1955      നു ജനിച്ചാൽ വിരമിക്കൽ തിയതി       31 - 03 - 2011     Unification)

 

പെൻഷൻ കണക്കാക്കൽ - വിവിധ ഘട്ടങ്ങൾ

1. യോഗ്യസേവനകാലം കാണുന്നവിധം

 
 
Y
M
D
 
ജനനതിയ്യതി
 
 
 
 
പെൻഷൻ പ്രായം
 
 
 
 
വിരമിക്കൽ തിയതി
 
 
 
 
പെൻഷൻ തിയ്യതി
 
 
 
 
സേവനാരംഭ തിയതി
 
 
 
 
സേവനകാലം
 
 
 
 
+ എലിജിബിൾ ബ്രോക്കൺ സർവീസ്
 
 
 
 
- അയോഗ്യ സേവനകാലം
 
 
 
 
യോഗ്യസേവനകാലം
 
 
 
 
യോഗ്യസേവനകാലം റൗണ്ടിങ്ങ് പെൻഷൻ
 
 
 
 
യോഗ്യസേവനകാലം റൗണ്ടിങ്ങ്  ഡി.സി.ആർ.ജി
 
 
 
 
 
 
 
 

 

ആദ്യ പെൻഷൻ ദിന (റിട്ടയർമെന്റു തിയതിയുടെ തൊട്ടടുത്ത തിയതി) ത്തിൽ നിന്നും സേവനാരംഭ തിയതി കുറച്ചതിനോട് എലിജിബിൾ ബ്രോക്കൺ സർവ്വീസ് കാലം കൂട്ടി, അയോഗ്യ സേവനകാലം കുറച്ചാൽ യോഗ്യ സേവനകാലം കിട്ടും. നിയമാനുസൃതം റൗണ്ട് ചെയ്യണം

ശരാശരി വേതനം(AE) കാണൽ

അവസാന 10 മാസത്തെ ബി.പി. യുടെ തുകയെ 10 കൊണ്ട് ഹരിച്ചാൽ AE .കിട്ടും .

1
2
3
4
5
6
7
8
9
10
തുക
AE=
തുക /10
 
 
 
 
 
 
 
 
 
 
 
 

 

മാസ പെൻഷൻ (ഒറിജിനൽ പെൻഷൻ) കാണൽ

 A.E. യുടെ 50% കണ്ട് അതിനെ യോഗ്യ സേവനകാലം കൊണ്ട് ഗുണിച്ച് 30 ഹരിക്കുക. കിട്ടുന്ന സംഖ്യയെ അപ്പർ റൗണ്ടിങ്ങ് നടത്തിയാൽ (തൊട്ടടുത്ത ഉയർന്ന രൂപയിലേക്ക്‌) മാ പെൻഷൻ (ഒറിജിനൽ പെൻഷൻ) ലഭിക്കും

                 മാസ പെൻഷൻ = AE x (50/100) x (QS/30)

  കമ്യൂട്ടേഷൻ തുക

മാസ (ഒറിജിനൽ) പെൻഷനെ പരമാവധി കമ്യൂട്ടേഷൻ % കൊണ്ട് ഗുണിച്ച് കിട്ടുന്ന സംഖ്യയിലെ പൂർണ്ണ സംഖ്യ മാത്രം എടുക്കുക. ഇതായിരിക്കും മാസ കമ്യൂട്ടേഷൻ തുക. ഇതിനെ 12 കൊണ്ട് ഗുണിച്ചാൽ വാർഷിക കമ്യൂട്ടേഷൻ തുക ലഭിക്കും. വാർഷിക കമ്യൂട്ടേഷൻ തുകയെ കമ്യൂട്ടേഷൻ ഫാക്റ്റർ കൊണ്ടു ഗുണിച്ചാൽ മൊത്തം കമ്യൂട്ടേഷൻ തുക (കമ്യൂട്ടെഡ് വാല്യു) കിട്ടും. ഇതൊരു ഭിന്ന സംഖ്യ ആണെങ്കിൽ ഇവിടെ അപ്പർ റൗണ്ട് ചെയ്ത് തൊട്ടടുത്ത                            ഉയർന്ന പൂർണ്ണസംഖ്യ കാണുക. അതായിരിക്കും മൊത്തം കമ്യൂട്ടേഷ ൻ വാല്യു (തുക).

 
മാസ കമ്യൂട്ടേഷൻ തുക             = മാസ (ഒറിജിനൽ) പെൻഷൻ x കമ്യൂട്ടേഷൻ %

വാർഷിക കമ്യൂട്ടേഷൻ തുക       = മാസ കമ്യൂട്ടേഷൻ തുക x 12

കമ്യൂട്ടേഷൻ ഫാക്റ്റർ CF            = CF

മൊത്തം കമ്യൂട്ടേഷൻ വാല്യു (തുക) = വാർഷിക കമ്യൂട്ടേഷൻ വാല്യു (തുക) x CF

                                            (അപ്പർ റൗണ്ട് ചെയ്ത് തൊട്ടടുത്ത ഉയർന്ന                                                   പൂർണ്ണസംഖ്യ കാണുക)

റെഡ്യൂസ്ഡ് പെൻഷൻ

   ഒറിജിനൽ പെൻഷനിൽ നിന്നും മാസ കമ്യൂട്ടേഷൻ തുക കുറച്ചാൽ റെഡ്യൂസ്ഡ് പെൻഷൻ കിട്ടും.

 

റെഡ്യൂസ്ഡ് പെൻഷൻ = ഒറിജിനൽ പെൻഷൻ - മാസ കമ്യൂട്ടേഷൻ തുക

 

   കമ്യൂട്ടേഷൻ തുക കൈപറ്റിയതിനു ശേഷം തൊട്ടടുത്ത മാസം ഒന്നാം തിയതി മുതൽ റെഡ്യൂസ്ഡ് പെൻഷനാണ്‌ ലഭിക്കുക

കമ്യൂട്ടേഷൻ കാലാവധിയും ഒറിജിനൽ പെൻഷൻ പുനഃസ്ഥാപനവും

          കമ്യൂട്ടേഷൻ തുക കാണുവാൻ ഉപയോഗിച്ച കമ്യൂട്ടേഷൻ ഫാക്റ്റർ റൗണ്ട് ചെയ്തു കിട്ടുന്ന പൂർണ്ണ സംഖ്യയ്ക്കു തുലമായ വർഷം കമ്യൂട്ടേഷൻ കാലാവധി ആയിരിക്കും അതു വരെ റെഡ്യൂസ്ഡ് പെൻഷനാണ്‌ ലഭിക്കുക. ഈ കാലാവധി കഴിഞ്ഞാൽ ഒറിജിനൽ പെൻഷൻ പുനഃ സ്ഥാപിക്കും.

        ഒന്നിലധികം തവണകളായിട്ടാണ്‌ കമ്യൂട്ടേഷൻ തുക ലഭിച്ചതെങ്കിൽ ഒരോ ഭാഗവും പ്രത്യേകം പ്രത്യേകം ആയിട്ടാണ്‌ പുനഃ സ്ഥാപിക്കുക

    ഇപ്പോൾ പുനഃസ്ഥാപനത്തിനു പ്രത്യേകം അപേക്ഷ കൊടുക്കേണ്ടതില്ല എന്നാണ്‌ വ്യവസ്ഥ. എങ്കിലും 2 മാസം മുമ്പ് ട്രഷറി ഓഫീസറെ രേഖാമൂലം  അറിയിക്കുന്നതാണ്‌ നല്ലത്.

ഡി.സി.ആർ.ജി.

          സർവ്വീസ് പെൻഷനു പുറമെ ജീവനക്കാരനു ലഭിക്കുന്ന ഒരാനുകൂല്യമാണ്‌ D. C. R. G.  എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ഡെത്ത് കം റിട്ടയർമെന്റ് ഗ്രാറ്റുവിറ്റി. KSR Part 3 DCRG ക്ക് അഡീഷണൽ ഗ്രാറ്റുവിറ്റി എന്ന പേരും ചേർത്തിട്ടുണ്ട്. ജീവനക്കാരൻ സർവ്വീസിലിരിക്കെ മരിച്ചാൽ അവകാശികൾക്ക് ഈ ആനുകൂല്യം നല്കുന്നതിനാലാണ്‌ ഇതിന്‌ ഡെത്ത് കം റിട്ടയർമെന്റ് ഗ്രാറ്റുവിറ്റി എന്ന പേരു വന്നത്.

        5 വർഷമോ അതിൽ കൂടുതലോ സർവ്വീസുള്ളവർക്കേ സാധാരണ നിരക്കിൽ DCRG ലഭിക്കയുള്ളു. യോഗ്യ സേവനകാലഘട്ടത്തിലെ ഓരോ പൂർണ്ണവർഷത്തിനും ½ മാസത്തെ വേതനം എന്ന നിരക്കിലാണ്‌ അനുവദിക്കുന്നത്. നിലവിൽ പരമാവധി സേവനകാലം 33 വർഷവും പരമാവധി തുക 14 ലക്ഷവും ആണ്‌. പൂർവ്വ കാലങ്ങളിൽ ഇത് വ്യത്യസ്തമായി രുന്നു. അവസാന വേതന ( BP + DA) ത്തെയെയും യോഗ്യ സേവന കാലത്തെയും ഗ്രാറ്റു വിറ്റി നിരക്കിനെയും അടിസ്ഥാനമാക്കിയാണ്‌ ഡി.സി.ആർ.ജി.നിർണ്ണയിക്കുന്നത്.

അവസാനം വാങ്ങിയ വേതനം       E = B. P.   +   D.  A.

DCRG ക്കുള്ള യോഗ്യ സേവനകാലം   N     =

ഗ്രാറ്റുവിറ്റി നിരക്ക്                                 = ½

DCRG                                       = E x N/2

ഡി.സി. ആർ.ജി യുടെ അവകാശികൾ

G.O. (P) No. 469/2015/Fin. Dt. 17-10-2015

          ജീവനക്കാരൻ സർവ്വീസിലിക്കെ മരിക്കുകയൊ റിട്ടയമെന്റിനു ശേഷം  DCRG കൈപറ്റുന്നതിനു മുമ്പു മരിക്കുകയൊ ചെയ്താൽ അർഹതയുള്ള അവകാശികൾ തുക കൈപറ്റണം. അവർ ആരൊക്കെ? പഴയ അവകാശി പട്ടിക റദ്ദാക്കി ഗവർമെന്റ് 17-10-2015 മുതൽ പ്രാബല്യത്തോടെ പുതിയ പട്ടിക പ്രഖ്യാപിച്ചു.

       1, 2.   ജീവിത പങ്കാളി (ഭാര്യ / ഭർത്താവ്)

       3.       മക്കൾ (Children)

       4.       മാതാപിതാക്കൾ

       5.       18നു താഴെയുള്ള സഹോദരന്മാരും അവിവാഹിതകളൊ വിധവകളൊ ആയ സഹോദരികളും

       6.       മരിച്ചുപോയ മകന്റെ മക്കൾ (Children)

നാമനിർദ്ദേശ രീതി

       ജീവനക്കരനു അവകാശികളെ നിർദ്ദേശിക്കാം

          അവിവാഹിതനെകിൽ ഫോം D യിൽ

          വിവാഹിതനെങ്കിൽ ഫോം B യിൽ

ഒന്നിലധികം അവകാശികളെ നാമനിർദ്ദേശം ചെയ്യുന്നുവെങ്കിൽ  വിഹിത ശതമാനം പ്രസ്താവിക്കണം

നോൺ ഗസറ്റഡ് ജീവനക്കാരൻ ഓഫീസ് മേധാവിക്കും ഗസറ്റഡ് ജീവനക്കാരൻ  AG ക്കും അപേക്ഷ സമർപ്പിക്കണം. അംഗീകരിച്ച നാമനിർദ്ദേശം സർവ്വീസ് ബുക്കിൽ പതിക്കണം

ജീവനക്കാരനു എപ്പോൾ വേണമെങ്കിലും തന്റെ  ആദ്യ നാമനിർദ്ദേശം റദ്ദാക്കി പുതിയത്   സമർപ്പിക്കാം.

വിവാഹിതനാകുന്നതോടെ   മുമ്പ്  സമർപ്പിച്ച നാമനിർദ്ദേശം സ്വയം റദ്ദാകും. പുതിയത്  സമർപ്പിക്കേണ്ടിവരും

ഡിഫറൻഷ്യൽ ഗ്രാറ്റിവിറ്റി

          DCRG കൈപറ്റിയതിനു ശേഷം മുൻകാല പ്രാബല്യത്തോടെയുള്ള ശമ്പള പരിഷ്കരണം വഴി ബേസിക്ക് പേയിൽ മാറ്റംവരുകയൊ അല്ലെങ്കിൽ മുൻകാല പ്രാബല്യത്തോടെ DA പ്രഖ്യാപിക്കുകയൊ സേവനകാലത്തിൽ മാറ്റം വരികയൊ ചെയ്യുമ്പോൾ DCRG യിൽ വ്യത്യാസം വരും. അതിനാൽ DCRG പുനർ നിർണ്ണയം ചെയ്യേണ്ടി വരും പുതിയ DCRG യിൽ നിന്നും കൈപറ്റിയ DCRG കുറച്ചാൽ കിട്ടുന്ന ബാക്കി DCRG യാണ്‌ ഡിഫറൻഷ്യൽ ഗ്രാറ്റുവിറ്റി

DCRG കാലഘട്ടങ്ങളിലുടെ

ക്ര.
സം
പ്രാബല്യം
മാക്സിമം
DCRG
പരമാവധി
യോഗ്യ സേവനകാലം
 
മുതൽ
വരെ
1
1-7-193
30-06-1978
22,500
30
LAST BP x N/2
2
1-0-19787
31-03-1982
28,000
33
LAST BP x N/2
3
1-04-1982
30-06-1983
36,000
33
LAST BP x N/2
4
1-07-1983
30-06-1988
45,000
33
LAST BP x N/2
5
1-07-1988
31-03-1994
60,000
33
LAST BP x N/2
6
1-04-1994
28-02-1997
80,000
33
LAST BP x N/2
7
1-03-1997
31-03-2005
2,8,0000
33
(LAST BP+DR) x N/2
8
1-04-2005
30-06-2009
3,30,000
33
(LAST BP+DR) x N/2
9
1-07-2009
30-06-2014
7,00,000
33
(LAST BP+DR) x N/2
10
1-07-214
-
14,00,000
33
(LAST BP+DR) x N/2

അവശിഷ്ട ഗ്രാറ്റുവിറ്റി (റെസ്യുഡൽ ഗ്രാറ്റുവിറ്റി)

          5 വർഷത്തിൽ കൂടുതലും 24 വർഷത്തിൽ കുറവും ആയ സർവ്വീസോടെ ഒരു ജീവനക്കാരൻ റിട്ടയർ ചെയ്ത് സാധാരണ DCRG കൈപറ്റിയതിനുശേഷം മരിച്ചാൽ അവകാശികൾക്ക് DCRG ഇനത്തിൽ കൂടുതൽ തുക കിട്ടുന്നതാണ്‌. ലാസ്റ്റ് എമോളുമെന്റ്സ് ന്റെ 12 ഇരട്ടി നിരക്കിൽ DCRG പുനർ നിർണ്ണയിച്ച് കിട്ടുന്ന തുകയിൽ നിന്നും കൈപറ്റിയDCRG യുടെയും പെൻഷന്റെയും മൊത്തം തുക കുറക്കുമ്പോൾ കിട്ടുന്ന ബാക്കി തുകയാണ്‌ റെസ്യുഡൽ ഗ്രാറ്റുവിറ്റി അഥവാ അവശിഷ്ട ഗ്രാറ്റുവിറ്റി (Residual Gratuity) 

ടേർമിനൽ ലീവ് സറണ്ടർ

       ജീവനക്കരന്റെ ക്രെഡിറ്റിലുള്ള ആർജ്ജിതാവധി (Earned Leave) നിയമാനുസൃതം ജീവനക്കാരന്‌ സറണ്ടർ ചെയ്ത്‌ പണമാക്കി മാറ്റിയെടുക്കാം. ഈ ആനുകൂല്യം മാത്രം മാതൃ സ്ഥാപനം വഴിയാണ്‌ ലഭിക്കുന്നത്, ട്രഷറി വഴിയല്ല.


പെൻഷൻ പരിഷ്കരണ ചരിത്രം

          കേരളപ്പിറവിക്കു ശേഷം 12 ശമ്പള പരിഷ്കരണങ്ങൾ നടന്നിട്ടുണ്ട് എന്നു വേണമെങ്കിൽ പറയാം. എന്നാൽ ആദ്യകാലങ്ങളിലെ ചില പരിഷ്കരണങ്ങൾക്കു ഒരു ശമ്പള പരിഷ്കരണത്തിനുണ്ടാകേണ്ട പല സവിശേഷതകളുമില്ലായിരുന്നു അഥവാ അവ സമൂലമായ ശമ്പള പരിഷ്കരണം ലക്ഷ്യമാക്കിയിരുന്നില്ല. അത്തരം 2 പരിഷ്കരണങ്ങൾ മാറ്റി നിർത്തിക്കൊണ്ട് ഏറ്റവും അവസാന വന്നത്, 01-07-2014ൽ പ്രാബല്യത്തിൽ വന്നത് പത്താം ശമ്പള പരിഷ്കരണം എന്നറിയപ്പെടുന്നു.

          ശമ്പള പരിഷ്കരണ വേളയിലാണ്‌ പെൻഷൻകാരുടെ കാര്യവും ചിന്തിക്കാറുള്ളത്. എന്നാൽ ആദ്യകാല ശമ്പള പരിഷ്കാരങ്ങൾക്കു സമാന്തരമായി പെൻഷനിൽ അഞ്ചോ പത്തോ രൂപയുടെ വർദ്ധനവു വരുത്തി ബാദ്ധ്യതയിൽ നിന്നും തലയൂരുന്ന ഒരു പ്രവണതയാണ്‌ നിലനിന്നിരുന്നത്. പെൻഷൻ സംഘടനകളുടെ നിരന്തരമായ സമ്മർദ്ദത്തെ തുടർന്ന് 1978 ശമ്പള കമ്മീഷനാണ്‌ പെൻഷൻ പരിഷ്കരണം അല്പം വിശാലമായ രീതിയിൽ നോക്കിക്കണ്ടത്. തൽഫലമായി പല നേട്ടങ്ങളും ഉണ്ടായി എന്ന കാര്യം വിസ്മരിക്കാൻ പറ്റില്ല.

1978 ലെ പെൻഷൻ പരിഷ്കരണം (PM188)

G.O. (P) No. 456(41)/79/Fin. dt. 5-5-1979

     പ്രാബല്യം   : 01-07-1978 മുതൽ

     ബാധകം    : 01-07-1978 നു മുമ്പ് റിട്ടയർ ചെയ്യുകയൊ / സർവ്വീസിലിരിക്കെ മരിക്കുകയൊ ചെയ്തവർക്ക്

     പരിഷ്കരണ രീതി

തുക = നിലവിലുള്ള ബേസിക് പെൻഷൻ + വിവിധ അഡ്ഹോക് വർദ്ധനവുകൾ +

ഈ തുകയോടെ സ്ലാബ് അനുസരിച്ച് നിശ്ചയിക്കട്ട ശതമാന വർദ്ധന വരുത്തുക . ഓറോ സ്ലാബിലും മാക്സിമം സീലിങ്ങ് ഉണ്ട്.

 

പരിഷ്കരിച്ച ബേസിക് പെൻഷൻ = തുക + ശതമാന വർദ്ധന  (മാക്സിമം പരിധിയുണ്ട്)

 

No.
റിട്ടയർമെന്റ്  /സർവീസ്സിലിരിക്കെ മരണം
ശതമാന വർദ്ധന
മാക്സിമം പരിധി (രൂപ)
മുതൽ
വരെ
1
 
13-11-1960
25%
50
2
14-11-1960
31-03-1969
20%
40
3
01-04-1969
30-06-1973
10%
25
4
01-07-1973
30-06-1978
5%
15

 

പെൻഷൻ പരിഷ്കരണം 1978ന്റെ പ്രത്യേകതകൾ

     1. പൂർണ്ണ പെൻഷനു വേണ്ട യോഗ്യ സേവനകാല 33 വർഷം ആക്കി ( പ്രാബല്യം 01-07-1978)        

     2. A.E. കണക്കാക്കാൻ 12 മാസം എന്നത് 10 മാസം ആക്കി കുറച്ചു,

     3. കുടുംബ പെൻഷന്റെ ഉയർന്ന നിരക്ക് 7വർഷം വരെ, 62 വയസ്സു വരെ എന്നിവയിൽ ആദ്യം വരുന്ന      തിയതി വരെ എന്നാക്കി

     4. പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ആദ്യമായി DA അനുവദിച്ചു .(01-07-1978 മുതൽ)

     5.  AE കാലാവധി 2 പരിഷ്കരണങ്ങളിൽ വന്നാൽ മുൻ പരിഷ്കരണത്തിൽ ഉൾപ്പെടുന്ന മാസങ്ങളിൽ           ബി.പി. യോടൊപ്പം 272 പോയിന്റ് DA കൂടി ചേർക്കണം.

 
1983 ലെ പെൻഷൻ പരിഷ്കരണം (PM188)

G.O. (P) No. 235/86(45)/Fin. dt. 19-3-1986

പ്രാബല്യം        : 01-07-1983 മുതൽ

ബാധകം         : 01-07-1983 നു മുമ്പ് റിട്ടയർ ചെയ്യുകയൊ / സർവ്വീസിലിരിക്കെ മരിക്കുകയൊ ചെയ്തവർക്ക്

സാമ്പത്തിക ആനുകൂല്യം: 01-04-1985 മുതൽ

പരിഷ്കരണ രീതി

      01-07-1983ൽ നിലവിലുള്ള ബേസിക് പെൻഷന്റെ കൂടെ റിട്ടയർമെന്റ് / സർവ്വീസിലിക്കെയുള്ള മരണ തിയതിക്കു അർഹമായ ശതമാന വർദ്ധനവ് കൂട്ടിക്കിട്ടുന്നതായിരിക്കും പരിഷ്കരിച്ച ബേസിക് പെൻഷൻ {G.O. (P)145/85/Fin.dt.11-03-1985 പ്രകാരം ചില പെൻഷൻകാരുടെ ബേസിക്കിൽ വരുത്തിയ വർദ്ധനവ് ഇവിടെ കണക്കിലെടുക്കരുത്}

പരിഷ്കരിച്ച ബേസിക് പെൻഷൻ = നിലവിലുള്ള ബേസിക് പെൻഷൻ + ശതമാന വർദ്ധന

No.
റിട്ടയർമെന്റ്  /സർവീസ്സിലിരിക്കെ മരണം
ശതമാന വർദ്ധന
G.O. (P)145/85/Fin.dt.11-03-1985 പ്രകാരം ചില പെൻഷൻകാരുടെ ബേസിക്കിൽ വരുത്തിയ വർദ്ധനവ് ഇവിടെ കണക്കിലെടുക്കരുത്
മുതൽ
വരെ
1
 
30-10-1956
30%
2
01-11-1956
13-11-1966
20%
3
14-11-1966
31-03-1969
15%
4
01-04-1969
30-06-1973
12%
5
01-07-1973
30-06-1978
7.5%
6
01-07-1978
30-06-1983
5%

പെൻഷൻ പരിഷ്കരണം 1983ന്റെ പ്രത്യേകതകൾ

     1. സർവ്വീസ് പെൻഷൻ പോലെ കുടുംബ പെൻഷനും മാസാരംഭം മുതൽ വിതരണം ചെയ്തു തുടങ്ങി.

     2. 01-04-1986 മുതൽ മെഡിക്കൽ അലവൻസ് (25 രൂപ വീതം 70 വയസ്സു കഴിഞ്ഞവക്കു മാത്രം)                ആരംഭിച്ചു.

     3.  A.E. കണക്കാക്കുമ്പോൾ 01-07-1983 നു മുമ്പുള്ള മാസങ്ങളിൽ ബേസിക് പേയുടെ കൂടെ 488 പോയിന്റ്           ഡി. എ. കൂടി ചേർക്കണം.

     4.  1983 പരിഷ്കരണത്തിൽ ഫാമിലി പെൻഷൻ പുതുക്കിയില്ല (ഇതിന്റെ പോരായ്മ തീരാൻ 1988            നോഷണൽ ഫിക്സേഷൻ അനുവദിച്ചു)

     5.  1983ലെ പെൻഷൻ പരിഷ്കരണം കൊണ്ട് ഫാമിലി പെൻഷൻകാർക്ക് സാമ്പത്തിക നേട്ടമുണ്ടായില്ല.)
 

1988 ലെ പെൻഷൻ പരിഷ്കരണം (PM188)

G.O. (P) No. 670/89/Fin. dt. 26-12-1989

പ്രാബല്യം        : 01-07-1988മുതൽ

ബാധകം         : 01-07-1988 നു മുമ്പ് റിട്ടയർ ചെയ്യുകയൊ / സർവ്വീസിലിരിക്കെ മരിക്കുകയൊ ചെയ്തവർക്ക്

സാമ്പത്തിക ആനുകൂല്യം: 01-07-1988 മുതൽ

പരിഷ്കരണ രീതി

     01-07-1988 ൽ നിലവിലുള്ള ബേസിക് പെൻഷനോട് 608 പോയിന്റ് ഡി. എ. കൂട്ടുക. ആ തുകയുടെ      ശതമാന വർദ്ധനവ് വരുത്തുക. മിനിമം ആനുകൂല്യം 30 രൂപ കിട്ടണം.

No.
റിട്ടയർമെന്റ്  /സർവീസ്സിലിരിക്കെ മരണം
ശതമാന വർദ്ധന
മിനിമം ആനുകൂല്യം (രൂപ)
മുതൽ
വരെ
1
 
13-11-1966
12.5%
മിനിമം ആനുകൂല്യം 30 രൂപ കിട്ടണം.
2
14-11-1966
30-06-1973
5%
3
01-07-1973
30-06-1978
3%
4
01-07-1978
30-06-1983
2%
5
01-07-1983
30-06-1988
0% (ഇല്ല)

പെൻഷൻ പരിഷ്കരണം 1988ന്റെ പ്രത്യേകതകൾ

     1. പെൻഷൻ കണക്കാക്കുന്നതിലെ സ്ലാബ് സംബ്രദായം നിർത്തലാക്കി. 10 മാസ ശരാശരിയ (AE)യുടെ           അടിസ്ഥാനത്തിൽ നിലവിലുള്ള സ്ലാബ് സംബ്രദായം നിർത്തലാക്കി.

     2. ഫുൾ പെൻഷനു യോഗ്യ സേവനകാലം QS= 30 വർഷം.

     3. ഫുൾ പെൻഷനു നിർണ്ണയത്തിനു പുതിയ ഫോർമുല നിലവിൽ വന്നു.

ഫുൾ പെൻഷനു = AE x  50%

     4. ആനുപാതിക പെൻഷൻ = AE x 50/100 x QS/30

      5.   AE കാലാവധി 2 പരിഷ്കരണങ്ങളിൽ വന്നാൽ മുൻ പരിഷ്കരണത്തിൽ ഉൾപ്പെടുന്ന മാസങ്ങളിൽ           ബി.പി. യോടൊ പ്പം 608 പോയിന്റ് DA കൂടി ചേർക്കണം.

     6.  കമ്യൂട്ടേഷൻ കാലാവുധി 15 വർഷത്തിൽ നിന്നും കുറച്ചു. കമ്യൂട്ടേഷൻ ഫാക്റ്റർ അപ്പർ റൗണ്ട് ചെയ്തു                                                                                                                                       കിട്ടുന്ന അത്ര വർഷമാക്കി.

     7.  കമ്യൂട്ടേഷൻ ശതമാനം 50 ൽ നിന്നും 40% ആക്കി കുറച്ചു.

     8.  ക്ഷാമ ബത്ത (Dearness Allowance) എന്ന പേര്‌ 01-07-1988 മുതൽ ക്ഷാമാശ്വാസം (Dearness             Relief) എന്നാക്കി.

     9.  ക്ഷാമാശ്വാസം (DR) നല്കുന്നതിൽ സ്ലാബ് സംബ്രദായം ആരംഭിച്ചു. അതിനായി പെൻഷൻ കാരെ           വാങ്ങുന്ന പെൻഷൻ അനുസരിച്ച് 3 സ്ലാബുകളിലാക്കി.

          സ്ലാബ് (1) 1750 രൂപ വരെ

          സ്ലാബ് (2) 1751രൂപ മുതൽ 3000രൂപ വരെ

          സ്ലാബ് (3) 3000രൂപക്ക് മുകളിൽ

     10. ഈ പെൻഷൻ പരിഷ്കരണം വഴി മിനിമം വർദ്ധനവ് 30 വേണം എന്ന നിബന്ധന ഉണ്ട്.

     11.മെഡിക്കൽ അലവൻസ് 25 രൂപ കിട്ടുന്ന കുറഞ്ഞപ്രായം 70ൽ നിന്നും 65 ആയി കുറച്ചു.

 
1992 ലെ പെൻഷൻ പരിഷ്കരണം (PM188)

G.O. (P) No. 365/94/Fin. dt. 1-06-1994

പ്രാബല്യം        : 01-04-1994മുതൽ.  പിന്നീട് പ്രത്യേക ഉത്തരവിലൂടെ പ്രാബല്യ തിയതി 01-07-1993 ആക്കി.

ബാധകം         : 01-03-1992 നു മുമ്പ് റിട്ടയർ ചെയ്യുകയൊ / സർവ്വീസിലിരിക്കെ മരിക്കുകയൊ ചെയ്തവർക്ക്

സാമ്പത്തിക ആനുകൂല്യം: 01-07-1994 മുതൽ

പരിഷ്കരണ രീതി

     1.  ബേസിക് പെൻഷന്റെ നിശ്ചിത ശതമാനം വർദ്ധന വരുത്തുക.

     2.  മിനിമം വർദ്ധനവ് 90 രൂപ ഉറപ്പു വരുത്തണം.

 

No.
റിട്ടയർമെന്റ്  /സർവീസ്സിലിരിക്കെ മരണം
ശതമാന വർദ്ധന
മിനിമം ആനുകൂല്യം (രൂപ)
മുതൽ
വരെ
1
 
30-06-1973
10%
മിനിമം ആനുകൂല്യം 90 രൂപ കിട്ടണം.
2
01-07-1973
30-06-1983
7%
3
01-07-1983
29-02-1992
5%

 

പെൻഷൻ പരിഷ്കരണം 1992ന്റെ പ്രത്യേകതകൾ

     1.  01-03-1992 നു ശേഷം റിട്ടയർ ചെയ്തവർക്ക് ഓപ്ഷൻ അനുസരിച്ച് DCRG മുതലായവ കിട്ടും.

     2.  01-03-1992 നു ശേഷമുള്ള റിട്ടയർമെന്റിനു കമ്യൂട്ടേഷൻ ശതമാനം 40 ൽ നിന്നും 33 1/3 ആക്കി കുറച്ചു.

     3.  01-03-1992 നു മുമ്പുള്ള AE മാസങ്ങളിൽ പഴയ ബേസിക് പേ യോടൊപ്പം 7% ഡി.എ.(മിനിമം 25രൂപ           മാക്സിമം 250 രൂപ കൂടി ചേർക്കാം.

     4. 01-03-1992 പ്രാബല്യത്തിൽ കുടുംബ പെൻഷൻ നിരക്കുകൾ പരിഷകരിച്ചു.

No.
അവസാനം വാങ്ങിയ ബേസിക് പെ (രൂപ)
കുടുംബ പെൻഷൻ നിരക്കുകൾ
കുടുംബ പെൻഷൻ (രൂപ)
മുതൽ
വരെ
1
 
1500
30%
375
2
1501
3000
20%
450
3
3001
മുകളിൽ
15%
600

    

     5.  01-03-1992 നു മുമ്പ് കുടുംബ പെൻഷൻ അനുവദിച്ചവർക്ക് മിനിമം FP  375 രൂപയാക്കി ഉയർത്തി.                മറ്റുള്ളവർക്ക് ബേസിക് പെഷനിൽ 130 രൂപ യുടെ ഏകീകൃത വർധനവ് വരുത്തി.
 

1997 ലെ പെൻഷൻ പരിഷ്കരണം (PM188)

G.O. (P) No. 3001/98/Fin. dt. 25-11-1998

പ്രാബല്യം        : 01-03-1997മുതൽ.

ബാധകം         : 01-03-1997 നു മുമ്പ് റിട്ടയർ ചെയ്യുകയൊ / സർവ്വീസിലിരിക്കെ മരിക്കുകയൊ ചെയ്തവർക്ക്

സാമ്പത്തിക ആനുകൂല്യം: 01-03-1997 മുതൽ

പരിഷ്കരണ രീതി

     1. നിലവിലുള്ള ബേസിക് പെൻഷനോട് ഫിറ്റ്മെന്റ് ശതമാനം, 1510 പോയിന്റ് ഡി.ആർ, ഒന്നാം                ഇടക്കാലാശ്വാസം, രണ്ടാം ഇടക്കാലാശ്വാസം എന്നിവ ചേർത്ത് പരിഷ്കരിച്ച ബേസിക് പെൻഷൻ      കണക്കാക്കാം.

     പുതിയ ബേസിക് പെൻഷൻ = നിലവിലുള്ള ബേസിക് പെൻഷൻ + ഫിറ്റ്മെന്റ് ശതമാനം +1510 പോയിന്റ്                                                 ഡി.ആർ + ഒന്നാം ഇടക്കാലാശ്വാസം + രണ്ടാം ഇടക്കാലാശ്വാസം

     2.  ഫിറ്റ് മെന്റ് പട്ടിക

No.
റിട്ടയർ മെന്റ് / സർവ്വീസിലിരിക്കെ മര ണം
ഫിറ്റ്മെന്റ് ശതമാനം
മുതൽ
വരെ
1
 
30-06-1978
50%
2
01-07-1978
30-06-1988
30%
3
01-07-1988
28-02-1997
15%

    

3.  1510 പോയിന്റ് DR പട്ടിക

No.
പെൻഷൻ (രൂപ)
1510 പോയിന്റ് DR
മിനിമം (രൂപ)
മുതൽ
വരെ
1
 
1750
148%
-
2
1751
3000
111%
2590
3
3001
മുകളിൽ
96%
3330

    

        4.  ഇടക്കാലാശ്വാസ പട്ടിക

No.
ഇടക്കാലാശ്വാസ
നമ്പർ
ഇടക്കാലാശ്വാസ
സർവ്വീസ് പെൻഷൻ
കുടുംബ പെൻഷൻ
1
1
50 രൂപ
30 രൂപ
2
2
ബേസിക്   പെൻഷന്റെ 10%
ബേസിക്   പെൻഷന്റെ 10%

പെൻഷൻ പരിഷ്കരണം 1997ന്റെ പ്രത്യേകതകൾ

     1.  സർവ്വീസ് പെൻഷനും കുടുംബ പെൻഷനും ഒരേ രീതിയിൽ പരിഷ്കരിച്ചു

     2.  കുടുംബ പെൻഷൻ നിർൺനയിക്കുന്നതിൽ ഉണ്ടയിരുന്ന വ്യത്യസ്ത നിരക്കുകൾ നിർത്തലാക്കി.

     3.  കുടുംബ പെൻഷൻ അവസാനം വാങ്ങിയ ബേസിക് പേയുടെ 30% എന്ന ഏകീകൃത നിരക്ക് നിലവിൽ വന്നു (01-03-1997)

     4.  AE മാസങ്ങളിൽ 01-03-1997 നു മുമ്പുള്ളവയിൽ ബേസിക്ക് പേ യോടൊപ്പം 1510 പോയിന്റ് DA          ചേർക്കണം.

     5.  ഡി ആർ. നല്കുന്നതിലെ സ്ലാബ് സംബ്രദായം നിർത്തലാക്കി.

     6.  സർവ്വീസ്പെൻഷനർ, ഫാമിലി പെൻഷനർ വ്യത്യാസമില്ലാതെ 01-01-1997 മുതൽ ഒരേ നിരക്കിൽ           DR കൊടുത്തു തുടങ്ങി

     7.  60 വയസ്സു പൂർത്തിയാകുന്ന മുറക്ക് എല്ലവർക്കും മെഡിക്കൽ അലവൻസ് 50 രൂപ നല്കും.

     8.  01-03-1997 മുതൽ DCRG ബേസിക്ക് പേ യോടൊപ്പം DA കൂടി ചേർക്കും.

പെൻഷൻ പരിഷ്കരണങ്ങൾ

A. പെൻഷൻ റിവിഷൻ 2004 (G.O.(P)No. 180/2006/ Fin. Dt. 18-04-2006)

One Rank One Pension (OROP)

1- 07- 2004  ന്‌ മുമ്പ് വിരമിച്ചവർക്കും സർവീസിലിരിക്കെ മരിച്ചവർക്കും ബാധകം

പ്രാബല്യ തിയതി : 1- 07 -2004

സാമ്പത്തിക ആനുകൂല്യം 1-04 -2005 മുതൽ

പരിഷ്കരണ രീതി

1. കാൽകുലേറ്റഡ് വാല്യൂ CV കാണുക

CV = BP + 59% DR + fitment 6%

2. ആനുപാതിക പെൻഷൻ CP കാണുക

CP = Corresponding Scale minimum x 50% XQS / 30

 

3. CV, CP താരതമ്യം ചെത് ഗുണകരമായത് എടുക്കുക. ഷെഡൂളിൽ നിന്നും സ്റ്റേജ് ഫിക്സ്   ചെയ്യുക. അതാണ്‌ താല്കാലിക പെൻഷൻ (TP)

4. മിനിമം ബെനെഫിറ്റ് 200 രൂപ കിട്ടിയോ എന്ന് പരിശോധിക്കുക.

കിട്ടിയിട്ടുണ്ടെനിൽ അത് ഫൈനൽ പെൻഷനായി ഫിക്സ് ചെയ്യുക. കിട്ടിയിട്ടില്ലെങ്കിൽ 200 ആകുവാൻ കുറവുള്ള അത്രയും തുക ചേർത്ത് ഫൈനൽ പെൻഷൻ ഫിക്സ് ചെയ്യുക.

കുടുംബ പെൻഷൻ പരിഷ്കരണം

സർവ്വീസ് പെൻഷൻ ഫിക്സ് ചെയ്ത പോലെ തന്നെ എഫ്.പി. യും ഫിക്സ് ചെയ്യാം ആനുപാതിക പെൻഷൻ CP കാണുമ്പോൾ മാത്രം വ്യത്യാസമുണ്ട്.

CP = Corresponding Scale minimum x 30%

സ്റ്റേജ് ബെനെഫിറ്റ് ഇല്ല. അതിനാൽ ഷെഡൂളിൽ നോക്കേണ്ട.

B. Special Revision for Retirement from 1-03-2002 to 30-06-2004

[G. O (P) No. 602 /2010/ Fin. Dt. 19-11-2010]

പ്രാബല്യ തിയതി : 1- 04 -2009

സാമ്പത്തിക ആനുകൂല്യം 1-04 -2005 മുതൽ

Revised BP = Existing BP + 5% increase

ഇതിന്റെ ആനുകൂല്യം വാസ്തവത്തിൽ 1-4-2009 മുതൽ 30 -6 -2009 വരെ മാത്രമേ ലഭിച്ചുള്ളൂ 

C. Pension Revision 2009 (OROP)

[G. O (P) No. 87 /2011/ Fin. Dt. 28-02-2011]

1- 07- 2009 ന്‌ മുമ്പ് വിരമിച്ചവർക്കും സർവീസിലിരിക്കെ മരിച്ചവർക്കും ബാധകം

പ്രാബല്യ തിയതി : 1- 07 -2009

സാമ്പത്തിക ആനുകൂല്യം 1-07 -2009 മുതൽ

സ്റ്റേജാനുകൂല്യം മിനിമം ബെനെഫിറ്റ് എന്നിവ ഇല്ല.

സ്കെയിൽ ബന്ധിതമായതിനാൽ OROP

പരിഷ്കരണ രീതി

2004 ലെ പരിഷ്കരണം പോലെ കൺസോലിഡേറ്റഡ് വാല്യൂ   ആനുപാതികപെൻഷൻ എന്നിവ കാണുക. CV, CP താരതമ്യം ചെയ്ത് കൂടുതൽ മെച്ചമായത് എടുക്കുക.

1. കൺസോലിഡേറ്റഡ് വാല്യൂ CV കാണുക

CV = BP + 64% DR + fitment 12%

2. ആനുപാതിക പെൻഷൻ CP കാണുക

CP = Corresponding Scale minimum x 50% X QS / 30

 

3. CV, CP താരതമ്യം ചെത് ഗുണകരമായത് എടുക്കുക.

Minimum Pension          Maximum Pension: Rs.  Medical Allowance: 300

 കുടുംബ പെൻഷൻ പരിഷ്കരണം

സർവ്വീസ് പെൻഷൻ ഫിക്സ് ചെയ്ത പോലെ തന്നെ എഫ്.പി. യും ഫിക്സ് ചെയ്യാം ആനുപാതിക പെൻഷൻ CP കാണുമ്പോൾ മാത്രം വ്യത്യാസമുണ്ട്.

 

CV = BP + 64% DR + fitment 12%

CP = Corresponding Scale minimum x 30%

 

CV, CP  താരതമ്യം ചെയ്ത് കൂടുതൽ മെച്ചമായത് എടുക്കുക.

Minimum Family Pension:

Maximum Family Pension:

Medical Allowance: 300                                     
 

D. Pension Revision 2014 (OROP)

[G. O (P) No. 9 /2014/ Fin. Dt. 20-01-2016]

1- 07- 2014 ന്‌ മുമ്പ് വിരമിച്ചവർക്കും സർവീസിലിരിക്കെ മരിച്ചവർക്കും ബാധകം

പ്രാബല്യ തിയതി : 1- 07 -2014

സാമ്പത്തിക ആനുകൂല്യം 1-07 -2014 മുതൽ.

കുടിശ്ശിക 8.7% പലിശയൊടെ 4 തുല്യ ഗഢുക്കളായി 1-04-2017,1-10-2017, 1-04-2018, 1-10-2018 എന്നീ തിയതികളിൽ  നല്കും

സ്റ്റേജാനുകൂല്യം മിനിമം ബെനെഫിറ്റ് എന്നിവ ഇല്ല.

സ്കെയിൽ ബന്ധിതമായതിനാൽ OROP

പരിഷ്കരണ രീതി

2004 ലെ പരിഷ്കരണം പോലെ കൺസോലിഡേറ്റഡ് വാല്യൂ ആനുപാതിക പെൻഷൻ എന്നിവ കാണുക. CV, CP താരതമ്യം ചെയ്ത് കൂടുതൽ മെച്ചമായത് എടുക്കുക.

1. കൺസോലിഡേറ്റഡ് വാല്യൂ CV കാണുക

CV = BP + 80% DR + fitment 18%

2. ആനുപാതിക പെൻഷൻ CP കാണുക

CP = Corresponding Scale minimum x 50% X QS / 30

 

3. CV, CP താരതമ്യം ചെത് ഗുണകരമായത് എടുക്കുക.

 കുടുംബ പെൻഷൻ പരിഷ്കരണം

സർവ്വീസ് പെൻഷൻ ഫിക്സ് ചെയ്ത പോലെ തന്നെ എഫ്.പി. യും ഫിക്സ് ചെയ്യാം ആനുപാതിക പെൻഷൻ CP കാണുമ്പോൾ മാത്രം വ്യത്യാസമുണ്ട്.

 

CV = BP + 80% DR + fitment 18%

CP = Corresponding Scale minimum x 30%


CV, CP താരതമ്യം ചെയ്ത് കൂടുതൽ മെച്ചമായത് എടുക്കുക.
 

Ex-gratia Pension

       9 വർഷമോ അതിൽ കുറവോ സേവനകാലമുള്ള ജീവനക്കാരൻ റിട്ടയർ ചെയ്യുമ്പോൾ എക്സ്ഗ്രേഷ്യാ പെൻഷനാണ്‌ ലഭിക്കുന്നത്. സേവനകാലത്തിടയിൽ ശൂന്യ വേതന അവധി ( LWA) എടുത്തിട്ടുണ്ടെങ്കിൽ ഈ പെൻഷനും അർഹതയില്ലാതാകും.      6 മാസത്തിൽ കൂടുതൽ വരുന്ന സർവ്വീസ് ഉയർന്ന പൂർണ്ണ വർഷമായി റൗണ്ട് ചെയ്യാം. 2014 ജൂലൈ 1 മുതൽ മറ്റു പെൻഷൻകാർക്കു ലഭിക്കുന്നതിനു തുല്യമായ നിരക്കിൽ         D. R.  ലഭിക്കും. 2014 ലെ റിവിഷനിലെ പെൻഷൻ നിരക്കുകൾ ചുവടെ ചേർക്കുന്നു.

QS
In Years
Ex-gratia Pension
Ex-gratia Family Pension
as on 01-07-2014)
As on 1-7-2009
As on 1-7-2014
9
4050
7650
2295
8
3600
6800
2040
7
3150
5950
1785
6
2700
5100
1530
5
2250
4250
1275
4
1800
3400
1020
3 & below
1350
2550
765

 

എക്സ്ഗ്രേഷ്യാ പെൻഷൻ ഫിക്സ് ചെയ്യുന്ന വിധം

എക്സ്ഗ്രേഷ്യാ പെൻഷൻ വിരമിക്കൽ സമയത്തെ വേതനവുമായി ബന്ധപ്പെട്ടിട്ടില്ല. അത് യോഗ്യ സേവനകാലത്തേയും നിലവിലുള്ള മിനിമം പെൻഷനേയും മാത്രം ആശ്രയിച്ചിരി ക്കുന്നു.

അതാതു കാലത്തു നിലവിലുള്ള മിനിമം പെൻഷനെ QS/ 10 കൊണ്ട് ഗുണിച്ചാൽ എക്സ്ഗ്രേഷ്യാ പെൻഷൻ ലഭിക്കു. എക്സ്ഗ്രേഷ്യാ പെൻഷനെ 30% കൊണ്ട് ഗുണിച്ചാൽ എക്സ്ഗ്രേഷ്യാ ഫാമിലി പെൻഷൻ ലഭിക്കും.

Ex-gratia Pension = Minimum Pension x QS/ 10

Ex-gratia Family Pension = Minimum Pension x QS/10 x 30/100

Example: Calculate Ex-gratia Pension and Family Pension of ex-gratia pensioner having 7 years of service as on 1-7-2014

Minimum Pension as on 2014 = 8500

QS = 7years

Ex-gratia pPension = 8500 x 7/10 = 5950

Ex-gratia Family Pension = 8500 x 7/10 x 30/100 = 1785

കുടുംബ പെൻഷൻ (ഫാമിലി പെൻഷൻ)

          ജീവനക്കാരൻ സർവ്വീസിലിരിക്കെ മരിക്കുകയൊ, റിട്ടയർ ചെയ്തതിനു ശേഷം മരിക്കുകയൊ ചെയ്യുമ്പോൾ, അയാളുടെ ആശ്രിത കുടുംബത്തിനു നല്കുന്ന പെൻഷനാണ്‌ കുടുംബ പെൻഷൻ (Family Pension) എന്ന റിയപ്പെടുന്നത്. ഇതിനെ പൊതുവെ 2 ആയി തരം തിരിക്കാം

1. നോൺ കോൺട്രിബൂട്ടറി ഫാമിലി പെൻഷൻ

2. കോൺട്രിബൂട്ടറി ഫാമിലി പെൻഷൻ

1. നോൺ കോൺട്രിബൂട്ടറി ഫാമിലി പെൻഷൻ

01 - 04 - 1964 നു മുമ്പു കേരളത്തിൽ നില നിന്നിരുന്ന കുടുംബ പെൻഷനാണ്‌ നോൺ കോൺട്രിബൂട്ടറി ഫാമിലി പെൻഷൻ.  KSR Part III റൂൾ 80 മുതൽ 89 വരെയുള്ള വിഭാഗങ്ങളിലാണ്‌ ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ ഉള്ളത്. ആശ്രിതർക്ക് ഇതു ലഭിക്കുവാൻ ജീവനക്കാരൻ വിഹിതം അടക്കേണ്ടതില്ല.

നിബന്ധനകൾ

മിനിമം 20 വർഷം സർവ്വീസ് ​ എങ്കിലും വേണം. (പ്രത്യേക സാഹചര്യങ്ങളിൽ 10 വർഷത്തിനു മുകളിലുള്ള സർവ്വീസും പരിഗണിച്ചിരുന്നു.)

10 വർഷത്തിൽ കൂടുതൽ കാലമീ ഫാമിലി പെൻഷൻ (NCFP) നല്കിയിരുന്നില്ല

സർവ്വീസ് പെൻഷന്റെ 50% ആയിരുന്നു ഈ പെൻഷന്റെ നിരക്ക്.

 

2. കോൺട്രിബൂട്ടറി ഫാമിലി പെൻഷൻ  {GO (P) No. 269/64/Fin. Dated 13-05 - 1964}

01 - 04 - 1964 മുതൽ പ്രാബല്യത്തിൽ കുടുംബ പെൻഷനാണ്‌ കോൺട്രിബൂട്ടറി ഫാമിലി പെൻഷൻ.  ഇതു ലിബറലൈസ്ഡ് ഫാമിലി പെൻഷൻ സ്കീംഎന്നും അറിയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ K.S.R. Part III  റൂൾ 90 ലാണ്‌ ഉള്ളത്.

          ഈ സ്കീം 1964 ൽ ആരംഭിച്ചപ്പോൾ വരിസംഖ്യയായി 2 മാസത്തെ ശമ്പളത്തിനു തുല്യമായ തുക DCRG യിൽ നിന്നും സറണ്ടർ ചെയ്യേണ്ടിയിരുന്നു. അതിനാലാണ്‌ കോൺട്രിബ്യൂട്ടറി എന്ന പേരു വന്നത്. ഇപ്പോൾ കോൺട്രിബ്യൂഷൻ നിർത്തലാക്കി.എങ്കിലും പേരു പഴയ പടി തുടരുന്നു.

പൊതുവായ നിബന്ധനകൾ

ജീവനക്കരന്റെ  അല്ലെങ്കിൽ പെൻഷനറുടെ മരണം മൂലമാണ്‌ ഫാമിലി പെൻഷൻ അവകാശികൾക്കു സധാരണ ലഭിക്കുന്നത്

പട്ടികയിലുള്ള അവകാശികൾക്ക് നിശ്ചിതക്രമത്തിൽ മാത്രമെ ലഭിക്കുകയുള്ളു.

ജീവനക്കാരനു ഇഷ്ടപ്രകാരം ഫാമിലി പെൻഷന്‌ അവകാശികളെ നിർദ്ദേശിക്കാൻ അവകാശമില്ല. പട്ടികയിലെ ക്രമത്തിൽ വരുന്ന വ്യക്തി(കൾ) ഏതെന്നു മാത്രം നിർദ്ദേശിക്കാം

ജീവനക്കാരന്റെ റിട്ടയർമെന്റിനുശേഷം പെൻഷനു അർഹതയുണ്ടെങ്കിൽ മാത്രമാണ്‌ ഫാമിലി പെൻഷനു  അവകാശികൾക്കു അർഹത കൈവരുന്നത്.

പെൻഷൻ തുകയോടൊപ്പം അർഹമായി വരുന്ന ഫാമിലി പെൻഷനും കൈപറ്റാം.

ആശ്രിത നിയമനം ലഭിച്ച ആൾക്ക് ശമ്പളത്തിനു പുറമെ ഫാമിലി പെൻഷനും വാങ്ങാം.

2 കുടുംബ പെൻഷനുകൾ കൈപറ്റുന്നുണ്ടെങ്കിലും, അവയിൽ ഒന്നെങ്കിലും ഉയർന്ന നിരക്കിലുള്ള തായിരിക്കയും ചെയ്താൽ മൊത്തം തുക സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ബേസിക് പെയുടെ 50% ൽ കവിയാൻ പാടില്ല

2 ഫാമിലി പെൻഷനും സാധാരണ നിരക്കിൽ ആണെങ്കിൽ മൊത്തം തുക സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ബേസിക് പെയുടെ 30% ൽ കവിയാൻ പാടില്ല.

ഉയർന്ന നിരക്കിലുള്ള ഫാമിലി പെൻഷനു 7 വർഷത്തെ യോഗ്യ സേവനകാലം എങ്കിലും ഉണ്ടായിരിക്കാം. ചില കുടുംബ പെൻഷനുകൾ ലഭിക്കുന്നതിനു വരുമാന പരിധി നിശ്ചയിച്ചിട്ടുണ്ട്.

കുടുംബ പെൻഷനുള്ള അർഹത നഷ്ടപ്പെടുത്തുന്ന ഘടകങ്ങളാണ്‌ പ്രായം, വിവാഹം, ജോലി, വരുമാനം (നിബന്ധകൾക്കു വിധേയം) എന്നിവ.

കുടുംബ പെൻഷൻ അവകാശികൾ

(A) സ്വാഭാവിക അവകാശികൾ

1. ജീവിത പങ്കാളി(ഭാര്യ/ഭർത്താവ്)

2. 25വയസ്സിനു താഴെ പ്രായമുള്ള മക്കൾ

3. ദത്തുമക്കൾ

(B) ഔദാര്യ വിഭാഗം

4. വിവാഹ ബന്ധം വേർപ്പെടുത്തിയ ജീവിതപങ്കാളികൾ

5. 25 വയസ്സിനു മുകളിലുള്ള ഭിന്ന ശേഷിക്കാരായ മക്കൾ

6. 25 വയസ്സിനു മുകളിലുള്ള അവിവാഹിതരായ പെൺമക്കൾ

7. മാതാപിതാക്കൾ

8. ഭിന്നശേഷിയുള്ള വിവാഹമോചിതയായ മകൾ

9. ഭിന്ന ശേഷിയുള്ള വിധവയായ മകൾ

കുടുംബ പെൻഷനുകൾക്കു അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ

     01. കുടുംബ പെൻഷൻ ഫോം നമ്പർ 6                    02. മരണ സർട്ടിഫിക്കറ്റ്

     03. നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ്                       04. പി.പി.ഒ. യുടെ പകർപ്പ്

     05. ഡിസ്ക്രിപ്റ്റീവ് റോൾ (ഫോം 6 ന്റെ ഭാഗം)           06. ലീഗൽഹെയർഷിപ് സർട്ടിഫിക്കറ്റ്

     07. മെഡിക്കൽ സർട്ടിഫിക്കറ്റ്                               08. നോൺ എംബ്ലോയ്മെന്റ് സർട്ടിഫിക്കറ്റ്

     09. ജനന തിയ്യതി രേഖ                                        10. ഗാർഡിയൻഷിപ് സർട്ടിഫിക്കറ്റ്

     11. വരുമാന സർട്ടിഫിക്കറ്റ്                                   12. റിമാര്യേജ് സർട്ടിഫിക്കറ്റ്

     13. നോൺ മാര്യേജ് സർട്ടിഫിക്കറ്റ്                         14. രക്ഷിതാവിന്റെ ഡിസ്കൃപ്റ്റീവ് റോൾ

     15. വിവാഹ രേഖ                                                16. ജോയിന്റ് ഫോട്ടോ

     17. ഫാമിലി മെമ്പർഷിപ് (ഫോം 5എ)                    18. അഫിഡാവിറ്റ് (100 രൂപ മുദ്രപത്രത്തിൽ)

     19. ഭർത്താവിന്റെ മരണ  സർട്ടിഫിക്കറ്റ്                  20. വിവാഹ മോചന രേഖ

     23. എഫ്. ഐ. ആറും പോലിസ് റിപ്പോർട്ടും             24. ഇൻഡെനിറ്റി ബോണ്ട് ഫോം 8എ

     25. നോമിനേഷൻ ഫോർ എൽ.ടി.എ                     26. ലെറ്റർ ഓഫ് അണ്ടർ ടെയ്ക്കിങ്ങ്

     27.                                                                    28. കെ.വൈ.സി.

     29.                                                                    30.

     31.                                                                    32.

     33.                                                                    34.

     35.                                                                    36.    

     37. ആധാർ കാർഡിന്റെ പകർപ്പ്                            38. കെ.വൈ.സി.

     39. പാൻ കാർഡിന്റെ പകർപ്പ്                               40. കവറിങ്ങ് ലെറ്റർ

 


വിവിധ ഇനം കുടുംബ പെൻഷനുകൾ -  നിബന്ധനകളും അപേക്ഷയിൽ വേണ്ട രേഖകളും

01.    റിട്ടയർമെന്റിനു ശേഷം ജീവിത പങ്കാളിയുടെ പേരു ചേർക്കാൻ പെൻഷനർ ചെയ്യേണ്ട കാര്യങ്ങൾ

        ഐറ്റം

02.    പി.പി.ഒ. യിൽ ജീവിത പങ്കാളിയുടെ പേര്‌ ഇല്ലെങ്കിൽ  പെൻഷ ങ്കാരന്റെ മരണ ശേഷം ചെയ്യേണ്ട   കാര്യങ്ങൾ

03.    പി.പി.ഒ. യിൽ പേരുള്ള ജീവിത പങ്കാളി കുടുംബ പെൻഷനു അപേക്ഷിമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ

04.    നിയമപരമായി വിവാഹ മോചനം നേടിയ ജീവിത പങ്കാളി കുടുംബ പെൻഷനു അപേക്ഷിമ്പോൾ   ചെയ്യേണ്ട കാര്യങ്ങൾ

05.    റിട്ടയർമെന്റിനു ശേഷമമാണ്‌ ആദ്യ വിവാഹമെങ്കിൽ ജീവിത പങ്കാളിക്ക് കുടുംബ പെൻഷൻ കിട്ടാൻ       ചെയ്യേണ്ട കാര്യങ്ങൾ

06.    റിട്ടയർമെന്റിനു ശേഷമമുള്ള  പുനർ വിവാഹത്തിലെ ജീവിത പങ്കാളിക്ക് കുടുംബ പെൻഷൻ കിട്ടാൻ       ചെയ്യേണ്ട കാര്യങ്ങൾ

07.    പ്രായപൂർത്തിയായ മക്കൾക്ക് കുടുംബ പെൻഷൻ കിട്ടാൻ ചെയ്യേണ്ട കാര്യങ്ങൾ

08. മൈനറായ മക്കൾക്ക്കുടുംബ പെൻഷൻ കിട്ടാൻ ചെയ്യേണ്ട കാര്യങ്ങൾ

09. ദത്തു മക്കൾക്ക് കുടുംബ പെൻഷൻ കിട്ടാൻ       ചെയ്യേണ്ട കാര്യങ്ങൾ


വിവിധ കുടുംബ പെൻഷൻ അപേക്ഷകളും ആവശ്യമായ രേഖകളും

അപേക്ഷയുടെ ലക്ഷ്യം
ആവശ്യമായ രേഖകൾ
 
റിട്ടയർമെന്റിനു ശേഷം ജീവിത പങ്കാളിയുടെ പേരു ചേർക്കാൻ പെൻഷനർ ചെയ്യേണ്ട കാര്യങ്ങൾ
1
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

Updating Family Pension

രാമകൃഷ്ണൻ മാസ്റ്റർ 31-05- 1988 ൽ വിരമിച്ചപ്പോൽ PPO യിൽ സാധാരണ ഫാമിലി പെഷൻ 250 രൂപ എന്നു രേഖപ്പെടുത്തിയിരുന്നു. 31-05 -2016 ൽ അദ്ദേഹം നിര്യാതനായി. അദ്ദേഹത്തിന്റെ ഭാര്യക്ക്         1-06-2016 മുതൽ ലഭിക്കുന്ന ഫാമിലി പെൻഷൻ എത്ര? വിരമിച്ച സമയത്തെ സ്കെയിൽ 1330 -  2555

ഉത്തരം

റിവിഷൻ                സ്കെയിൽ                                മിനിമത്തിന്റെ 30%

തിയതി

1-7-1988                               1330-2555

1-7-1992                               1640-2900

1-3-1997                               5500-9075

1-7-2004                               9190- 15510                                                        9190x30/100    = 2757

1-7-2009                               16180-29180                                                       16180x 30/100 =4854     

1-7-2014                               30700-65400                                                       30700x 30/100 = 9210

 

1
Revision 1988
 
 
 
 
BP
 
250
 
 
DR 608 points 37.5%
93.75
94
 
 
Total
 
344
 
2
Revision 1992
 
344
 
 
Unifed increase
 
130
 
 
Total
 
474
 
3
Revision 1997
 
 
 
 
BP
 
474
 
 
Dr 1510 points  148%
701.52
702
 
 
First IR
 
30
 
 
Second IR 10%
47.4
48
 
 
Fitment  30%
142.2
143
 
 
total
 
1397
 
4
Revision 2004
 
 
 
 
BP
 
474
 
 
Dr 59%
824.23
825
2222
 
Fitment 6%
83.82
84
 
 
Total (CV)
 
2306
Mini.2400
 
CP = 9190x 30/100
 
2757
 
 
Stage ixation (2684, 2743, 2805, 2867)
 
2805
 
 
Minimum Check 2805- 2222= 583
 
2805
FIXED
5
Revision 2009 BP
 
2805
 
 
Dr 64%
1795.2
1796
 
 
Fitment 12%
336.6
337
 
 
Consolidated (CV)
 
4938
 
 
Correspondin CP 16180 x 30/100
 
4854
 
 
Final BP as on 1/7/2009
 
4938
FIXED
6
Revision 2014  BP
 
4938
 
 
DR 80%
3950.4
3951
 
 
Fitment 18%
888.84
889
 
 
ConsoLidated CV
 
9778
 
 
Corresponding CP= 30700x30/100 = OROP
 
9210
 
 
Final BP as on 1-8-2014
 
9778
FIXED
 
 
 
 
 
7
Total Pension on 1-7-14   BP+ 0%DR + MA 300
 
10078
 
 
Total Pension on 1-1-15   BP+ 3%DR + MA 300
 
10372
 
 
Total Pension on 1-7-15  BP+ 6%DR + MA 300
 
10665
 
 
Total Pension on 1-1-16  BP+ 9%DR + MA 300
 
10959
 
 
Total Pension on 1-7-16  BP+ 12%DR + MA 300
 
11252
 
 
Total Pension on 1-1-17  BP+ 14%DR + MA 300
 
11447
 

 

PREPARED BY SIVADAS MASTER PAZHAMPILLY 9495655019

No comments:

Post a Comment